നടനും നിർമാതാവുമായ ജിസ് തോമസിൻറെ വിവാഹത്തിൽ അതീവ സുന്ദരിയായി നടി മഞ്ജുവാര്യർ ; വീഡിയോ കാണാം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ തന്നെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന അംഗീകാരത്തിന് കൂടെ അർഹയാണ് താരം. കുടുംബ വിശേഷങ്ങളും, സിനിമ വിശേഷങ്ങളുമെല്ലാം മഞ്ജു തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ഒരു കാലത്ത് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സജീവമായി പ്രേക്ഷകർക്ക് മുൻപിലെത്തിയ മഞ്ജു ഇടക്കലാത്ത് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് മഞ്ജു വാര്യർ വിട പറഞ്ഞു.

പിന്നീട് 2014 – ൽ താരം ശക്തമായ തിരിച്ചു വരവ് നടത്തി. റോഷൻ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു. ‘നിരുപമ രാജീവ്’ എന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മ തൻ്റെ കഠിന പ്രയത്നത്തിലൂടെയും, അർപ്പണമനോഭാവത്തിലൂടെയും ജീവിതത്തിൽ വിജയം കൈവരിക്കുന്ന കഥാപാത്രത്തിൻ്റെ വേഷം ഭംഗിയായി അവതരിപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചു. ചിത്രത്തിലെ നിരുപമയിൽ എവിടെയൊക്കെയോ താൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നിയതായി മഞ്ജു തന്നെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവരെ തേടിയെത്തി.

മഞ്ജുവിനെ സംബന്ധിക്കുന്ന വിശേഷങ്ങൾക്കും, വാർത്തകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ ലഭിക്കാറുണ്ടെന്ന് മാത്രമല്ല, ഇപ്പോഴിതാ താരത്തെ സംന്ധിക്കുന്ന ഏറ്റവും പുതിയ ഒരു കാര്യമാണ് പുറത്തു വരുന്നത്. തൻ്റെ തൻറെ സുഹൃത്തും നടനുമായ ജിസ് തോമസിൻറെ വിവാഹ ദിനത്തിൽ കഴിഞ്ഞ ദിവസം അതീവ സുന്ദരിയായി സിംപിൾ ലുക്കിലാണ് മഞ്ജു എത്തിയത്. മഞ്ജുവിനെ കാണുന്നതിനായി നിരവധി ആളുകൾ വിവാഹ വേദിയിലുണ്ടായിരുന്നു.

സെൽഫി എടുക്കുന്നതിനും, ഒരു നോക്ക് കാണുന്നതിനുമായി വലിയ തിരക്ക് അവിടെ അനുഭവപ്പെട്ടിരുന്നു. എല്ലാവരെയും കണ്ട് സ്നേഹത്തോടെ ചിരിച്ച്, വിശേഷങ്ങളെല്ലാം തിരക്കിയാണ് മഞ്ജു അവിടെ നിന്നും മടങ്ങിയത്. വിവാഹ ദിനത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ തനിയ്ക്ക് സന്തോഷമുണ്ടെന്നും, ജിസിന് തനിയ്ക്ക് സഹോദരനാണെന്നും, ജിസിനും, ഭാര്യ ആൻസിയ്ക്കും വിവാഹ ആശംസകൾ നേർന്നാണ് മഞ്ജു അവിടെ നിന്നും പറഞ്ഞത്.

വിവാഹ ദിനത്തിലെത്തിയ മഞ്ജുവൻ്റെ ഗംഭീര വരവും, അവർക്ക് നൽകിയ വരവേൽപ്പും, ഉൾപ്പടെ മഞ്ജുവിൻ്റെ പുതിയ ചിത്രങ്ങളും, വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമ സങ്കൽപ്പങ്ങളിലും, നായിക പ്രാധാന്യങ്ങളിലുമെല്ലാം നിരവധി കാല ക്രമേണ നിരവധി മാറ്റങ്ങൾ മലയാളികളെ സംബന്ധിച്ചിടത്തോളം മഞ്ജു എന്ന നായികയ്ക്ക് ഒരു വലിയ സ്ഥാനം പ്രേക്ഷകർക്കിടയിൽ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഇപ്പോഴും അവരിൽ നിൽക്കുന്നത്.

Articles You May Like

x