ഞാൻ നല്ല അന്തസ്സായി കള്ളുകുടിക്കുന്ന വ്യക്തിയാണ്, പക്ഷേ വീഡിയോയിൽ ഇതാദ്യമാണ് : അനുശ്രീ

ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന് നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരമാണ് അനുശ്രീ. ആദ്യകാലത്ത് ജിത്തുമോൻ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് അനുശ്രീ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയത്. അതിനുശേഷം നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ഓണ് സ്ക്രീനിൽ എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിൽ ഉള്ള താരത്തിന്റെ ജീവിതവും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. വീട്ടുകാരെയും മറ്റുള്ളവരുടെ എതിർപ്പും ഒക്കെ മറികടന്നു കൊണ്ടാണ് ചായാഗ്രഹനായ വിഷ്ണുവിനെ അനുശ്രീ രജിസ്റ്റർ മാരേജ് ചെയ്തത്. എന്നാൽ അധികം വൈകാതെ ആ ബന്ധം പരാജയത്തിൽ കലാശിക്കുകയായിരുന്നു. ഈ വിവാഹത്തിൽ അനുശ്രീയ്ക്ക് ഒരു കുട്ടിയും ഉണ്ട്

കുഞ്ഞുമായി എത്തുന്ന താരത്തിന്റെ വീഡിയോ ഒക്കെ വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. എന്ത് കാര്യവും തുറന്നു സംസാരിക്കുവാൻ മടിയില്ലാത്ത വ്യക്തി കൂടിയാണ് അനുശ്രീ. അതുതന്നെയാണ് താരത്തെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കി മാറ്റുന്നത്. അനുശ്രീയുടെ ദാമ്പത്യജീവിതം തകരാൻ കാരണം താരത്തിന്റെ അമ്മയാണെന്ന തരത്തിലുള്ള നിരവധി വിമർശനങ്ങളും മാധ്യമങ്ങളിൽ ഉയർന്നിരുന്നു. അനുശ്രീയുടെ ഭർത്താവായിരുന്ന വിഷ്ണു തന്നെയാണ് ഇത്തരത്തിൽ ഒരു ആരോപണവുമായി തുടക്കത്തിൽ രംഗത്ത് എത്തിയത്. എന്നാൽ അതിനെയൊക്കെ തള്ളിക്കളയുകയായിരുന്നു അനുശ്രീ. മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും വിമർശിച്ചാലും താൻ തന്റെ നിലപാടും ഇഷ്ടങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് അനുശ്രീ പറയുന്നത്

ഇപ്പോൾ താരം ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത് കള്ള് ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കുന്ന വീഡിയോയാണ്. നിരവധി താരങ്ങൾ ഇതിനുമുമ്പും ഷാപ്പിൽ ഇരുന്ന ഭക്ഷണം കഴിക്കുന്ന വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് വീഡിയോയിൽ കള്ളുകുടിക്കുന്നത് ഒരു താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വരുന്ന കമൻറുകൾ താൻ പ്രതീക്ഷിക്കുന്നു എന്ന് തന്നെ അനുശ്രീ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം വീഡിയോയിൽ താരം നോൺവെജ് കഴിക്കുന്നതും കമന്റുകളിൽ പലരും ചൂണ്ടിക്കാണിക്കുന്നു. മുൻപ് അനുശ്രീ തന്നെ പറഞ്ഞിട്ടുള്ളത് താൻ ഒരു ബ്രാഹ്മണൻ കുടുംബത്തിൽ ജനിച്ച വ്യക്തിയാണെന്നും അതുകൊണ്ടുതന്നെ പ്യുവർ വെജിറ്റേറിയൻ ആണെന്നും ആണ്. വിവാഹശേഷമാണ് താൻ ആദ്യമായി ബീഫ് കഴിക്കുന്നത് എന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു.

Articles You May Like

x