ഒടുവിൽ കാത്തിരുന്ന സന്തോഷം നടി അനുശ്രീ അമ്മയായി; സന്തോഷം പങ്കവെച്ച് വിഷ്‌ണുവും അനുശ്രീയും

ബാല താരമായി അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് നായിക വേഷങ്ങള്‍ ചെയ്തു കൊണ്ട് മിനി സ്‌ക്രീന്‍ പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ പ്രിയ നടിയാണ് അനുശ്രീ. പ്രകൃതിയെന്നാണ് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് അനുശ്രീ അറിയപ്പെടുന്നത്. വിവാഹത്തിനു ശേഷമുള്ള തന്റെ പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ജിത്തുമോന്‍ എന്ന ആണ്‍കുട്ടിയുടെ വേഷത്തിലാണ് അനുശ്രീ ആദ്യമായി എത്തിയത്. ഇതു വരെ, അമ്പതിലധികം സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അഭിനയം തുടങ്ങിയ ഇപ്പോള്‍ നായിക വേഷങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദേവി മഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴുരാത്രികള്‍, അമല, പൂക്കാലം വരവായി എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

15-ാം വയസ്സിലാണ് നായിക കഥാപാത്രമായി അനുശ്രീ എത്തുന്നത്. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രമാണ് അനുശ്രീയ്ക്ക് പ്രേഷക സ്വീകാര്യതയും പ്രശംസകളും നേടി കൊടുത്തത്. അമല എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധി നേടിയിരുന്നു.കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു, ഏവരെയും ഞെട്ടിച്ചു കൊണ്ട് അനുശ്രീയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നത്.

ക്യാമറമാനായ വിഷുണു സന്തോഷാണ് അനുശ്രീയുടെ ഭര്‍ത്താവ്. എന്റെ മാതാവ് എന്ന സീരിയലിലെ ക്യാമറ മാനാണ് വിഷ്ണു. അനുശ്രീയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരുടെ സമ്മതപ്രകാരമല്ല, വിവാഹം നടന്നത്. 2021, ഏപ്രിലില്‍ തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.രണ്ടു പേരുടെയും പ്രണയവും വിവാഹവും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേ സമയം അനുശ്രീയുടെയും വിഷുണുവിന്റെയും പ്രായത്തെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും നിരവധി വിമര്‍ശനങ്ങളും ഇവര്‍ നേരിട്ടിരുന്നു. വളരെ സന്തോഷകരമായ ജീവിതമായിരുന്നു ഇരുവരുടേതും.

തന്റെ ജീവിതത്തിലെ പുതിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ച് എത്തിയിരിക്കുകയാണ് അനുശ്രീ. അത് മറ്റൊന്നുമല്ല, അനുശ്രീ ഒരമ്മയായിരിക്കുകയാണ്. ഒരു ആണ്‍കുഞ്ഞിനാണ് അനുശ്രീ ജന്മം നല്‍കിയത്. ഈ വിവരം അറിഞ്ഞതോടെ വലിയ സന്തോഷത്തിലാണ് ആരാധകരും. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അനുവിന്റെ അമ്മയെ കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു.  കാരണം, വിവാഹത്തിന് വലിയ എതിര്‍പ്പുകള്‍ അനുവിന്റെ വീട്ടില്‍ നിന്നും ഉണ്ടിയിരുന്നു. വിഷ്ണുവും ആയുള്ള അറിഞ്ഞപ്പോള്‍ തന്നെ ഫോണ്‍ ഒക്കെ വാങ്ങി വച്ചിരുന്നു. വീട്ടുകാരുടെ സമ്മത്തതിന് കുറേ നാള്‍ കാത്തിരുന്ന ശേഷം, സമ്മതിക്കാതെ ആയപ്പോഴാണ് വീട്ടില്‍ നിന്നും ഇറങ്ങി പോയി വിവാഹം ചെയുകയുണ്ടായത് എന്നും അനുശ്രീ മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ പിണക്കം മാറിയെന്നാണ് താരം പറഞ്ഞത്. വിവാഹ കഴിഞ്ഞപ്പോള്‍ വലിയ ദേഷ്യമായിരുന്നെഹ്കിലും കുഞ്ഞ് ഉണ്ടാകാന്‍ പോകുന്നത് അറിഞ്ഞപ്പോള്‍ അമ്മയുടെ പിണക്കം മാറി ഞങ്ങളെ രണ്ടു പേരെയും വിളിച്ചിരുന്നു. താരം ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നും , പ്രസവത്തിന് വീട്ടില്‍ കൊണ്ടു പോയതാണെന്നും ആരാധകരുടെ ചോദ്യത്തിന് അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയ്ക്ക് പെണ്‍കുഞ്ഞായിരിക്കും എന്നായിരുന്നു ആരാധകരുടെ പ്രവചനം. വയറ് കുറവാണെങ്കില്‍ പെണ്‍കുഞ്ഞും, കൂടുതലാണെങ്കില്‍ ആണ്‍കുഞ്ഞും എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. ഇതിനെ അടിസ്ഥാനമാക്കി കൊണ്ട്, പെണ്‍കുഞ്ഞായിരിക്കും എന്ന് ആരാധകര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഊഹാപോഹങ്ങള്‍ എല്ലാം തെറ്റിച്ചു കൊണ്ട് ആണ്‍കുഞ്ഞിനാണ് അനുശ്രീ ജന്മം നല്‍കിയത്. വിഷ്ണുവിന്റെയും അനുശ്രീയുടെയും ഇടയിലേക്ക് പുതിയ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് താരം.

Articles You May Like

x