ഗായിക അമൃത സുരേഷിന്റെ അച്ഛൻ പി.ആർ സുരേഷ് അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ അമൃത സുരേഷിന്റെ പിതാവും ഓടക്കുഴൽ വാതകനുമായ പി ആർ സുരേഷ് അന്തരിച്ചു. 60 വയസ്സായിരുന്നു. സോഷ്യൽ മീഡിയ വഴി അമൃത തന്നെയാണ് തൻറെ അച്ഛൻറെ മരണം ആരാധകരെ അറിയിച്ചു.”ഞങ്ങളുടെ പൊന്നച്ചൻ ഇനി ഭഗവാൻറെ കൂടെ”എന്ന അടിക്കുറിപ്പോടെയാണ് അച്ഛൻറെ വിയോഗം താരം വെളിപ്പെടുത്തിയത്. ഞെട്ടലോടെയായിരുന്നോ പ്രിയ ഗായികയുടെ കുറിപ്പും ചിത്രവും ആരാധകർ കണ്ടത്. സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലിരിക്കുകയായിരുന്നു. ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ബുധനാഴ്ച 11 മണി വരെ പൊതുദർശനം ഉണ്ടാകും. റിപ്പോർട്ടുകളിൽ പറയുന്നത് പച്ചാളം ശ്മശാനത്തിൽ വച്ചായിരിക്കും സംസ്കാരം എന്നാണ്. പിആർ സുരേഷിന്റെ മകൾ തന്നെയാണ് ഗായിക അഭിരാമി സുരേഷ്. അമൃതയുടെയും അഭിരാമിയുടെയും ഏറ്റവും വലിയ ശക്തി അച്ഛനായിരുന്നു. അച്ഛൻറെ കൈപ്പിടിച്ചാണ് ഇരുവരും കലയിലേക്ക് വന്നത്.

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു അച്ഛൻറെയും അമ്മയുടെയും വിവാഹ വാർഷികം. അന്ന് അമൃത പങ്കുവെച്ച് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഭാര്യ ലൈലയെ ചുംബിക്കുന്ന സുരേഷിന്റെ ചിത്രം ആയിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ചത്.”ഇതിലും മികച്ച ഒരു ചിത്രത്തിന് എൻറെ 2023 അനുഗ്രഹിക്കാനാവില്ല, സന്തോഷകരമായ വിവാഹ വാർഷികം അച്ഛനും അമ്മയ്ക്കും”ഇതായിരുന്നു അന്ന് അമൃത കുറിച്ചത്. നിമിഷ നേരം കൊണ്ടായിരുന്നു അന്ന് ഈ പോസ്റ്റ് വൈറലായത്. തൻറെ അച്ഛനെയും അമ്മയെയും ആണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായി അമൃത എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. തന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധി ആയാലും പാർട്ടിലായാലും അവരുടെ പിന്തുണയാണ് തന്നെ നയിക്കുന്നത് എന്ന് മുൻപ് അമൃത പറഞ്ഞിട്ടുണ്ട്. അച്ഛനെക്കുറിച്ച് മുൻപ് അമൃത കുറിച്ച ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

“ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാൻ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എൻറെ ദൈവമാണ് എൻറെ അച്ഛൻ. മൂന്ന് വയസ്സിൽ തുടങ്ങി അച്ഛൻറെ ഫ്ലൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാൻ തുടങ്ങിയപ്പോഴും ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോഴും തളരേണ്ട പിന്നോട്ട് നോക്കണ്ട അച്ഛനും അമ്മയും കൂടെയുണ്ടെന്ന് പറഞ്ഞ് അന്നും ഇന്നും എൻറെ കൂടെ നിൽക്കുന്ന എൻറെ അച്ഛൻ. എല്ലാറ്റിനുമുപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തന്നെ എന്നെ സ്വതന്ത്രയായി വളർത്തി. ഇപ്പോൾ എൻറെ അച്ഛൻ അമൃതംഗമയിൽ ലീഡ് ഫ്ലൂട്ട്സ്റ്റായും എൻറെ കൂട്ടുകാരുടെ മെന്ററായും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയുമാണ്. എനിക്കുവേണ്ടിയും എൻറെ ബ്രോഡ് ആയും നിലകൊള്ളുന്നതിന് എനിക്ക് എൻറെ അച്ഛനോട് ഒരു നന്ദി പറയണം. ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ എല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്.”-ഇതായിരുന്നു അന്ന് അമൃത പറഞ്ഞത്

Articles You May Like

x