തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കും, എയ്ഡ്സ് ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടിയും എൻഡോസൾഫാൻ വിഷയത്തിലും സുരേഷ് ​ഗോപി അവർക്കൊപ്പം നിന്നു: അഖിൽ മാരാർ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി ജയിക്കുമെന്ന് പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. സുരേഷ് ഗോപി ജയിക്കും എന്ന് ഞാന്‍ പറഞ്ഞത് ബിജെപിയുടെ പ്രവര്‍ത്തനം കണ്ടിട്ടോ, സുരേഷ് ഗോപി അവിടെ നടത്തുന്ന പ്രവര്‍ത്തനം കണ്ടിട്ടോ അല്ല. എപ്പോഴും ജനം ചിന്തിക്കുന്നത് ആലോചിച്ചാണ്. സുരേഷേട്ടനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് കാണുന്നവരാണ് ജനം. ചില കാര്യങ്ങള്‍ വക്രീകരിച്ച് അദ്ദേഹത്തെ അറ്റാക്ക് ചെയ്യുമ്പോള്‍ ജനം അദ്ദേഹത്തിനൊപ്പമെ നില്‍ക്കൂവെന്നും അഖിൽ മാരാർ പറഞ്ഞു

വാക്കുകളിങ്ങനെ:

‘സുരേഷ് ഗോപിയുമായി വലിയ പേഴ്സണൽ ബന്ധമുള്ള ആളല്ല ഞാൻ. അദ്ദേഹത്തിന്റെ വീട്ടിലെ കല്യാണത്തിന് എല്ലാവരും പോയി ഞാൻ പോയില്ല. കാരണം അത്രയ്‌ക്കുള്ള ബന്ധമേയുള്ളു. പുള്ളി എന്തെങ്കിലും തരുമെന്ന് കരുതിയല്ല ഞാൻ ഒന്നും പറയുന്നത്. റിയാലിറ്റിയാണ് ഞാൻ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് റിയാലിറ്റി ആണ് പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് എയ്‌ഡ്‌സ് വന്ന രണ്ട് കുട്ടികളുണ്ടായിരുന്നു. അന്ന് സൂപ്പർ സ്റ്റാറായി കത്തി നിൽക്കുന്ന സമയത്ത് ആ കുട്ടികൾക്ക് വേണ്ടി ഈ മനുഷ്യൻ നിന്നു. അതുപോലെ എൻഡോസൾഫാൻ വിഷയം വന്നപ്പോഴും അദ്ദേഹം അവർക്കൊപ്പം നിന്നു. സുരേഷ് ഗോപി സ്വന്തം പൈസയെടുത്ത് ആളുകളെ സഹായിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. കരുണാകരനുമായി സുരേഷ് ഗോപിക്ക് അടുത്ത ബന്ധമായിരുന്നു. അന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയിട്ടും അദ്ദേഹം സ്വീകരിച്ചില്ല. സ്ഥാനമാനങ്ങളും വാങ്ങിയിട്ടില്ല. ‘

‘ഞാൻ ഇടയ്‌ക്ക് മേജർ രവി സാറിനെ കണ്ടപ്പോൾ പറഞ്ഞു, സുരേഷേട്ടനെ കാണുമ്പോൾ പറഞ്ഞേക്കൂ അധികം സംസാരിക്കേണ്ട എന്ന്. അധികം സംസാരിച്ചാൽ ചിലപ്പോൾ തോറ്റുപോകും. കാരണം നിഷ്കളങ്കമായി പറയുന്ന കാര്യങ്ങൾ പിന്നീട് അപകടമാകും.’ – അഖിൽ മാരാർ പറഞ്ഞു.

Articles You May Like

x