സുരേഷ് ഗോപി തൃശൂരിൽ ജയിക്കും, അദ്ദേഹം ചെയ്യുന്ന ഒരു പ്രവർത്തിയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് തോന്നിയിട്ടില്ല, ആക്രമിക്കാം, പ്രതിരോധിക്കാം പക്ഷെ ഒരു പരിധിയുണ്ട്: അഖിൽ മാരാർ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഖിൽ മാരാർ. തൃശൂരിൽ സുരേഷ് ​ഗോപി ഉറപ്പായും ജയിക്കും. മതേതരബോധമുണ്ടെന്ന് പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാർ കണ്ണിൽക്കണ്ട മത-ജാതി സംഘടനകളുടെ തിണ്ണ നിരങ്ങുന്നത് എന്തിനാണ്. നാണവും മാനവും അഭിമാനവും ഇല്ലാതെ ജാതി സംഘടനാ നേതാക്കളുടെ തിണ്ണയിൽ പോയി നിരങ്ങുകയും പള്ളിയിൽ പോയി കുർബാന കൂടുകയും മുസ്ലീം നേതാക്കളുടെയും അരികിൽ പോകുകയും ചെയ്തിട്ട് സുരേഷ് ഗോപി പള്ളിയിൽ കിരീടം കൊടുക്കുന്നത് രാഷ്‌ട്രീയത്തിന് വേണ്ടിയാണെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ.

അദ്ദേഹം ചെയ്യുന്ന ഒരു പ്രവർത്തിയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് തോന്നിയിട്ടില്ല. എത്രയോ വർഷങ്ങൾക്ക് മുമ്പ് ബെൻസനും ബെൻസിയും എന്ന എയ്ഡ്‌സ് പിടിപ്പെട്ട കുട്ടികൾക്ക് വേണ്ടി ഇടപെട്ടത് എന്തെങ്കിലും പ്രശസ്തിക്ക് വേണ്ടിയാണോ? കാസർകോട് എൻഡോസൾഫാൻ വിഷയത്തിൽ ഇടപെട്ടത് എന്തിനെങ്കിലും വേണ്ടിയാണോ? ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാള താരങ്ങളെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്.

ഇതൊന്നും അദ്ദേഹം ചെയ്തത് ഒരു തിരഞ്ഞെടുപ്പും മുന്നണികണ്ടല്ല എന്നത് നാം ഓർക്കണം. സിനിമയിൽ വലിയ തുക സുരേഷ് ​ഗോപി ഇപ്പോൾ വാങ്ങുന്നുണ്ട്. അഞ്ച് കോടിയോ ആറ് കോടിയോ അദ്ദേഹം വാങ്ങിയാൽ രണ്ട് കോടി ചിലവിന് എടുത്തിട്ട് ബാക്കികൊണ്ട് ജനങ്ങളെ സഹായിക്കുകയാണ്.

തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും. അത് സുരേഷ് ഗോപിയുടെ മിടുക്ക് കൊണ്ടോ, ബിജെപിയുടെ സംഘടനാ സംവിധാനം കൊണ്ടോ ആകണമെന്നില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിക്കുന്നതിന് ജനങ്ങൾ നൽകുന്ന മറുപടി ആയിരിക്കും.

Articles You May Like

x