സാധാരണക്കാരന്റെ പേരും പറഞ്ഞു തുടങ്ങിയിട്ടുള്ള ഒരു 90 ശതമാനം പരിപാടികളും അവനവന് ജീവിക്കാനും, ഈ പാവങ്ങളെ പറ്റിക്കാനും ഉള്ളതാണ്, പാവങ്ങൾക്ക് വേണ്ടിയുള്ള സഹകരണ സംഘങ്ങളെ കൊള്ള സംഘങ്ങള്‍ ആക്കിയതിനെ കുറിച്ചാണ് പറയാനുള്ളത്; അഖിൽ മാരാർ

സഹകരണ ബാങ്ക് കൊള്ളക്കെതിരെ അഖിൽ മാരാർ പ്രതികരിക്കുന്ന വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. വീഡിയോ തുടങ്ങുന്നത് ഇങ്ങിനെയാണ്‌ പ്രിയമുള്ളവരേ നമസ്‍കാരം.. ഞാനിപ്പോ ഈ വീഡിയോ ഇടുന്നത് മനുഷ്യരെ സംരക്ഷിക്കാനെന്ന വ്യാജേന തുടങ്ങിയ സഹകരണ സംഘങ്ങളെന്ന കൊള്ള സംഘങ്ങളെ കുറിച്ചാണ് പറയുന്നത്.. പലപ്പോഴും എല്ലാ തട്ടിപ്പുകാരുടെയും ഏറ്റവും പ്രധാനപ്പെട്ട ആയുധമെന്ന് പറയുന്നത്, സാധാരണക്കാരനെ സഹായിക്കാൻ വേണ്ടിയിട്ടുള്ളതാണെന്ന ഒരു പരിജ മുൻ നിർത്തിയിട്ടാണ് സകല ഫ്രോഡുകളും മുന്നിട്ടിറങ്ങുന്നത്. ശ്രെദ്ധിച്ചാൽ മനസ്സിലാകും.

സാധാരണക്കാരന്റെ പേരും പറഞ്ഞു തുടങ്ങിയിട്ടുള്ള ഒരു 90 ശതമാനം പരിപാടികളും അവനവന് ജീവിക്കാനും, ഈ പാവങ്ങളെ മുൻനിർത്തി വൻ തട്ടിപ്പുകൾ കാണിക്കാനും വേണ്ടിയിട്ടുള്ളതാണ്. ഞാൻ ഈ സഹകരണ സംഘങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് മുൻപ്, ഇപ്പം ഏറ്റവും അതികം ചർച്ചയായിക്കൊണ്ടിരിക്കുന്നത് കരുവന്നൂർ ബാങ്ക് തട്ടിപ്പാണ്‌. അതിനു മുൻപ് കൊട്ടാരക്കരയിൽ താമരക്കുടി സർവീസ് സഹകരണ ബാങ്ക് ഉണ്ടായിരുന്നു.

സഹകരണ സംഘങ്ങളുടെ കൊള്ളയെ പറ്റി പ്രതികരിച്ച അഖിൽ മാരാരിന്റെ വീഡിയോക്ക് താഴെ അനവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ധാരാളം പേരിലേക്ക് വീഡിയോ എത്തുന്നതും ധാരാളം പേര് വീഡിയോ സപ്പോർട്ട് ചെയ്യുന്നതും കമന്റുകളിൽ നിന്നും ഷെയറുകളിൽ നിന്നും വ്യക്തമായി മനസിലാക്കാം. വിഡിയോയിൽ വിശദമായ വിവരങ്ങൾ മനസിലാക്കാം.

Articles You May Like

x