അച്ഛാ… എന്ന് വിളിച്ച് പാട്ട് പൂർത്തിയാക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്, കണ്ണീരണിഞ്ഞ് സദസ്സിലുള്ളവർ

മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും നടത്തുന്ന അമൃതം ഗമയ ബാൻഡിന് കേരളത്തിൽ വലിയ രീതിയിൽ തന്നെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ്സിലും മത്സരാർത്ഥികളായെത്തി വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒപ്പം സോഷ്യൽ മീഡിയകളിലും യൂട്യുബിലും വളരെ സജ്ജീവമാണ്.

ഈ അടുത്താണ് സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18 ന് അച്ഛനായ പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്. അച്ഛന്റെ വിയോഗം വളരെ വേദനയും ശ്യൂനതയും കുടുംബത്തിൽ സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ, അച്ഛൻ സുരേഷിൻ്റെ അനുസ്മരണ യോഗത്തിൽ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. ആലാപനം പൂർത്തിയാക്കാതെ കണ്ണീർ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അമൃത ആലപിച്ചത്. ഗായികയുടെ നൊമ്പരത്തോടെയുള്ള ആലാപനം സദസ്സിലുള്ളവരെയും കണ്ണീരണിയിച്ചു.

‘അച്ഛാ’ എന്ന അടിക്കുറിപ്പോടെ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ചു. നിരവധി പേരാണു ഇതിന് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആരാധകർ കുറിക്കുന്നു.

 

Articles You May Like

x