മഷൂറയ്ക്ക് ഒട്ടും വയ്യ, നല്ല പനിയുണ്ട്, അതുപോലെ അലർജിയും, ബുദ്ധിമുട്ടുകളും ; മഷൂറയുടെ ആരോഗ്യസ്ഥിതി അൽപ്പം മോശം – വീഡിയോ പങ്കുവെച്ച് ബഷീർ ബാഷി

കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞു അതിഥിയെ വരവേൽക്കാനുള്ള സന്തോഷത്തിലാണ് ബഷീർ ബാഷിയും കുടുംബവും. മഷൂറ ഗർഭിണിയാണെന്നുള്ള വിവരം ഈ അടുത്തിടെയാണ് ബഷീർ ബാഷി വെളിപ്പെടുത്തിയത്. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത് മുതലുള്ള തങ്ങളുടെ എല്ലാ കുഞ്ഞു സന്തോഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരുന്നത്. സന്തോഷങ്ങൾക്ക് പിന്നാലെ ഒരു സങ്കട വാർത്തയാണ് ബഷീർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മഷുറയ്ക്ക് സുഖമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഷൂറയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലേയ്ക്ക് എന്ന അടികുറിപ്പോട് കൂടെയാണ് ബഷീര്‍ വീഡിയോ പങ്കുവെച്ചത്.

ഗർഭിണി ആയതിന് പിന്നാലെ മഷൂറ സുഖമായി ഇരിക്കുന്നോ? എങ്ങനെയുണ്ട് ആരോഗ്യം ? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ പോസ്റ്റിന് താഴെ പ്രേക്ഷകർ ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വീഡിയോ ബഷീർ ബാഷി പങ്കുവെച്ചിരിക്കുന്നത്. രണ്ട് ദിവസമായി അവള്‍ക്ക് തീരെ വയ്യെന്നും, നല്ല പനിയാണെന്നും, അതുപോലെ അലര്‍ജിയുടെ പ്രശ്‌നങ്ങളുമുണ്ടെന്നും, കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നെന്നും ഇപ്പോള്‍ വീണ്ടും കൂടിയിരിക്കുകയാണെന്നും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഭാര്യയുള്ളതെന്നാണ് ബഷീർ പറയുന്നത്.

മഷൂറയുടെ വ്‌ളോഗ് കാണാതെ വന്ന സാഹചര്യത്തിലാണ് എല്ലാവരും ചോദിച്ച് തുടങ്ങിയത്. മെയിലില്‍ വരെ ചോദ്യങ്ങള്‍ വന്നെന്നും, എന്തെങ്കിലും മറുപടി തരൂ എന്നായിരുന്നു കൂടുതൽ ആളുകള്‍ പറഞ്ഞതെന്നും. അതുകൊണ്ടാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നും ബഷീര്‍ സൂചിപ്പിച്ചു . മഷൂറയുടെ കണ്ണില്‍ നിന്നും, മൂക്കില്‍ നിന്ന് വെള്ളം വന്ന് മുഖം വീര്‍ത്തിരിക്കുന്ന അവസ്ഥയിലാണെന്നും, അത് കണ്ടതോടെ തനിയ് ക്കും ടെന്‍ഷനായെന്നാണ് ബഷീര്‍ വ്യകതമാകുന്നത്.അതേസമയം തന്നെക്കൊണ്ട് പറ്റുന്നതിനപ്പുറം താന്‍ സഹിച്ചുവെന്നും , ഇനി നില്‍ക്കാനാവില്ലെന്നും ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ കൊവിഡ് ടെസ്റ്റ് കഴിഞ്ഞെന്നും, അലര്‍ജി ടെസ്റ്റ് നടത്തിയതായും അതിന്റെ റിസള്‍ട്ട് കിട്ടിയിട്ട് ഡോക്ടറെ കാണണമെന്നും ബഷീര്‍ ബാഷി പറയുന്നു. മഷൂറയുടെ ആരോഗ്യ പ്രശ്നങ്ങളെല്ലാം വേഗത്തിൽ ഭേദമാകട്ടെയെന്നും, ആരോഗ്യവതിയായി ഇരിക്കാൻ ശ്രമിക്കണമെന്നും, എല്ലാം വേഗം സുഖപ്പെടുമെന്നാണ് വീഡിയോയ്ക്ക് താഴെ ഇരുവരെയും ഇഷ്ടപ്പെടുന്നവർ കമെന്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം വഴിയാണ് താൻ മഷൂറയെ പരിചപ്പെടുന്നതെന്നും, മഷൂറയ്ക്ക് വേണ്ടിയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തതെന്നും, ബഷീർ ബാഷി മുൻപ് പറഞ്ഞിരുന്നു. പ്രൊഫൈല്‍ നോക്കിയപ്പോഴാണ് വിവാഹിതനാണെന്ന് മനസ്സിലായതെന്നും, ആളെ തനിയ്ക്ക് അപ്പോഴും ഇഷ്ടമായിരുന്നുവെന്നും, വിവാഹം കഴിഞ്ഞതാണെന്നും, രണ്ടു കുട്ടികള്‍ ഉണ്ടെന്നുള്ള കാര്യവും ബഷീര്‍ സൂചിപ്പിച്ചതായി സുഹാനയും വ്യക്തമാക്കിയിരുന്നു.

മഷൂറയുടെ പാരന്‍സ് ഈ കാര്യം അറിഞ്ഞപ്പോള്‍ ആദ്യം സുഹാനയുടെ അടുത്തേയ്ക്കാണ് പോയതെന്നും, തങ്ങളുടെ മകള്‍ ഇങ്ങനെ ഒരു വിവരമില്ലായ്‌മ കാണിച്ചിട്ടുണ്ടെന്നും എന്താണ് ചെയ്യുക എന്ന് അവര്‍ സുഹാനയോട് ചോദിച്ച സന്ദർഭത്തെക്കുറിച്ചും ബഷീർ ബാഷി മുൻപ് സൂചിപ്പിച്ചിരുന്നു. ഒരേ സമയം എങ്ങനെയാണ് താങ്കൾക്ക് രണ്ട് ഭാര്യമാരെ മാനേജ് ചെയ്യാൻ സാധിക്കുന്നതെന്ന് ഒരു പരിപാടിയ്ക്കിടെ ബഷീർ ബാഷിയോട് അവതാരക ചോദിച്ചപ്പോൾ. അത് തൻ്റെ മിടുക്ക് അല്ലെന്നും, ഭാര്യമാർ പരസ്പരമുള്ള ഐക്യം കൊണ്ടും, സഹകരണം കൊണ്ടുമാണ് അങ്ങനെ സാധിക്കുന്നതെന്നായിരുന്നു ബഷീർ മറുപടി നൽകിയത്. താൻ ചെയ്ത പ്രവൃത്തി ഒരിക്കലും മറ്റൊരാളും അനുകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

x