ഇതൊക്കെ പണമുള്ളതിന്റെ അഹങ്കാരം; ബഷീർ ബാഷിയ്ക്കും കുടുംബത്തിനും എതിരെ വീണ്ടും സൈബർ ആക്രമണം

സോഷ്യൽ മീഡിയയിൽ എന്നും സജീവമായിട്ടുള്ള താരമാണ് ബഷീർ ബാഷി. ബിസിനസ് മാൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരുമായ ബഷീറിനെ ആളുകൾ അടുത്തറിഞ്ഞത് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസിൽ എത്തിയതോടെയാണ് മോഡൽ കൂടിയായ ബഷീർ രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ പല സാഹചര്യത്തിലും വലിയ തോതിലുള്ള സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. ബഷീറിനെ പോലെ തന്നെ മക്കളും ഭാര്യമാരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മഷൂറയും സുഹാനയും ബഷീറിനെപ്പോലെ തങ്ങളുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. അഭിനേതാവ്, മോഡൽ, ബിസിനസ്മാൻ എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുമ്പോഴും നല്ല ഒരു ഗ്രഹനാഥന്റെ കുപ്പായവും ബഷീർ അണിഞ്ഞിട്ടുണ്ട്.ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരിക്കാൻ എത്തിയതോടെയാണ് ബഷീറിൻറെ ജീവിതം തന്നെ മാറിമറിഞ്ഞത് എന്ന് പറഞ്ഞാലും തെറ്റില്ല. 70 ദിവസത്തോളം ഹൗസിനുള്ളിൽ നിന്ന ശേഷമാണ് ബഷീർ ഷോയിൽ നിന്ന് പുറത്തായത്

ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടുപേരും തനിക്കൊപ്പം ആണ് കഴിയുന്നതെന്നും ബഷീർ വെളിപ്പെടുത്തിയത്. ഇത് വലിയതോതിലുള്ള ചർച്ച സോഷ്യൽ മീഡിയയ്ക്കും ബിഗ് ബോസ് ഹൗസിനും ഉള്ളിൽ ഉണ്ടാക്കി. രണ്ട് ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കും ഒപ്പം സന്തോഷകരമായി ജീവിക്കുകയാണെന്ന് സോഷ്യൽ മീഡിയയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ബഷീറും കുടുംബവും പറഞ്ഞിട്ട് പോലും പലരും വിശ്വസിക്കാൻ തയ്യാറായിട്ടില്ലെന്നതാണ് സത്യം. മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി താരകുടുംബം അഭിനയിക്കുകയാണെന്നും ഒരാളെ കൊണ്ട് തന്നെ ബുദ്ധിമുട്ടുന്ന കാലത്ത് എങ്ങനെ രണ്ടുപേരുമായി സന്തോഷത്തോടെ പോകാൻ കഴിയുന്നു എന്ന് ബഷീറിനോട് അധികവും ആളുകൾ ചോദ്യമായി ചോദിക്കുന്നു. എന്നാൽ സുഹാനയുമാള്ള പ്രണയ വിവാഹത്തിന് ശേഷമാണ് ബഷീർ മഷൂറയെ പ്രണയിച്ചത് എന്നത് വലിയതോതിൽ ഉള്ള വിമർശനം താരത്തിന് നേടിക്കൊടുക്കുന്നുണ്ട്.

അടുത്തിടെയാണ് ബഷീറിൻറെ രണ്ടാം ഭാര്യയായ മഷൂറ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മുഹമ്മദ് എബ്രഹാം എന്നാണ് മകന് താരകുടുംബം പേരിട്ടിരിക്കുന്നത്. മകൻ ജനിച്ചപ്പോൾ തന്നെ അവൻറെ പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചത് വലിയതോതിൽ ആളുകൾക്കിടയിൽ വിമർശനം ഉളവാക്കുന്നതിന് സാഹചര്യം ഉണ്ടാക്കി. വർഷങ്ങളുടെ പ്രയത്നത്തിന് ഒടുവിലാണ് ബഷീർ വൺ മില്യൻ തന്റെ യൂട്യൂബ് ചാനൽ അടിച്ചത്. ഇവരുടെ കുടുംബത്തിൽ ആദ്യ വൺ മില്യൻ അടിച്ചത് മഷൂറയായിരുന്നു. ഇപ്പോൾ ബഷീറിൻറെ ആദ്യ ഭാര്യ സുഹാനയും വൺ മില്യൺ അടിച്ചതിന്റെ സന്തോഷമാണ് താരകുടുംബം പങ്കിട്ടിരിക്കുന്നത്. സുഹാനയുടെ വൺ മില്യൻ സെലിബ്രേഷനും ഗ്രാൻഡ് ആയി തന്നെയാണ് ബഷീറിൻറെ കുടുംബം ആഘോഷിച്ചിരിക്കുന്നത്.സുഹാനക്ക് വേണ്ടി വളരെ സ്പെഷ്യൽ ആയ ആഘോഷമാണ് ബഷീറും മസൂറയും ഒരുക്കിയത്. ഇവർക്കൊപ്പം ബഷീറിന്റെയും സുഹാനയുടെയും മകൾ സുനൈനേയും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. ഗ്രാൻഡ് ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ വില മുടക്കിയുള്ള ഗ്രാൻഡ് ഫംഗ്ഷൻ ആണ് ബഷീർ നടത്തിയത്. ഇതിൻറെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയതോതിൽ ഉള്ള സൈബർ ആക്രമണവും താര കുടുംബത്തിനെതിരെ ഉണ്ടാകുന്നുണ്ട്. പണമുള്ളതിന്റെ അഹങ്കാരമാണിത് എന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറിക്കുന്നത്.

Articles You May Like

x