ഷിയാസ് കരീം ചെയ്താല്‍ അപ്പോ വരും കുറെ മത പ്രാന്തന്മാര്‍, ശബരിമലയ്ക്ക് പോകാൻ മാലയിട്ടു നിൽക്കുന്ന ഫോട്ടോ പങ്കിട്ട് ഷിയാസ് കരീം

ടെലിവിഷൻ പരിപാടികളിലൂടെ സജീവമാണ് ഷിയാസ് കരിം. സോഷ്യൽ മീഡിയയിലെല്ലാം താരം സജീവവുമാണ്.കേസും വിവാഹ നിശ്ചയവുമെല്ലാമായി ഷിയാസ് ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.അതെ സമയം മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ഷിയാസിന്റെ ശീലം. അതുകൊണ്ട് തന്നെ ഷിയാസിന്റെ വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ബിഗ് ബോസിനെക്കുറിച്ചും മറ്റുമെല്ലാമുള്ള ഷിയാസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് ഷിയാസ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

ശബരിമലയ്ക്ക് പോകാനായി മാലയിട്ട് നില്‍ക്കുന്ന തന്റെ ചിത്രമാണ് ഷിയാസ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ഷിയാസ് ക്യാപ്ഷനൊന്നും നല്‍കിയിരുന്നില്ല. ഷിയാസ് പങ്കുവച്ച ചിത്രം ലൊക്കേഷനില്‍ നിന്നുള്ളതാണെന്നത് വ്യക്തമാണ്. എന്നാല്‍ ചിലര്‍ ഷിയാസിനെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കുറച്ച് ഓവറല്ലേ എന്നായിരുന്നു ഒരാളുടെ പ്രതികരണം.ഓവറല്ല, ഇത് എന്റെ ജോലിയാണ് സഹോദരാ എന്നായിരുന്നു ഷിയാസിന്റെ മറുപടി. പിന്നെ ഞാന്‍ ഇങ്ങനെ ഒന്നിനേയും മൈന്റ് ചെയ്യുന്നില്ലെന്നും ഷിയാസ് പറഞ്ഞു. പിന്നാലെ ഷിയാസിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഷിയാസ് കറുപ്പുടുത്തതില്‍ എന്താണ് പ്രശ്‌നം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അയാളുടെ ജോലിയാണ് അയാള്‍ ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മറ്റൊന്ന് മമ്മുക്ക സിനിമയ്ക്കു വേണ്ടി ഇതുപോലെ ചെയ്താല്‍ കുഴപ്പം ഇല്ല ഷിയാസ് കരീം ചെയ്താല്‍ അപ്പോ വരും കുറെ മത പ്രാന്തന്മാര്‍, അയാള് ഒരു സിനിമയുടെ ഭാഗമായി എടുത്ത ഫോട്ടോ ഈ സോങ്ങ് ഇട്ട് അയാളുടെ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ട് അതിന് എന്തിന് മറ്റുള്ളവര്‍ക്ക് കുരു പോട്ടണം സിനിമകള്‍ക്ക് വേണ്ടി വേറെ പലരും പണ്ട് കാലം തൊട്ട് പലവേഷവും അഭിനയിച്ച് കഴിഞ്ഞ കാലത്തൊന്നും ഇല്ലാത്തത് ഇന്ന് എന്തിന് മതം നൊക്കി പറയണം? എന്തുവടെ ഇനി സിനിമക്ക് അല്ലാ എങ്കില്‍ തന്നെയും അയാളുടെ ഇഷ്ട്ടം എന്ത് ചെയ്യണം എന്നത് അതില്‍ മറ്റുള്ളവര്‍ക്ക് കൈ കടത്താന്‍ അവകാശം ഇല്ല എന്നാണ് ചിലർ കമന്റ് പറയുന്നത്.

Articles You May Like

x