അഞ്ചുവർഷത്തിനു മുകളിൽ ആയിട്ടും ഇന്നേവരെ എൻറെ ഭാര്യമാർ തമ്മിൽ വഴക്ക് കൂടിയിട്ടില്ല: ബഷീർ ബാഷി

ബിഗ് ബോസ് എന്ന ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവവും മലയാളികൾക്ക് സുപരിചിതരുമായി മാറിയ നിരവധി താരങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് യൂട്യൂബറും ഇൻഫ്ലുവൻസറും ബ്ലോഗറും ബിസിനസുകാരനും ഒക്കെയായ ബഷീർ ബാഷി. ബഷീറിൻറെ കുടുംബത്തെ ബിഗ് ബോസിന് അകത്തും പുറത്തും എത്തിയപ്പോൾ എല്ലാം ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് നോക്കി കണ്ടിട്ടുള്ളത്. ഇന്നത്തെ കാലത്ത് കൂടപ്പിറപ്പുകളും അച്ഛനമ്മമാരും വരെ തല്ലുകൂടുന്ന സാഹചര്യത്തിൽ രണ്ടു ഭാര്യമാരെയും സന്തോഷത്തോടെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ ബഷീർ കാണിക്കുന്ന ധൈര്യത്തെ എന്നും സോഷ്യൽ മീഡിയ പ്രകീർത്തിക്കാറുണ്ട്. ഇരുവരുടെയും മക്കളെയും ബഷീർ പൊന്നുപോലെയാണ് നോക്കുന്നത്

എന്നാൽ ഈ സാഹചര്യങ്ങളിൽ പോലും ബഷീറിനെ നിരന്തരം വിമർശിക്കുകയും താരത്തിനെതിരെ സൈബർ അറ്റാക്കുകൾ നടത്തുകയും ചെയുന്ന വലിയൊരു വിഭാഗവും മറുപുറത്ത് സജീവമാണ്. പ്രേമിച്ച് വിവാഹം കഴിച്ച പെണ്ണിനെ ചതിച്ച് ബഷീർ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു എന്നാണ് പലരും ബഷീറിനെ കുറ്റപ്പെടുത്തുന്നത്. ആദ്യ ഭാര്യ സുഹാന പൂർണ്ണസമ്മതം പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ രണ്ടാം ഭാര്യയായ മഷുറയെ വിവാഹം കഴിച്ചതെന്ന് ബഷീർ പല സാഹചര്യത്തിലും പറഞ്ഞിട്ടുണ്ട്. തന്റെ സമ്മതം അതിനു ഉണ്ടായിരുന്നുവെന്ന് സുഹാനയും സോഷ്യൽ മീഡിയയ്ക്ക് മുൻപിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ട് പോലും ബഷീറിൻറെ ദാമ്പത്യ ജീവിതത്തിനെതിരെ വലിയതോതിലുള്ള ആക്രമണങ്ങൾ തന്നെയാണ് നടക്കുന്നത്. ഇപ്പോൾ തന്റെ രണ്ടു ഭാര്യമാരും എത്രത്തോളം സ്നേഹത്തോടെയാണ് ജീവിതത്തിൽ കഴിയുന്നതെന്ന് തുറന്നു പറഞ്ഞതിയിരിക്കുകയാണ് ബഷീർ.

അഞ്ചുവർഷത്തിനു മുകളിലായിട്ടും ഇതുവരെയും തന്നെ ഭാര്യമാർ പരസ്പരം വഴക്കുകൂടിയിട്ടില്ല എന്നാണ് ബഷീർ പറയുന്നത്. ഞാനും സുഹാനയും ഞാനും മഷൂറയും തമ്മിൽ വഴക്കുമടിയും ഒക്കെ ഉണ്ടാകാറുണ്ടെങ്കിലും അഞ്ചുവർഷത്തിനു മുകളിലായി ഇന്നേവരെ സുഹാനെയും മഷൂറയും വഴക്കുകൂടിയിട്ടില്ല. പടച്ചോൻ എന്നും അത് അങ്ങനെ നിർത്തട്ടെ. അത് ഒരു അത്ഭുതമാണെന്ന് ബഷീർ അടുത്തിടെ ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഇരുവരും വഴക്കുകൂടുന്ന ഒരു ദിവസം ഞാൻ വല്ല കയറും എടുത്ത് തൂങ്ങാൻ പോകേണ്ടി വരുമെന്നാണ് ബഷീർ പറയുന്നത്. ഞങ്ങളുടെ വൈബ് ഒരിക്കലും സെയിം അല്ലെന്നും ഞങ്ങൾ രണ്ടുപേരും രണ്ട് ടൈപ്പ് ആണെന്നും അഭിപ്രായവ്യത്യാസങ്ങൾ തമ്മിൽ ഡിസ്കസ് ചെയ്യുകയാണ് ചെയ്യുന്നത്. ഞാൻ എന്ത് പറഞ്ഞാലും സുഹാനെ അത് കേൾക്കും. തിരിച്ചും അങ്ങനെ തന്നെയാണ്. ഫുഡിന്റെ ടേസ്റ്റ് മാത്രം ഒരുപോലെ. എന്നെ ചിരിപ്പിക്കാൻ സോനു എഫേർട്ടിടും. മറ്റുള്ളവർക്ക് അറിയാത്ത സുഹാനെ എനിക്കറിയാമെന്നും മഷുറ വ്യക്തമാക്കി.

Articles You May Like

x