പോയിരുന്ന് പഠിക്ക് മോനെ, ടൊവിനോയുടെ കമന്റ് ചോദിച്ച യുവാവിന് കിടിലൻ മറുപടി

സോഷ്യൽ മീഡിയ ലോകത്ത് പല തരം ട്രെൻഡുകളുടെ കാലമാണിത്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെൻഡ്. അങ്ങനെ ഒരു വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. താഹ ഹസൂൻ എന്നയാളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിന്റെ മറുപടി കമന്റ്.

ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും എന്ന് പറഞ്ഞാണ് താഹ ഹസൂൻ ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ചത്. വീഡിയോ പോസ്റ്റ് രണ്ട് ദിവസത്തിനകം ടൊവീനോയുടെ കമന്റ് എത്തിയിരിക്കുകയാണ്. ‘പോയിരുന്ന പഠിക്ക് മോനെ’ എന്നാണ് താരത്തിന്റെ മറുപടി. ഈ വീഡിയോ ഇതോടെ വൈറലായി. നിരവധിപ്പേരാണ് ടൊവിനോയുടെ കമന്റിന് താഴെ ഹായ് പറഞ്ഞ് എത്തിയത്.

 

Articles You May Like

x