മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം സ്വന്തമാക്കി ടോവിനോ; നല്ല ആണത്തമുള്ള ശിൽപം, പോസ്റ്റിനു കമന്റുമായി പിഷാരടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സംസ്ഥാന ചലച്ചിത്ര വേദിയിലെ അലൻസിയറുടെ പെൺപ്രതിമാ പരാമർശം ഈയിടെ വളരെ വിവാദമായ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പെൺ പ്രതിമ നൽകി പ്രചരിപ്പിക്കരുതെന്നായിരുന്നു അലൻസിയറുടെ പരാമർശം. ഇത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ധാരാളം ട്രോളുകൾക്കും ഈ സംഭവം കാരണമായി.

ഇപ്പോഴിതാ ടോവിനോ തോമസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് രമേശ് പിഷാരടി നൽകിയ കമന്റാണ് സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തിരിക്കുന്നത്. മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം നേടിയതിനു പിന്നാലെ പുരസ്‌കാര ശില്പവും കയ്യിൽ പിടിച്ചുള്ള ഒരു ഫോട്ടോയാണ് നടൻ ടോവിനോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നെതർലൻഡ്‍സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ് ലഭിച്ച വിവരം ഇന്ന് രാവിലെ ആണ് ടൊവിനോ തോമസ് അറിയിച്ചത്. മലയാളത്തിലേക്ക് ഇതാദ്യമായാണ് ഈ ഒരു പുരസ്കാരം വരുന്നത്. ഒപ്പം തെന്നിന്ത്യയിലെ ഒരു നടനും ഇതാദ്യമായാണ് ലഭിക്കുന്നത്.

‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ പിന്നീട് ലോകം കണ്ടത് കേരളീയർ എന്താണെന്നാണ്…
എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. 2018 എന്ന സിനിമയിലെ എന്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം. ഈ അംഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും…’ എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Articles You May Like

x