കുഞ്ഞാവ ഇരിക്ക് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാണ് മണിച്ചേട്ടൻ; വിശേഷ ദിവസങ്ങളിൽ സ്വപ്നത്തിൽ വന്ന് അദ്ദേഹം എന്നെ കൊഞ്ചിക്കാറുണ്ട്: ഹനാൻ

സോഷ്യൽ മീഡിയയ്ക്ക് സുപരീതമായ മുഖമാണ് ഹനാൻ ഹമീദിന്റെത്. ഇത്തവണത്തെ ബിഗ്ബോസ് സീസൺ ഫൈവിൽ എത്തിയതോടെയാണ് ഹനാൻ ആളുകൾക്കിടയിൽ വീണ്ടും ചർച്ചാവിഷയമായി മാറിയത്. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തുന്ന പെൺകുട്ടി തുടക്കകാലത്ത് സൈബർ ലോകത്തിന്റെ ശ്രദ്ധ ഒന്നാകെ പിടിച്ചു പറ്റിയിരുന്നു. പിന്നീട് അപകടവും സൈബർ ആക്രമണവും ഒക്കെയായി ഒരുകാലത്ത് മാധ്യമങ്ങളെ മൊത്തം നിയന്ത്രിച്ചിരുന്നത് ഹനാനായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. ബിഗ് ബോസിന് ശേഷം താരം പല തുറന്നുപറച്ചിലുകളും ആയി വീണ്ടും ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ മലയാളത്തിന്റെ എകാലത്തെയും എവർഗ്രീൻ ആക്ടർ കലാഭവൻ മണിയെപ്പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഹനന്റെ ജീവിതസാഹചര്യങ്ങൾ അറിഞ്ഞ കലാഭവൻ മണി സ്റ്റേജ് പരിപാടികളിൽ അവതാരികയായി കൊണ്ടുപോവുകയും സിനിമകളിൽ ചെറിയ അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു.

കലാഭവൻ മണിയെപ്പറ്റിയുള്ള ഹനാന്റെ വാക്കുകൾ ഇങ്ങനെ… കുഞ്ഞാവ എന്നാണ് മണിച്ചേട്ടൻ എന്നെ വിളിച്ചിരുന്നത്. മോളൂട്ടിയോട് ഉള്ളതുപോലെ എന്നോട് ഒരു ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എനിക്ക് എപ്പോഴും പാടി തന്നിരുന്ന പാട്ട് മിന്നാമിനുങ്ങ്… നീ തനിച്ചല്ലേ പേടിയാകില്ലേ കൂട്ടിന് വരട്ടെ എന്നൊക്കെ ചോദിച്ച് ആളെ പിന്നീട് കാണാതായപ്പോൾ അത് എന്നും മനസ്സിന് ഒരു തീരാ വേദന തന്നെയാണ്. ആ വിഷമത്തിൽ നിന്ന് ഞാൻ റിക്കവർ ആകാൻ വർഷങ്ങളോളം സമയം എടുത്തിരുന്നു. ഇപ്പോഴും എനിക്ക് ഫാന്റസി പോലെ ഒരു പ്രതീക്ഷയാണ് അദ്ദേഹം മുന്നിൽ വരുമെന്ന്.ഏഞ്ചൽ മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു വരം തന്നാൽ മാവേലിയെ പോലെ ഒരു ദിവസം മണിച്ചേട്ടന് ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റുമോ എന്നതും ഞാൻ ചോദിക്കുന്നത്. മണി ചേട്ടൻറെ പിറന്നാളിനാണ് ഞാൻ അവസാനമായി അദ്ദേഹത്തോടൊപ്പം ഒരു പ്രോഗ്രാം ചെയ്തത്

പ്രോഗ്രാം കഴിഞ്ഞ് ഫ്രണ്ട്സിനെ എല്ലാം പറഞ്ഞു വിടുന്നതിനിടയിൽ മണിച്ചേട്ടൻ കുഞ്ഞാവ ഇരിക്കു എന്ന് എന്നോട് പറഞ്ഞു. ഒരുമിച്ചു കുറച്ചു പാട്ടൊക്കെ പാടി ഭക്ഷണം ഒക്കെ കഴിച്ചിട്ട് കുഞ്ഞാവ പോയാൽ മതിയെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഞാനും അമ്മയും അവിടെയിരുന്നെങ്കിലും അങ്ങനെ പറഞ്ഞു ഞങ്ങളെ അവിടെ ഇരുത്തി പോയ ആൾ പിന്നീട് തിരിച്ചുവന്നില്ല. പുലർച്ചെ വരെ ഇരുന്നിട്ടും അദ്ദേഹം വരാതെ ആയതോടെ ഞങ്ങൾ വീട്ടിലേക്ക് പോയി. അന്ന് വാക്ക് തന്നിട്ട് പിന്നീട് അദ്ദേഹത്തെ കാണുന്നത് ജീവനില്ലാത്ത ശരീരമായാണ്. ഇടയ്ക്കൊക്കെ അദ്ദേഹം എന്റെ സ്വപ്നത്തിൽ വരാറുണ്ട്. കഴിഞ്ഞ ജന്മദിനത്തിനാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്.

Articles You May Like

x