ന,ഗ്ന ചിത്രവും അ,ശ്ലീ,ല സന്ദേശവും, ഞരമ്പ് രോഗിയെ റോഡിലിട്ട് കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു കേരളത്തിന്റെ മകൾ ഹനാൻ

നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ഒക്കെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഹനാൻ. ജീവിത ചിലവ് കണ്ടെത്താൻ സ്കൂൾ പഠനത്തിനുശേഷം അതേ യൂണിഫോമിൽ മീൻ കച്ചവടം തെരുവിൽ ചെയ്തു തുടങ്ങിയതോടെയാണ് ഹനാനെ ആളുകൾ അടുത്തറിയാൻ തുടങ്ങിയത്. അതിനുശേഷം പിന്നീട് ഇങ്ങോട്ട് സോഷ്യൽ മീഡിയയിലെ മിന്നും താരമായി ഹനാൻ മാറുകയായിരുന്നു. അന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ഹനാനെ തേടി നിരവധി ആളുകളുടെ സഹായങ്ങൾ എത്തുകയും പഠനത്തിനും മറ്റും പുതുവഴി ഹനാന് മുന്നിൽ തുറക്കുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ട് സിനിമ കഥയെ വെല്ലുന്ന ജീവിതമായിരുന്നു ഹനാനിന് സംഭവിച്ചത്. സത്യാവസ്ഥ മനസ്സിലാക്കാതെ പ്രശംസിച്ചിരുന്നവർ തന്നെ ഹനാനെ കുറ്റപ്പെടുത്തുവാനും പരിഹസിക്കുവാനും തുടങ്ങി. ചെറുപ്പത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത ഹനാൻ ജീവിതത്തോട് പൊരുതിയാണ് ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത്.

സൈബർ അ, റ്റാ, ക്ക്, വിമർശനങ്ങൾ, വാഹനാപകടം ഇങ്ങനെ തുടരെത്തുടരെ പ്രശ്നങ്ങളും പ്രതിസന്ധികളും ഹനാന് അഭിമുഖീകരിക്കേണ്ടി വന്നു. അടുത്തിടെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചപ്പോഴും നിരവധി ആളുകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലും ആളുകൾ ഏറ്റെടുക്കാറുണ്ട്. മൊബൈലിൽ അ, ശ്ലീ, ല ദൃശ്യങ്ങളും മെസ്സേജുകളും അയച്ച ആളെ ഹനാൻ കയ്യോടെ പിടികൂടിയതാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ നിറയുന്ന വാർത്ത. കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. പ്രതിയെ വിളിച്ചുവരുത്തി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു ഹനാൻ. വാഹനാപകടത്തിൽ പരിക്ക് പറ്റിയ ഹനാന്റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു.

 

ശിവരാത്രി ദിവസത്തോളനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും ആളുകൾ ഏറ്റെടുത്തിരുന്നു. തൻറെ പിതാവ് കൺവേർട്ടഡ് മുസ്ലിമാണെന്നും താൻ ഹിന്ദു മതാചാരപ്രകാരവും ജീവിക്കുന്ന ആളാണെന്നും അന്ന് ഹനാൻ പറഞ്ഞിരുന്നു. നിരവധി പേർ അന്നും ഹനാനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ കൃത്യമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ ഏത് തിരിച്ചടിയേയും തോൽപ്പിക്കാമെന്ന് ഹനാൻ കാണിച്ചുതരികയായിരുന്നു. ശിവരാത്രി ദിനത്തിൽ ശിവസ്തുതിയോടെ താരം പങ്കിട്ട വീഡിയോ ആണ് ശ്രദ്ധ നേടിയത്. എൻറെ ഫാദർ മുസ്ലിം ആയിരുന്നില്ല.

ബ്രാഹ്മണൻ ആയിരുന്നു എന്നാണ് ഹനാൻ വെളിപ്പെടുത്തിയത്. അമ്മ ബ്രാഹ്മിൺ ആയിരുന്നോ എന്ന് ചോദ്യത്തിന് അല്ല മുസ്ലിമായിരുന്നു എന്ന് താരം മറുപടി നൽകുന്നു. ഹനാൻ എന്ന പേരിട്ടത് അച്ഛനാണോ അമ്മയാണോ എന്ന് ചോദ്യത്തിന് അമ്മയെന്നാണ് ഹനാൻ മറുപടി പറഞ്ഞത്. സംഭവം പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി. കൂടാതെ നിരവധി പരിഹാസങ്ങളും താരത്തിന്റെ വീഡിയോയ്ക്ക് താഴെ ഉയരുകയുണ്ടായി. എന്നാൽ താൻ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തുവാനും ഹനാൻ മറന്നില്ല. കമന്റ് ബോക്സിൽ ട്രോൾ കമന്റുകൾ കുമിഞ്ഞു കൂടിയതോടെയാണ് ഹനാൻ വിശദീകരണവുമായി രംഗത്തെത്തിയത്. നിരവധി താരങ്ങൾ ഇന്ന് സൈബർ അറ്റാക്കുകളും അശ്ലീല മെസ്സേജുകളും മറ്റും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഹനാന്റെ ഈ പ്രവർത്തിയെ പ്രശംസിക്കുന്ന ധാരാളം ആളുകളും ആണ്.

Articles You May Like

x