ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ഞാൻ; എൻറെ വിശ്വാസങ്ങൾക്ക് മതം ഒരു തടസ്സമായിട്ടില്ല; കമന്റുകൾക്കെതിരെ തുറന്നടിച്ച് ഹനാൻ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോഡൽ, നടി എന്നീ നിലകളിലൊക്കെ പ്രശസ്തയായ ഹനാനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസ് സീസൺ 5 എന്ന ഷോയിലൂടെയാണ്. സ്കൂൾ പഠനകാലത്ത് മാർക്കറ്റിൽ യൂണിഫോമിൽ എത്തി മീൻ കച്ചവടം നടത്തിയാണ് സോഷ്യൽ മീഡിയ കണ്ണുകളിൽ ഹനാൻ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ഹനാന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കി നിരവധി പേർ താരത്തിന് സഹായവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഹനാന്റെ ജീവിതം എപ്പോഴും സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ ഹനാൻ തരണം ചെയ്യുകയും ചെയ്തു. സൈബർ അറ്റാക്ക്, വിമർശനം, വാഹനാപകടം എന്നിങ്ങനെ നിരവധി പ്രതിസന്ധികളിലൂടെയാണ് ഹനാൻ എന്ന പെൺകുട്ടി കടന്നുപോയത്.

അതിനൊടുവിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുകയും താരത്തിനെതിരെ അശ്ലീല കമന്റുകളും വിമർശനവുമായി നിരവധി രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ ഹനാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ശിവരാത്രി ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റാണ് ഹനാൻ പങ്കുവെച്ചത്. ശിവസ്തുതിയോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ശിവരാത്രിയിലാണ് തന്റെ ജനനം എന്ന് തുടക്കത്തിൽ ഹനാൻ പറയുന്നുണ്ട്. അതൊരു പുണ്യമായി താൻ കരുതുന്നു എന്നും പതിവുപോലെ രാവിലെ ഒരുങ്ങി അമ്പലത്തിൽ പോയി തൊഴുതു എന്നും അറിയുന്ന രീതിയിൽ നാലുവരികളും പാടി നോക്കി എന്നും ഹനാൻ പറയുന്നു.

എല്ലാവരും കേൾക്കണം. തെറ്റുകൾ ക്ഷമിക്കണം അടുത്തവർഷം ഈ സമയത്ത് കുറച്ചുകൂടി സ്വരം നന്നാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഹനാൻ പോസ്റ്റിൽ പറയുന്നുണ്ട്. താരം പോസ്റ്റ് പങ്കുവെച്ചപ്പോൾ തന്നെ നിരവധിപേർ കമന്റുകളുമായി എത്തി. അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ എന്നും അവിടെ അശുദ്ധി ആവില്ല എന്നും ചോദിച്ചവർക്ക് തന്റെ മതമേതാണെന്നും ഹനാൻ വ്യക്തമാക്കി കൊടുത്തിരിക്കുകയാണ്. ഞാൻ മുസ്ലിം അല്ലെന്നും വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ഒരാളാണെന്നും പറയുന്നു. എൻറെ അച്ഛൻ മുസ്ലിം ആയിരുന്നില്ല ബ്രാഹ്മണനായിരുന്നു എന്നും അമ്മ മുസ്ലിമായിരുന്നു എന്ന് താരം മറുപടി നൽകുന്നു. ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടു മക്കളിൽ മൂത്തവളാണെന്ന് താനെന്നും ഹനാൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

Articles You May Like

x