ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ ഉടനെ ഹനാനെ തേടിയെത്തിയ പുതിയ ഭാഗ്യം കണ്ടോ , കേരളത്തിന്റെ ദത്തുപുത്രിക്ക് ആശംസകളുമായി സോഷ്യൽ ലോകം

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹനാൻ ഹമീദ്. പഠന ചിലവുകൾക്കും ഉപജീവനമാർഗ്ഗത്തിനും വേണ്ടി മീൻ വില്പനയിലൂടെ ആയിരുന്നു താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ആ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരായിരുന്നു ഹനാനെ സഹായിക്കാൻ വേണ്ടിയും അഭിനന്ദിച്ചും രംഗത്തെത്തിയത്. ഇത്തരത്തിൽ ഇന്നത്തെ കാലത്ത് സ്വന്തം പഠനചിലവിനും ഉപജീവനമാർഗ്ഗത്തിനും വേണ്ടി ഒരു യുവതി ഇത്തരത്തിലുള്ള പണിചെയ്യുന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് എന്നാണ് മലയാളികൾ പറഞ്ഞത്. തൻറെ അമ്മ അസുഖബാധിതയാണെന്നും ചികിത്സയ്ക്കു വേണ്ടിയും പിന്നെ തൻറെ വിദ്യാഭ്യാസ ചെലവുകൾക്ക് വേണ്ടിയുമാണ് ഈ ജോലി ചെയ്യുന്നതെന്ന് ഹനാൻ വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് മോഡലിംഗ് രംഗത്തേക്ക്. ഇടയ്ക്ക് താരത്തിന് ഒരു അപകടം സംഭവിക്കുകയും അതിനുശേഷം പ്രിയപ്പെട്ടവരുടെ പിന്തുണയോടെ കൂടി ജീവിതത്തിലേക്ക് തിരിച്ചു വന്നതിനെ കുറിച്ചും ഹനാൻ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അടുത്തിടെ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിന്റെ തുടക്കത്തിൽ പ്രെടിക്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടായിരുന്നു.

വളരെയധികം പ്രതീക്ഷയിലൂടെ ആയിരുന്നു ഷോയിലേക്ക് ഹനാൻ പോയത്. എന്നാൽ ആരോഗ്യപരമായ പ്രശ്നങ്ങളാൽ വളരെ പെട്ടെന്ന് തന്നെ ഹനാന് തിരിച്ചുവരേണ്ടി വന്നു. വളരെയധികം നിരാശയായിരുന്നു ഈ സംഭവം ആരാധകർക്ക് സമ്മാനിച്ചത്. പുറത്ത് വന്നതിനുശേഷം തന്നെ സഹ മത്സരാർത്ഥികൾക്കായി ഹനാൻ ഒരു കവിത രചിച്ചിരുന്നു. ഹനാൻ തന്നെ ആ കവിത ആലപിച്ച് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് സമ്മാനമായി അയച്ചു കൊടുക്കുകയും ചെയ്തു. ഹനാന്റെ കവിത ആലപിക്കുന്ന വീഡിയോ കണ്ടു എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കാരണം അത്രയ്ക്കും അസാമാന്യമായ രീതിയിൽ അതിഗംഭീരമായിട്ടായിരുന്നു താരം ആ കവിത ആലപിച്ചത്. ഇപ്പോൾ ഇതാ ഹനാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.”എൻറെ കവിതകളിൽ ഒന്ന് പുറംലോകം കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ബിഗ് ബോസ് ഹൗസിനെ കുറിച്ച് എഴുതിയ കവിത ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു. ബിഗ് ബോസ് എന്നത് അത്ഭുതവിളക്കിൽ നിന്നും ഇറങ്ങിയ മായാവിയെ പോലെയാണ്. എൻറെ ആഗ്രഹങ്ങൾ സാധിച്ചു തന്നതിന് നന്ദി. വൈൽഡ് കാർഡ് എൻട്രിയിലൂടെ പോകുന്നവർ എല്ലാവരും ലാലേട്ടനെ കണ്ട് അനുഗ്രഹം വേടിക്കാറുണ്ട്. ഞാൻ പോയപ്പോൾ അദ്ദേഹത്തെ കാണാനായില്ല. എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈണം നൽകി ഒരു കവിത ലോകം കേൾക്കണം എന്നത്.

ഇന്നലെ മനോഹരമായ ആ സ്വപ്നം പൂവണിഞ്ഞു. എൻറെ ആ സ്വപ്നങ്ങൾക്ക് പുറകെ അത് നടത്താൻ കൂടെ നിന്ന ആളാണ് ഗോപി ചേട്ടൻ. ഇത്രയും ഭംഗിയിൽ എൻറെ പാട്ട് പുറത്തിറങ്ങിയതിൽ മിക്സിങ് ആൻഡ് ഓർക്കസ്ട്രേഷന് വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഒറ്റ രാത്രി കൊണ്ടാണ് ഈ പാട്ട് റെക്കോർഡ് ചെയ്തതും മിക്സിങ് വർക്ക് എല്ലാം ചെയ്തതും. എൻറെ ഏറ്റവും വലിയ ഭാഗ്യമാണ് ഒരു ദിവസം കൊണ്ട് വർക്ക് ചെയ്യാമെന്ന് ഗോപിച്ചേട്ടൻ സമ്മതിച്ചത്. ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.”-ഹനാൻ പറഞ്ഞു.

Articles You May Like

x