ചിരട്ടയെടുത്തു തെണ്ടാൻ പറഞ്ഞ് ഏക മകൻ ; ഞാൻ എല്ലാം നേടി പക്ഷേ ഇപ്പൊ എനിക്ക് ഒന്നുമില്ലന്ന് നടി മീന ഗണേഷ്

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ എന്നും മലയാളി പ്രേക്ഷരുടെ മനസിൽ തങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരവും മീനയെ തേടിയെത്തിയിരുന്നു. എന്നാൽ ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ എവിടെയാണെന്ന് സിനിമ രംഗത്തെ ആളുകൾക്ക് പോലും ധാരണയില്ല.

വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മീന ഗണേഷ് പ്രേക്ഷകർക്കിടയിൽ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച മീന ഭർത്താവിൻ്റെമരണത്തോട് കൂടെ തീർത്തും ഒറ്റപ്പെടുകയായിരുന്നു. നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മീന ഗണേഷിൻ്റെ ജീവിതമിപ്പോൾ. രണ്ട് വർഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. കാലിന് വയ്യാതായതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്.

ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും ആരുടെയെങ്കിലും സഹായത്തോട് കൂടെ താരം അഭിനയിക്കുവാൻ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ എത്തിയിരുന്നു. ഭർത്താവിൻ്റെ മരണത്തിന് മുൻപേ തന്നെ ബിപി കൂടി തല കറക്കം വന്നാണ് മീന അസുഖബാധിതയായി മാറുന്നത്. കുറച്ചു നാൾ പാലക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്ന് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രണ്ട് ആഴ്ചയിലധികം ആശുപത്രിയിലായിരുന്നു. പിന്നീട് മീനയെ കുറിച്ച് വിവരമൊന്നും ഉണ്ടായില്ല . അന്ന് ഏക ആശ്വാസമായി ലഭിക്കുന്നത് ‘അമ്മ’ താര സംഘടനയുടെയും, ഫിലിം സൊസൈറ്റിയുടെയും പെൻഷൻ മാത്രമാണ് എന്നവർ പറഞ്ഞിരുന്നു.

ഒരു മകനും, മകളുമാണ് മീന ഗണേഷിനുള്ളത്. ഭർത്താവ് മരിച്ചിട്ടിപ്പോൾ പന്ത്രണ്ട് വർഷം പിന്നിടുന്നു. നാടകത്തിൽ ഒപ്പം അഭിനയിച്ച് പരിചയപ്പെട്ട ആളിനെ തന്നെയാണ് മീന വിവാഹം കഴിച്ചതും. ഇരുവരും ആദ്യം സുഹൃത്തുക്കളാവുകയും, പിന്നീട് ആ സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു. ഒടുവിൽ  ഭർത്താവിൻ്റെ വീട്ടിലായിരുന്നു മീനയുടെ താമസം. ഇടക്ക് വെച്ച് മകൻ തന്നെ നോക്കുന്നില്ല എന്ന് പറഞ്ഞു മീന മാധ്യമങ്ങളിൽ വന്നിരുന്നു . മകൻ ചിരട്ട എടുത്തു തെണ്ടാൻ പോകാൻ പറഞ്ഞു എന്ന് അവർ ഒരു മാധ്യമത്തോട് പറയുകയുണ്ടായി. പിന്നെ മീനയെ കാണുന്നത് ഒരു വ്ലോഗ്റുമായുള്ള അഭിമുഖത്തിലാണ് . അന്ന് താൻ നേടിയതെല്ലാം തനിക്ക് നഷ്ട്ടപ്പെട്ടു എന്നാണ് മീന പറഞ്ഞത് .  ഏത് കഥാപാത്രമാണ് സിനിമയിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഇഷ്ടമെന്ന ചോദ്യത്തിന് ഒരിക്കൽ മീന നൽകിയ മറുപടി ഇങ്ങനെയായിരുന്നു. വാസന്തിയും, ലക്ഷ്മിയും , പിന്നെ ഞാനും എന്ന ചിത്രത്തിലെ താൻ അവതരിപിച്ച കഥാപാത്രമാണ് ഇന്നും ഇഷ്ടമുള്ളത് എന്നായിരുന്നു.

കലാഭവൻ മണിയുടെ സിനിമകളിലെ നിറ സാനിധ്യമായിരുന്നു ഒരു കാലത്ത് മീന ഗണേഷ്. കേവലം കഥാപാത്രം എന്ന നിലയ്ക്കല്ല സ്വന്തം അമ്മയായിട്ടായിരുന്നു മണി മീനയെ കണ്ടിരുന്നത് . അവർ തിരിച്ചും അങ്ങനെയായിരുന്നു. നടൻ കലാഭവൻ മണി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അവർക്കുവേണ്ട എല്ലാ സഹായങ്ങളും ലഭിക്കുമായിരുന്നു എന്ന് സിനിമ പ്രവർത്തകനായ വിജയ് ശങ്കർ ഒരിക്കൽ പറഞ്ഞിരുന്നു . സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് താരം ഈ കാര്യം സൂചിപ്പിച്ചത്. മീന ഗണേഷ് അമ്മയെക്കുറിച്ച് ആരും ഇപ്പോൾ മലയാള സിനിമയിൽ ഓർമിക്കാറില്ലെന്നും, തൻ്റെ കോൺടാക്ട് ലിസ്റ്റിൽ വല്ലപ്പോഴും വിളിച്ച്‌ സംസാരിക്കാറുളള ചുരുക്കം ചില പേരുകളിൽ മീനാക്ഷി അമ്മയും ഉണ്ട്. ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയിലാണെന്നും, വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമ്മയ്ക്ക് മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഈ അമ്മയ്‌ക്ക് വേണ്ട സഹായങ്ങൾ ലഭിക്കുമായിരുന്നു എന്നാണ് അദ്ദേഹം തൻ്റെ കുറിപ്പിൽ അന്ന് പറഞ്ഞത് . കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിലൂടെയാണ് മീന ഗണേഷിൻറെ പേര്  വീണ്ടും ഇപ്പോൾ ചർച്ച ആകുന്നത് .

 

Articles You May Like

x