കൂട്ടുകാരൊക്കെ വിവാഹം കഴിച്ചു, അതുകൊണ്ട് എനിക്കും വിവാഹം കഴിക്കണം എന്നായിരുന്നു ചിന്ത, വിവാഹത്തിന്റെ ആദ്യ നാളുകൾ എല്ലാം വളരെ കളർഫുള്ളായിരുന്നു, എന്നാൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ….; മനസ്സ് തുറന്ന് നവ്യ

നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ താരം വാർത്തകളിൽ നിറയാൻ തുടങ്ങി. സച്ചിൻ സാവന്തുമായുള്ള ബന്ധംകൊണ്ടാണ് നവ്യയെ ചോദ്യം ചെയ്തത്.അതിനു പിന്നാലെ നവ്യയുടെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇൻഡിപെൻഡന്റ് ആയി ഒന്നും ചെയ്യാൻ അറിയാത്ത ഒരു സാധാരണക്കാരിയായിരുന്നു വിവാഹം കഴിക്കുമ്പോൾ താനെന്ന് നവ്യ പറയുന്നു. വിവാഹശേഷമാണ് ജീവിതത്തെ നേരിട്ട് ഫേസ് ചെയ്യാൻ തുടങ്ങിയത്. പതിനഞ്ചാം വയസ്സിൽ സിനിമയിൽ വന്ന ശേഷം താൻ ഒന്നും ചെയ്തിട്ടില്ല. മൊത്തത്തിൽ ഡിപ്പെൻഡന്റ് ആയ വ്യക്തി ആയിരുന്നു. രാവിലെ ലൊക്കേഷനിൽ കൊണ്ട് പോകുന്നത് വരെ അച്ഛന്റെയും അമ്മയുടെയും ജോലിയാണ്. അവിടെ കൊണ്ടുപോയി നിർത്തി കഴിയുമ്പോൾ അഭിനയം തുടങ്ങും.

പ്രണയം ഉണ്ടായിരുന്നുവെന്നും, എന്നാൽ അത് വർക്ക്ഔട്ട് ആയില്ലെന്നും നവ്യ ഇതേ അഭിമുഖത്തിൽ പറയുകയുണ്ടായി. സിനിമ മേഖലയിൽ നിന്നുള്ള ആളായിരുന്നു. ഒരു ഓർത്തോഡോക്സ് ഫാമിലി ആയതുകൊണ്ടും, അച്ഛൻ കുറച്ച് റെസ്ട്രിക്ഷൻസ് വച്ചതുകൊണ്ടും പ്രണയം പറയാതെ പോവുകയായിരുന്നു.

ഭാര്യ ആയെന്ന് തിരിച്ചറിയും മുന്നേ തന്നെ താൻ അമ്മ ആയെന്നും നവ്യ പറയുകയുണ്ടായി. കൂട്ടുകാരൊക്കെ വിവാഹം കഴിച്ചു, അതുകൊണ്ട് എനിക്കും വിവാഹം കഴിക്കണം എന്നായിരുന്നു അക്കാലത്തെ ചിന്ത. പിന്നെ അഭിനയിച്ചഭിനയിച്ച് കുഴഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു ആദ്യ നാളുകൾ കളർഫുൾ ആയിരുന്നു. പിന്നെ ചേട്ടൻ നല്ല ബിസി ആയി. എനിക്ക് ആണെങ്കിൽ ഒരു പണിയും ഇല്ല. ആദ്യം ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പിന്നീട് അതും ശരിയായി.

വിവാഹം കഴിക്കാൻ താൻ റെഡി ആയിരുന്നു. ഇതൊക്കെ അക്സെപ്റ്റ് ചെയ്താണ് വിവാഹം കഴിച്ചത്. അല്ലാതെ ആരും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതല്ല. പിന്നീട് ഒറ്റപ്പെടൽ തോന്നിയപ്പോൾ താൻ പയ്യേ കുക്കിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതേസമയം ഓവർ സൗഹൃദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ആളാണ് താൻ. വല്ലാതെ അറ്റാച്ച്ഡ് ആകും, അതുകൊണ്ട് ഡിറ്റാച്ഡ് ആയി നിൽക്കാനാണ് ഇപ്പോൾ ശ്രമിക്കാറുള്ളത്. നവ്യ പറയുന്നു.

Articles You May Like

x