മമ്മൂട്ടി കമൽഹാസൻ ചിത്രങ്ങളിലെ നായിക, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ മരിക്കേണ്ടി വന്ന ഒരു നടിയായിരുന്നു നിഷ

വളരെ വേഗത്തിൽ പ്രശസ്‌തിയും, പണവും, അംഗീകാരവും സ്വന്തമാക്കാൻ കഴിയുന്ന മേഖലകളിൽ ഒന്നാണ് സിനിമ. എന്നാൽ അതെസമയം ചിലരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ വലിയ തകർച്ചകളും, നഷ്ടങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഇതേ മേഖലയിൽ നിന്ന് തന്നെയാണ്. ഒരുകാലത്ത് സിനിമകളിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളാണ് നിഷ നൂർ. പേര് ചിലപ്പോഴൊരു പക്ഷേ അത്ര പരിചിതമല്ലെങ്കിൽ കൂടെ അവർ അഭിനയിച്ച സിനിമകളും, കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പരിചിതമാണ്. നിഷനൂർ  ഈ ലോകത്ത് നിന്ന് തന്നെ വിടപറഞ്ഞെങ്കിലും അവരുടെ മരണം പ്രേക്ഷകർക്ക് ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.

അത്രത്തോളം സുഖകരമല്ലാത്തൊരു അവസ്ഥയിലൂടെയാണ് അവസാനനാളിൽ അവർ കടന്നു പോയത്. മലയളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയ മികവ് തെളിയിച്ച താര സുന്ദരിയായിരുന്നു നിഷനൂർ. വ്യത്യസ്ത ഭാഷകളിലായി അനവധി സിനിമകളിലൂടെ കഴിവ് തെളിയിച്ച നിഷനൂർ തിരക്കേറിയ നടിയായിരുന്നു. ഭദ്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അയ്യർ ദി ഗ്രേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് നിഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അവർക്ക്‌ അവസരം ലഭിച്ചു. കമല്‍ഹാസനൊപ്പം ‘ടിക് ടിക് ടിക്’ എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടു.

സിനിമകളിൽ സജീവമായ താരം വളരെ ആഡംബരപൂർണമായി ജീവിച്ചു. എന്നാൽ പ്രായമാകുന്നതോട് കൂടെ യുവത്വം മങ്ങാൻ തുടങ്ങി. ഒരുകാലത്തെ പ്രശസ്തിയുടെ പടവുകൾ പതിയെ വീണുടയുകയിരുന്നു. ഒരു നിർമാതാവുമായി നടി പ്രണയത്തിലാവുകയും ആ പ്രണയത്തിലെ പൊരുത്തക്കേടുകൾ അവരെ ജീവിതത്തിൻ്റെ ദുരവസ്ഥകളിലേയ്ക്ക് കൊണ്ടെത്തിക്കുകയുമായിരുന്നു. നിഷനൂറിനെയായിരുന്നില്ല മറിച്ച് അവരുടെ സ്വത്തിനെ മാത്രമായിരുന്നു അയാൾ സ്നേഹിച്ചിരുന്നത്. സ്വത്തുക്കളെല്ലാം തന്ത്രത്തിൽ നിഷനൂറിൽ നിന്നും കൈയിലാക്കിയതിന് ശേഷം നിർമാതാവ് അവരെ ഉപേക്ഷിച്ചു. ജീവിക്കാൻ ഒരു ഗതിയും ഇല്ലാതെ വന്നതോടെയാണ് നിഷനൂറിന് ‘റെഡ് സ്ട്രീറ്റിലേയ്ക്ക്’ തിരിയേണ്ടി വന്നത്.

ഇന്ത്യ ഒന്നാകെ അറിയപ്പെട്ട നടി പിന്നീട് മണിക്കൂറുകൾ വെച്ച് പണം വാങ്ങുന്ന ചുവന്ന തെരുവിലെ അറിയപ്പെടുന്ന വേശ്യയായി മാറുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവിലേയ്ക്ക് ഇറങ്ങി ശരീരം വിൽക്കേണ്ടി വന്ന നിഷനൂറിനെ എല്ലാവരും കുറ്റപ്പെടുത്തി. സിനിമയിൽ അവസരം ഇല്ല, കൈയിൽ സമ്പാദ്യമില്ല, മറ്റൊരു ജോലിയും ലഭിക്കുന്നില്ല.   ആഹാരത്തിന് വേണ്ടി എന്തായിരുന്നു താൻ  ചെയ്യേണ്ടിയിരുന്നതെന്ന് കുറ്റപ്പെടുത്തിയവരോടെല്ലാം നിഷനൂർ ചോദിച്ചു. പകരംപറയാൻ ആരുടെ പക്കലും മറുപടിയുണ്ടായിരുന്നില്ല.

ശരീരം പലർക്കും മുൻപിലായി പണയപ്പെടുത്തേണ്ടി വന്ന നിഷനൂറിന് ഒടുവിൽ എയ്ഡ്‌സ് എന്ന മാറാരോഗം പിടിപ്പെടുകയായിരുന്നു. പ്രതിസന്ധികളിൽ സിനിമലോകം പൂർണമായി അവരെ കൈയൊഴികയായിരുന്നു. അസുഖബാധിതയായി കിടന്ന നിഷ കപൂറിൻ്റെ മരണവാർത്തയാണ് 2007 – ൽ പിന്നീട് എല്ലാവരും കേട്ടത്.  പുഴുക്കളും, ഉറുമ്പുകളും ശരീരത്തിലൂടെ അരിച്ചിറങ്ങുന്ന നിലയിൽ അറപ്പുളവാക്കുന്ന തരത്തിൽ തെരുവിലായിരുന്നു അവർ അവസാന നാളുകൾ ചിലഴിച്ചത്.

Articles You May Like

x