മലയാളികൾ മറന്ന മാള അരവിന്ദൻ! മാള അരവിന്ദന്റെ കുടുംബം ഇപ്പോൾ എവിടെയാണെന്ന് അറിയാമോ ?

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മാള അരവിന്ദൻ. അവിസ്മരണീയമായ ഭാവാഭിനയങ്ങൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. താൻ അഭിനയിക്കുന്ന കഥാപാത്രങ്ങൾ എപ്പോഴും പൂർണതയിൽ എത്തണമെന്ന് അങ്ങേയറ്റം നിർബന്ധമുള്ള നടന്മാരിൽ ഒരാൾ കൂടെയായിരുന്നു മാള അരവിന്ദൻ. തൃശൂർ ജില്ലയിലെ മാള എന്ന സ്ഥലത്തെ അത്രമാത്രം പ്രശസ്തിയിലെത്തിച്ചത് അദ്ദേഹമായിരുന്നു. മീശമാധവൻ, സല്ലാപം തുടങ്ങി നിരവധി സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്.

ആണി രോഗം ബാധിച്ച് പെൻഷൻ പറ്റിയ ‘കള്ളൻ മുള്ളാണി പപ്പനെന്ന’ കഥാപാത്രത്തെ മാള അരവിന്ദനല്ലാതെ മറ്റേതൊരു നടൻ അവതരിപ്പിച്ചിരുന്നെങ്കിൽ ആ കഥാപാത്രത്തിന് അത്രമാത്രം സ്വീകാര്യത കിട്ടുകയില്ലായിരുന്നെന്ന് തോനുന്നു. അതുപോലെ സല്ലാപത്തിലെ ‘കുഞ്ഞൂട്ടൻ ആശാരിയുടെ’ തനി ആശാരി സ്റ്റൈലിലുള്ള ഉളി പിടുത്തവും, സന്ദേശത്തിലെ പോലീസും കൂടെയായ ‘ചൊറിയൻ അളിയൻ്റെ’ വേഷമെല്ലാം എത്ര ഭംഗിയായിട്ടാണ് മാള അരവിന്ദൻ എന്ന നടൻ കൈകാര്യം ചെയ്തിരിക്കുന്നത്. തമാശ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സീരിയസ് വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. അഭിനയ സംഭാഷണങ്ങൾ പലതും സാധാരണ മനുഷ്യരുടെ ജീവിതത്തോട് അത്രമാത്രം അടുത്ത് നിൽക്കുന്ന തരത്തിലായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ വഴിയിലേയ്ക്ക് പ്രവേശിച്ച വ്യകതിയാണ് മാള അരവിന്ദൻ. നാടകങ്ങളിലൂടെ കടന്ന് വന്ന് ഹാസ്യകഥാപാത്രങ്ങളായിലൂടെയായിരുന്നു അദേഹം സിനിമയിലേയ്ക്ക് എത്തിയത്. ജന്മദേശമായ ‘ മാള’ എന്ന പ്രദേശത്തെ അദ്ദേഹം പേരിനൊപ്പം ചേർക്കുകയായിരുന്നു. എറണാകുളം ജില്ലയിൽ,നമ്മുടെ വടവുകോട് പ്രദേശത്ത് എക്‌സൈസ് ഉദ്യോഗസ്ഥനായ താനാട്ട് അയ്യപ്പന്റേയും സ്കൂൾ അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. അഭിനയം പോലെ തന്നെ അദ്ദേഹത്തിൻറെ സിരകളിൽ അലിഞ്ഞ് ചേർന്ന ഒന്നായിരുന്നു തബലയോടുള്ള പ്രണയം. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന തബലിസ്റ്റുകളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിച്ചു.

നാല് പതിറ്റാണ്ടിലേറേ നീണ്ട അഭിനയ ജീവിതത്തിന് എന്നേക്കുമായി വിട പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു. 2015 ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മാള അരവിന്ദൻ്റെ മരണം. 12 വർഷം നാടകത്തിലും 40 വർഷം സിനിമയിലും പ്രവർത്തിച്ച മാള അരവിന്ദൻ 650 ലേറെ സിനിമകളിൽ വേഷമിട്ടു. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് കുടുബം. സിനിമയിൽ കാണുന്നത് പോലെ എപ്പോഴും ഹാസ്യം പറയുന്ന ഒരു വ്യക്തി ആയിരുന്നില്ല അദ്ദേഹമെന്നും ജീവിതത്തിൽ അൽപ്പം സ്ട്രോങ്ങായ ഒരാളായിരുന്നു മാള അരവിന്ദനെന്നും ഭാര്യ ഗീത പറയുന്നു. അഭിപ്രായങ്ങളും, ഇഷ്ടങ്ങളും, താൽപര്യങ്ങളെല്ലാം മറയില്ലാതെ തുറന്ന് പറയുന്ന  പ്രകൃതക്കാരനായിരുന്നു അദ്ദേഹമെന്നും ഭാര്യ പറയുന്നു.

അന്നത്തെ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച വിവാഹങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. ഭാര്യ ക്രിസ്ത്യൻ മത വിഭാഗത്തിലും, അദ്ദേഹം ഹിന്ദു മതത്തിലുമായിരുന്നു. എല്ലാവരുടെയും എതിർപ്പുകളെ അവഗണിച്ച് അവസാനം തൻ്റെ പ്രണയിനി അന്നക്കുട്ടിയെ  സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഭാര്യയ്ക്ക് തനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകളിൽ ഒന്നായ ഗീതഎന്ന പേര് നൽകുകയും ചെയ്തു. നിരവധി ആളുകളെ താൻ പഞ്ചാര അടിച്ചിട്ടുണ്ടെങ്കിലും “സ്നേഹം എന്ന് പറഞ്ഞാല്‍ അന്നും ഇന്നും അത് ഗീതയോട് മാത്രമാണെന്നും മരിക്കുന്നത് വരെയും അങ്ങനെ ആയിരിക്കുമെന്നും” മുൻപൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യയും, മകനും,മകളും മരുമകളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. തങ്ങളുടെ വീട്ടിൽ ഇപ്പോഴും വലിയൊരു ശൂന്യത സൃഷ്ടിക്കുന്നത് അദ്ദേഹത്തിൻറെ മരണമാണെന്നും, അദ്ദേഹം ഇപ്പോഴും ഇവിടെ ജീവിക്കുകയാണെന്ന് നിധിപോലെ സൂക്ഷിച്ചു വെച്ച തബലകൾ നോക്കി അൽപ്പം വേദനയോടെ ഭാര്യ ഗീത പറയുന്നു.

Articles You May Like

x