എനിക്ക് അവാര്‍ഡ് കിട്ടാന്‍ വൈകിയത് നന്നായി, ആദ്യം കിട്ടാതാവുമ്പോള്‍ വിഷമവും പിണക്കവുമൊക്കെ തോന്നും, എന്നാലും കുറച്ച് കൂടി താമസിച്ചാലും കുഴപ്പമില്ലായിരുന്നു, കാരണം അതാണ്; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

നടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയുടെ പ്രിയപ്പെട്ടതും ഏറെ കഴിവുള്ളതുമായ നടനാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ തേടി ദേശീയ അവാര്‍ഡ് എത്തിയത്. ഹോം എന്ന സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. സിനിമ ഇറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞതിനാല്‍ തന്നെ ഇങ്ങനെ ഒരു അവാര്‍ഡ് താന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും കിട്ടിയതില്‍ വളരെ സന്തോഷവാനാണെന്നും താരം പറയുന്നു. ജീവിത ത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങുന്ന എല്ലാവരുടെയും സ്‌നേഹം ഏറ്റ് വാങ്ങുന്ന നടനാണ് ഇന്ദ്രന്‍സ്.

ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനാണ് ഇന്ദ്രന്‍സിനെ തേടി അവാര്‍ഡ് എത്തിയത്. സിനിമയില്‍ അദ്ദേഹം വസ്ത്രാലങ്കാരക്കാരനായിട്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചെറിയ വേഷങ്ങളും കോമഡി വേഷങ്ങളുമൊക്കെ ചെയ്തു. കാലം കടന്നു പോകും തോറും ചിലര്‍ തള്ളിക്കളഞ്ഞ അദ്ദേഹത്തിന്‍രെ കഴിവ് മറ്റ് ചിലര്‍ കണ്ടെത്തുക യും ചെയ്തതോടെ ഇന്നസെന്റ് എന്ന നടന്റെ ക്യാരക്ടര്‍ വേഷങ്ങളും വില്ലന്‍ വേഷങ്ങളുമൊക്കെ വളരെയധി കം ശ്രദ്ദിക്കപ്പെട്ടു.

അവാര്‍ഡ് കിട്ടിയിതില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു. എന്നാല്‍ കിട്ടാന്‍ വൈകിയത് നന്നായി എന്നും അദ്ദേഹം പറയുന്നു.ദേശാഭിമാനിയുടെ വാരാന്ത്യ പ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പറ്റുമെങ്കില്‍ കുറച്ചു കൂടി വൈകിയിരുന്നുവെങ്കില്‍ നന്നായേനെ എന്നും അദ്ദേഹം പറയുന്നു.

നേരത്തെയായിരുന്നു പുരസ്‌കാരം ലഭിച്ചതെങ്കില്‍ ഒതുങ്ങിപ്പോയേനെ എന്നാണ് ഇന്ദ്രന്‍സ് കാരണമായി പറയുന്നത്. ആദ്യം കിട്ടാതാവുമ്പോള്‍ വിഷമവും പിണക്കവുമൊക്കെ തോന്നും. എന്നാല്‍ അതൊരു വാശിയായി ഉള്ളില്‍ക്കിടക്കും. അങ്ങനെ വിട്ടാല്‍ പറ്റില്ലാലോ എന്നൊരു തോന്നല്‍ വരും’ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

Articles You May Like

x