മനുഷ്യനല്ലേ….അവാർഡ് ലഭിക്കുമ്പോൾ സന്തോഷമാണ്, കിട്ടാത്തപ്പോൾ സങ്കടവും…;ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പ്രത്യേക ജൂറിപരാമർശത്തിന് അർഹനായതിൽ പ്രതികരിച്ച് ഇന്ദ്രൻസ്

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പ്രത്യേക ജൂറിപരാമർശത്തിന് അർഹനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. സംസ്ഥാന അവാർഡിൽ തഴഞ്ഞതിൽ വിഷമം തോന്നിയിരുന്നോ എന്ന ചോദ്യത്തിനോട് ഇന്ദ്രൻസ് പ്രതികരിച്ചതിങ്ങനെ ‘അവാർഡ് ലഭിക്കുമ്പോൾ സന്തോഷമാണ്. കിട്ടാത്തപ്പോൾ സങ്കടവും. മനുഷ്യനല്ലേ ?’- ചിരിച്ചുകൊണ്ട് ഇന്ദ്രൻസ് പറഞ്ഞു.. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുന്നതും ഹോം ആണ്.

മികച്ച നടൻ അല്ലു അർജുൻ (ചിത്രം പുഷ്‍പ). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം: ഗംഗുഭായ് കത്തിയാവാഡി) കൃതി സനോണും. മികച്ച നടനുള്ള പ്രത്യേക പരാമർശം ഇന്ദ്രൻസിന് ഹോമിലൂടെ ലഭിച്ചു. കച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിനും മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഹോമിനും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് നായാട്ടിലൂടെ ഷാഹി കബീറിനും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം മേപ്പടിയാനിലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.

Articles You May Like

x