അമ്പമ്പോ… ഇത് ഇന്ദ്രൻസ് തന്നെയാണോ…? ജീൻസും ടീഷർട്ടും ട്രെന്‍ഡി കണ്ണടയും ധരിച്ച് ഇന്ദ്രന്‍സ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ, വൈറലായി താരത്തിൻ്റെ ഫോട്ടോഷൂട്ട്

ഹോം എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയ മലയാളികളുടെ ഇന്ദ്രൻസ് വീണ്ടും കൈയ്യടി നേടുന്നു. സോഷ്യൽമീഡിയയിൽ അത്രകണ്ട് സജീവമല്ലാത്ത താരം ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. യുവതാരങ്ങളെ വെല്ലുന്ന വിധം പുതിയ മേക്കോവറിൽ എത്തിയാണ് ഇന്ദ്രൻസ് ആരാധകരെ ഞെട്ടിച്ചത്.

കിടിലൻ ആറ്റിറ്റ്യൂഡിൽ നാല് വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസികയ്‌ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിത്. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ ശ്യാം ബാബുവാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ ഇന്ദ്രൻസ് പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ തരംഗമായി മാറുകയായിരുന്നു.

മമ്മൂട്ടിക്ക് ഇതാ പുതിയ എതിരാളി, നിങ്ങളെങ്ങനെ സ്റ്റൈലിഷ് ആയാലും ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്, എളിമ കൊണ്ടും നന്മകൊണ്ടും എന്നെന്നും ഇന്ദ്രേട്ടൻ ചെറുപ്പം തന്നെ ആയിരിക്കും, എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ.

Articles You May Like

x