ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു, ഞാനാണ് ഡോമിനേറ്റ് ചെയ്തത്, ശ്രീക്ക് കുട്ടികൾ വേണമെന്നുണ്ടായിരുന്നില്ല, എല്ലാം എൻ്റെ നിർബന്ധമായിരുന്നു: മനസ്സ് തുറന്ന് ശ്വേത മേനോൻ

മലയാള സിനിമയിലെ പ്രിയ താരമാണ് ശ്വേതാമേനോൻ, ചില വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്.. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം. അദ്യ വിവാഹബന്ധം പരാജയപ്പെട്ടതിനു പിന്നലെ താരം രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ‘അനശ്വരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ സ്റ്റാർ മാജിക് വേദിയിലും മകളുടെ ജനനത്തെക്കുറിച്ചും, കളിമണ്ണ് സിനിമയെക്കുറിച്ചും, ഭർത്താവിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരിക്കുകയാണ് ശ്വേത മേനോൻ. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായാണ് ഗർഭകാലത്തെ വിശേഷിപ്പിക്കുന്നത്. ഗർഭിണിയാവുന്ന കാലത്ത് അത് വീഡിയോയിൽ പകർത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഭർത്താവിന് കുട്ടികൾ വേണമെന്ന് ഉണ്ടായിരുന്നില്ലെന്നും തന്റെ നിർബന്ധമായിരുന്നു.

ശ്രീക്ക് കുട്ടികൾ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിർബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനാണ് ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെൺകുട്ടി വേണമെന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നുവെങ്കിൽ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കുട്ടികളായിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ. എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പർക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

വിവാഹത്തിന് മുന്നേ കേട്ടതാണ് കളിമണ്ണിന്റെ കഥയെന്നും പറയുകയുണ്ടായി. ‘ഞാൻ കല്യാണം കഴിക്കുന്നതിന് മുൻപാണ് കളിമണ്ണിന്റെ കഥ കേൾക്കുന്നത്. എനിക്ക് അഭിനയിക്കാൻ പറ്റും. ഗർഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. പ്രഗ്നന്റായ ശേഷം ഞാൻ ആദ്യം വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാൽ എനിക്ക് കഥ എഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുമുൻപ് എനിക്ക് ശ്രീയെ കാണണം എന്നും പറഞ്ഞിരുന്നു. ശ്രീയുടെ സംശയങ്ങളെല്ലാം മാറ്റണം’,

എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാർഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല. മോൾക്ക് 14 വയസാവുമ്പോൾ ഒരു ഗിഫ്റ്റായി ഇത് ഞാൻ കൊടുക്കും. അതാണ് എന്റെയൊരു ആശയം. അവളെങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവൾ അറിയണം. എന്റെ പ്രഗ്നൻസി തുടക്കം മുതൽ ഡെലിവറി വരെ വീഡിയോയിൽ ചെയ്യാൻ പറ്റി. ഞാൻ മരിച്ചുപോയാലും ആളുകൾ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു. ജീവിതത്തിൽ എന്നെ ഏറ്റവും സപ്പോർട്ട് ചെയ്തിരുന്നയാൾ അച്ഛനാണ്. അതേപോലെ അല്ലെങ്കിൽ അതുക്കും മേലെയാണ് ശ്രീ സപ്പോർട്ട് ചെയ്യുന്നത്. ഞാനെന്ന വ്യക്തി, അമ്മ, മകൾ എല്ലാത്തിനെയും ഭയങ്കരമായി റെസ്‌പെക്ട് ചെയ്യുന്ന ആളാണ് അദ്ദേഹം.

കോഴിക്കോടാണ് ശ്വേതയുടെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. അനശ്വരം (1991) എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത സിനിമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഈ ചിത്രത്തിന് ശേഷം അവർ മോഡലിങ്ങിലേയ്ക്ക് കടന്നു. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്.

Articles You May Like

x