2 വർഷമായി ഓർമ നഷ്ടപെടുന്ന അവസ്ഥയിൽ നടി ഭാനുപ്രിയ , മലയാളികളുടെ പ്രിയ നടി ഭാനുപ്രിയയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ഭാനുപ്രിയ. അഴകിയ രാവണൻ എന്ന ഒരൊറ്റ ചിത്രം മതി ഭാനുപ്രിയയെ മലയാളപ്രേക്ഷകർ ഓർമ്മിക്കാൻ. അതോടൊപ്പം തന്നെ രാജശില്പി, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കുലം തുടങ്ങിയ സിനിമകളിലൊക്കെ കഴിവ് തെളിയിച്ച താരമാണ് ഭാനുപ്രിയ. ആന്ധ്രാക്കാരിയായ താരം ശാലീനത തുളുമ്പുന്ന മലയാളി മങ്കയായാണ് നിറയാറുള്ളത്. ഒരു പ്രത്യേക ചാരുതയാണ് താരത്തിന്റെ സൗന്ദര്യത്തിന് പ്രേക്ഷകർ നൽകുന്നത്. മുൻകാല നടിമാർ പിന്തുടർന്ന പാതയിലായിരുന്നു ഭാനുപ്രിയയും സിനിമയിലേക്ക് സഞ്ചരിച്ചത്. സിനിമയ്ക്കൊപ്പം കുടുംബവും കുഞ്ഞും ഒക്കെയായി ഭാനുപ്രിയ സജീവം ആവുകയും ചെയ്തു. വിവാഹശേഷവും സിനിമയിൽ സജീവമായിരുന്നു ഭാനുപ്രിയ.

എന്നാൽ മലയാളത്തിൽ താരത്തിന്റെ വരവ് കുറയുകയാണ് ചെയ്തത്. ഇതിനിടയിൽ താരം വിവാഹമോചിതയായി എന്ന വാർത്തയും പുറത്തുവന്നു. 2018 ഇൽ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു. ഇപ്പോൾ താരത്തെക്കുറിച്ചുള്ള ഒരു പുതിയ വാർത്തയാണ് പുറത്തു വരുന്നത്. എന്നാൽ താരത്തിന്റെ ഈ വാർത്ത ഒട്ടും സുഖകരമായ വാർത്തയല്ല എന്നതാണ് സത്യം. ഒരു തെലുങ്ക് യൂട്യൂബ് ചാനലിൽ നൽകി അഭിമുഖത്തിൽ താൻ ഓർമ്മക്കുറവ് നേരിടുന്നു എന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയത്. ക്ലാസിക്കൽ നൃത്തത്തിൽ തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള താരം ഇപ്പോൾ നൃത്തത്തിലും സജീവമല്ല. തനിക്ക് സംഭവിച്ചത് എന്ത് എന്ന് താരം പറയുന്നുണ്ട്. തനിക്ക് അടുത്തകാലത്തായി സുഖമില്ല ഓർമ്മശക്തി കുറയുന്നുണ്ട് പഠിച്ച ചില കാര്യങ്ങൾ വരെ താൻ മറന്നുപോയി പിന്നീട് നൃത്തത്തോടും താൽപര്യം കുറഞ്ഞു.

വീട്ടിൽ പോലും ഇപ്പോൾ താൻ നൃത്തം പരിശീലിക്കില്ല. കഴിഞ്ഞ രണ്ടു വർഷമായി തനിക്ക് ഓർമ്മക്കുറവ് അനുഭവപ്പെടുന്നു എന്നാണ് താരം പറയുന്നത്. അടുത്തിടെ ഒരു സിനിമ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും താൻ മറക്കുകയാണ് എന്ന് പറയുന്നു.ചില നേരങ്ങളിൽ ചില മനിതർകൾ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഡയലോഗുകൾ മറന്നത്. തിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യവസ്ത മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുണ്ട്. ഭർത്താവുമായി പിരിഞ്ഞു എന്ന വാർത്ത തെറ്റാണ് എന്നാണ് ഭാനുപ്രിയ പറയുന്നത്.

അദ്ദേഹം ഹൈദരാബാദിലും താൻ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോൾ അഭിനയിച്ചു. ഒരുപാട് യാത്രകൾ ചെയ്തു. വിവാഹമോചനം നേടിയെന്ന വാർത്തയിൽ യാതൊരു സത്യവും ഇല്ല. 20 കാരിയായ അഭിനയയാണ് ഭാനുപ്രിയയുടെ മകൾ. ലണ്ടനിലെ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ്. നാച്ചുറൽ സയൻസ് ആണ് വിഷയം. അവധി കിട്ടുമ്പോൾ അമ്മയുടെ അടുത്തേക്ക് മകൾ ഓടിയെത്തുകയും ചെയ്യുമെന്നാണ് ഭാനുപ്രിയ പറയുന്നത്.

Articles You May Like

x