പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് പ്രിയ നടി ഭാവന, പ്രാർത്ഥനയും,അനുഗ്രഹവും പ്രതീക്ഷിക്കുന്നതായി താരം, ആശംസകളിറിയിച്ച് ആരാധകർ

കമൽ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന നടിയാണ് ഭാവന. സിനിമയിൽ ആദ്യകാലത്ത് സഹ നടിയുടെ വേഷങ്ങളായിരുന്നു ഭാവനയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് താമസിയാതെ നായികാ കഥാപാത്രങ്ങൾ ഭാവനയെ തേടിയെത്തുകയായിരുന്നു. നമ്മൾ എന്ന എന്ന ചിത്രത്തിന് ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ‘സിഐഡി മൂസ’ എന്ന കോമഡി ചിത്രത്തിലെ നായിക വേഷം ഭാവനയെ തേടിയെത്തി. മികച്ച പ്രകടനം സിഐഡി മൂസയിൽ കാഴ്ചവെക്കാൻ ഭവനയ്ക്ക് സാധിച്ചു. അതെ സമയം മലയാള സിനിമയിൽ ലഭിച്ചതിനേക്കാൾ അവസരം താരത്തിന് അന്യഭാഷ ചിത്രങ്ങളിലായിരുന്നു.

മലയാള സിനിമയിൽ നിന്നും പിന്നീട് തമിഴിലും, കന്നടയിലുമായി അഭിനയ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഭാവനയ്ക്ക് സാധിച്ചു. അന്യ ഭാഷ ചിത്രങ്ങളിൽ സജീവമായപ്പോൾ തന്നെ മലയാള സിനിമയിൽ ലഭിച്ച അവസരങ്ങൾ വേണ്ടെന്നു വെക്കാൻ ഭാവന തയ്യാറയിരുന്നില്ല. മലയാളത്തിലും ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരം ശ്രമിച്ചു.  പൃഥ്വിരാജ് നായകനായി എത്തിയ ‘ആദം ജോൺ’ എന്ന ചിത്രത്തിലാണ് ഭാവന ഏറ്റവും അവസാനമായി മലയാളത്തിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയത്.  ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് നല്ലൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം.

ഷറഫുദ്ദീൻ നായക വേഷത്തിലെത്തുന്ന ‘ൻ്റെ ക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേയ്ക്ക് ശക്തമായൊരു തിരിച്ചുവരവിലയ്‌ക്ക്  ഭാവന തയ്യാറെടുക്കുന്നത്. എന്നാൽ ഈ വിശേഷങ്ങൾക്ക് പുറമേ സമൂഹ മാധ്യമങ്ങളിൽ ഭാവനയെ സംബന്ധിച്ച് മറ്റൊരു കാര്യമാണ് ചർച്ച ചെയ്യപ്പെടുന്നത്.  ഒരു ഹൃസ്വ ചിത്രം ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ഭാവന എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ‘ദി സർവൈവൽ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  മാധ്യമപ്രവർത്തകൻ എസ്. എൻ രജീഷാണ് ചിത്രത്തിൻ്റെ സംവിധായകൻ. മൈക്രോ ചെക്കാണ് ചിത്രത്തിൻ്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസററുകൾ പുറത്തിറങ്ങി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഭാവന പഞ്ച് ചെയ്യുന്ന സീനാണ് ടീസറിൽ ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.  ഇവയ്ക്കെല്ലാം പുറമേ ‘അസമത്വത്തിന് എതിരായ പോരാട്ടം തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ എനിയ്ക്കൊപ്പം നിങ്ങളും പങ്കുചേരുക’ എന്ന ആശയവും ടീസറിൽ പങ്കുവെക്കുന്നുണ്ട്.

നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് ലൈക്കും, പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രിയ നടി തിരിച്ചു വരുന്ന സന്തോഷത്തിലാണ് ആരാധകർ. വലിയ രീതിയിൽ ഈ ചിത്രം ഇന്ന് ചർച്ചചെയ്യപ്പെടുകയാണ്. വ്യകതി ജീവിതത്തിൽ തനിയ്‌ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾക്ക് മുൻപിൽ പതറാതെ ധൈര്യത്തോടെ, പ്രതികരിക്കുകയും പൊതു ജനത്തിന് മുൻപിൽ തുറന്നു പറയുകയും ചെയ്ത വ്യക്തിയാണ് ഭാവന. താനൊരു ഇരയല്ലല്ലെന്നും അതിജീവിതയാണെന്നും അഭിമാനപൂർവ്വം തിരുത്തുകയും ചെയ്തിരുന്നു.

മലയാളത്തിലേയ്ക്ക് ഉടനെ തിരിച്ചു വരുമെന്നും, നല്ല കഥകൾ മലയാളത്തിൽ നിന്ന് വരുന്നുണ്ടെന്നും, ഒരു പ്രൊജക്റ്റിന് റെഡിയാണെന്നും അവർ വ്യകത്മാക്കിയിരുന്നു. പൃഥ്വിരാജ് ഉൾപ്പടെയുള്ള സംവിധായകർ തനിയ്ക്ക് നല്ല ഓഫറുകൾ നൽകിയിരുന്നെന്നും, തീർത്തും വ്യക്തിപരമായ കാരണങ്ങൾക്കൊണ്ട് മാത്രമാണ് മലയാളത്തിലേയ്ക്ക് മടങ്ങി വരാത്തതെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു.

Articles You May Like

x