ഒരുമിച്ച് അഭിനയിച്ചവരെല്ലാം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള താരങ്ങൾ; എന്നാൽ നോട്ട്ബുക്ക് ചിത്രത്തിൽ ശ്രീദേവി സ്വാമിനാഥനായി തിളങ്ങിയ മരിയ ഇപ്പോൾ എവിടെ?

പുതുമുഖ താരങ്ങൾക്ക് അവസരം നൽകി റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് നോട്ട്ബുക്ക്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോര്‍ഡിംഗ് സ്‌കൂള്‍ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനിമയിലെ കഥ. സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും അതിലെ താരങ്ങളെയെല്ലാം പ്രേക്ഷകർ ഇപ്പോഴും ഓർമിക്കുന്നുണ്ട്. റോമ അസ്രാനി, പാര്‍വതി തിരുവോത്ത്, മരിയ റോയ് തുടങ്ങിയവരായിരുന്നു നോട്ട്ബുക്കിലെ കൂട്ടുകെട്ട്. നോട്ട്ബുക്കിലെ ‘ശ്രീദേവി സ്വാമിനാഥൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മരിയ എന്ന നടിയായിരുന്നു. ശ്രീദേവി എന്ന കഥാപാത്രത്തെക്കുറിച്ചും, താരത്തിൻ്റെ കുടുംബ വിശേഷങ്ങളുമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

നോട്ട്ബുക്കിലെ പ്രധാന കഥാപാത്രമായിരുന്നു ശ്രീദേവി സ്വാമിനാഥൻ. ശ്രീദേവിയുടെ കാമുകനായി ചിത്രത്തിൽ വേഷമിട്ടത് സ്കന്ദയായിരുന്നു. ഇരുവരും ഒരുമിച്ച് തകർത്ത് അഭിനയിച്ച ഹൃദയവും എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരെടെയും കൂടുകെട്ടും, കളിയും, ചിരിയും, കൊഞ്ചലുമെല്ലാം പ്രേക്ഷകർ ക്ക് ഏറെ ഇഷ്ടപ്പെട്ട രംഗങ്ങളായിരുന്നു. പത്തൊൻപത് വയസ് പ്രായമുള്ളപ്പോഴാണ് മരിയ നോട്ട്ബുക്കിൽ അഭിനയിക്കുന്നത്.

അറിയപ്പെടുന്ന വനിത ക്ഷേമപ്രവര്‍ത്തകയും, വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. ലോക പ്രശസ്ത എഴുത്തുകാരിയും, ബുക്കർ പ്രൈസ് വിന്നർ കൂടിയായ അരുന്ധതി റോയ് മരിയയുടെ അച്ഛൻ്റെ സഹോദരിയാണ്. ചെറുപ്പകാലം മുതൽ തന്നെ കലാ രംഗത്ത് ഏറെ സജീവമായിരുന്നു മരിയ. കുട്ടിക്കാലം മുതലേ മരിയ നൃത്തം പഠിച്ചിരുന്നു. ഇന്ത്യയിലെ മാത്രമല്ല അമേരിക്കയിലെയും, യു. കെയിലെയും നൃത്ത രൂപങ്ങളെക്കുറിച്ച് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്.

നോട്ട്ബുക്ക് സിനിമയ്ക്ക് ശേഷം ഈ താരങ്ങളെയെല്ലാം തേടി ഒരുപിടി നല്ല അവസരങ്ങൾ വന്നിരുന്നു. റോമയും, പാർവതിയും ഉൾപ്പടെ മലയാളത്തിലെ തിരക്കുള്ള നടിമാരായി മാറിയപ്പോൾ ഒരു സിനിമയിലും മരിയയെ കാണാനില്ലായിരുന്നു. അഭിനയത്തിൽ നിന്നും നീണ്ട കാലത്തേയ്ക്ക് ഇടവേളയെടുത്ത താരം വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചു വരികയായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോഴും മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്.

ജയസൂര്യ, അനൂപ് മേനോൻ ഹണി റോസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹോട്ടല്‍ കാലിഫോര്‍ണിയയിലൂടെയായിരുന്നു മരിയ സിനിമ രംഗത്തേയ്ക്ക് തിരിച്ചെത്തിയത്. ‘കമല നമ്പ്യാര്‍’ എന്ന കഥാപാത്രത്തെയായിരുന്നു ഹോട്ടല്‍ കാലിഫോര്‍ണിയയിൽ താരം അവതരിപ്പിച്ചത്. മറ്റൊരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ മുംബൈ പോലീസിലും മരിയ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. 2015 – ലായിരുന്നു താരത്തിൻ്റെ വിവാഹം. സ്മിത്താണ് ജീവിത പങ്കാളി. രാജൻ പി ദേവ് സംവിധാനം ചെയ്ത് 2003 – ൽ റിലീസ് ചെയ്ത ‘അച്ഛൻ്റെ കൊച്ചുമോൾക്ക്’ എന്ന ചിത്രത്തിലൂടെയാണ് മറിയ റോയ് ആദ്യമായി സിനിമയിലേയ്ക്ക് എത്തുന്നത്.  ലളിത്, മേരി ദമ്പതികളുടെ മകളാണ് മരിയ റോയ്.

Articles You May Like

x