ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം;മഞ്ജു വാര്യരുടെ പരാതിയിലെ വിവരങ്ങൾ പുറത്ത്

ടി മഞ്ജു വാര്യര്‍ നല്‍കിയ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെയുള്ള പരാതിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സനല്‍കുമാര്‍ ശശിധരനില്‍ നിന്നുള്ള നിരന്തരമായ ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. കമ്മീഷണര്‍ ഓഫീസില്‍ ആണ് നടി പരാതി സമര്‍പ്പിച്ചത്.മഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സനല്‍കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നുയ സനല്‍കുമാര്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ആണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് മഞ്ജുവിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് സനല്‍കുമാര്‍ തനിക്ക് മഞ്ജുവിനോട് തോന്നിയ പ്രണയം തുറന്ന് പറഞ്ഞിരുന്നു.താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതിൽ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല.എന്നാല്‍ അദ്ദേഹം നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തി. അതോടെ, അയാളുടെ കോളഉകള്‍ മഞ്ജു എടുക്കാതെയായി.തുടര്‍ന്ന് സനല്‍കുമാര്‍ വാട്‌സാപ്പില്‍ മെനേജ് അയയ്ക്കാന്‍ തുടങ്ങി. അതോടെ മഞ്ജു അദ്ദേഹത്തെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ അദ്ദേഹം എസ് എം എസും മെയിലും ചെയ്യാന്‍ തുടങ്ങി.ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇത് തുടര്‍ന്നപ്പോള്‍ മഞ്ജുവും വേണ്ടപ്പെട്ടവരും അദ്ദേഹത്തെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് കൂട്ടാക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് മഞ്ജു പൊലീസില്‍ പരാതി നല്‍കിയത്.സനൽ കുമാർ ശശിധരൻ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീൻഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നൽകിയത്.മഞ്ജുവിന്റെ ഒപ്പമുള്ളവർ ആണ് മഞ്ജുവിന്റെ ജീവന് ആപത്ത് എന്ന് പറഞ്ഞു പരത്തുന്ന സംവിധായകൻ തന്നെ, പ്രണയം നിരസിച്ചതിന്റെ പേരിൽ അവരെ ആക്രമിക്കുകയും അത് കൂടെയുള്ളവരുടെ പേരിൽ ആരോപിക്കുകയും ചെയ്യുമോ എന്ന ഭയം മഞ്ജുവിനും ഉള്ളത് കൊണ്ടും കൂടിയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് .

മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Articles You May Like

x