പ്രണയ വിവാഹം, വിവാഹത്തിന് ശേഷം വീട്ടിൽ കയറ്റിയില്ല, ഒടുവിൽ മകൻ ജനിച്ചപ്പോൾ അച്ഛൻ്റെ തീരുമാനത്തിൽ മാറ്റം ; നടി ശ്രീലത നമ്പൂതിരിയുടെ ജീവിതത്തിൽ സംഭവിച്ചത്

സിനിമകളിലൂടെയും, സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ശ്രീലത നമ്പൂതിരി. അച്ഛൻ്റെ സഹോദരി കുമാരി തങ്കത്തിൻ്റെ പാത പിന്തുടർന്നാണ് ശ്രീലതയും അഭിനയ രംഗത്തേയ്ക്ക് ചുവട് വെക്കുന്നത്. അവരാണ് തനിയ്ക്ക് ശ്രീലതയെന്ന പേരിട്ടതെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. ‘പണം തരും പടം’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീലത തൻ്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ചത്. അഭിനയം മാത്രമല്ല സംഗീതവും തനിയ്ക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു.

തൻ്റെ കണ്ണ് കണ്ടിട്ട് പല ആളുകളും കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണോയെന്ന് ചോദിക്കാറുണ്ടെന്നും പ്രായമായതുകൊണ്ട് ഡബിള്‍ കളറാണെന്നും,ആളുകൾ ഇത്തരത്തിലുള്ള ലെൻസ് അന്വേഷിച്ച് പോവാറുണ്ടെന്നും എന്നാൽ അവ കിട്ടാനില്ലെന്നും, ലോംഗ് ജമ്പില്‍ മത്സരിക്കാറുണ്ടായിരുന്നു സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തെന്നും ശ്രീലത പറയുന്നു. അടൂര്‍ ഭാസിയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരമായിരുന്നു താരത്തിന് ആദ്യം ലഭിച്ചത്. ഹാസ്യം പറയാനറിയില്ലെന്ന് പറഞ്ഞ് ആദ്യത്തെ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നെന്നും പിന്നീട് അദ്ദേഹത്തിനൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതെന്നും ശ്രീലത ഓർമിച്ചെടുക്കുന്നു. പ്രതീക്ഷിക്കാതെയാണ് അദ്ദേഹം കോമഡി പറയാറുള്ളതെന്നും കൗണ്ടര്‍ പറയാന്‍ നിങ്ങള്‍ റെഡിയായിക്കോ എന്ന് പറയുമെന്നും റിഹേഴ്‌സലിന് പറഞ്ഞാല്‍ അത് വളിച്ച് പോവുമെന്നും അദ്ദേഹം പറയുമായിരുന്നെനും ആദ്യം നിങ്ങള്‍ അഭിനയിക്കാന്‍ മടിച്ചില്ലേ, ഇപ്പോഴെങ്ങനെയുണ്ടെന്ന് അദ്ദേഹം ചോദിച്ച സന്ദർഭത്തെക്കുറിച്ചും ശ്രീലത വെളിപ്പെടുത്തി.

കോളിളക്കത്തില്‍ ജയനോടൊപ്പം അഭിനയിക്കുവാൻ തനിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നെന്നും തനിയ്ക്ക് അഭിനയിക്കാനിഷ്ടമാണെന്ന് നിങ്ങളെല്ലാവരോടും പറയണമെന്ന് പറയാറുണ്ടായിരുന്നെന്നുംവളരെ വേഗത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വളര്‍ച്ചയെന്നും ശ്രീലത കൂട്ടിച്ചേർത്തു. കോളിളക്കത്തില്‍ അഭിനയിച്ചതിന് ശേഷമായാണ് ഞാന്‍ ചെന്നൈ വിടുന്നതെന്നും അപകടം സംഭവിച്ച് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതെല്ലാം അറിഞ്ഞിരുന്നതായും പിന്നീടാണ് മരിച്ചുവെന്ന വിവരം വന്നത്. വല്ലാത്തൊരു ഷോക്കായിരുന്നു ആ വാർത്തയെന്നും കോളിളക്കത്തില്‍ താൻ ഡബിള്‍ റോളിലായിരുന്നു വേഷമിട്ടതെന്നും ശ്രീലത പറഞ്ഞു.

തൻ്റെ പ്രണയ വിവാഹത്തെക്കുറിച്ചും ശ്രീലത മനസ് തുറന്നു. തങ്ങൾ രണ്ടാളും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും, പാപത്തിന് മരണമില്ലെന്നായിരുന്നു സിനിമയുടെ പേര്. പുള്ളി നായകനും ഞാന്‍ നായികയായിട്ടായിരുന്നു അഭിനയിച്ചതെന്നും ഷൂട്ടിംങ്ങ് കഴിഞ്ഞ് പോവുമ്പോള്‍ പോയിട്ട് വരാമെന്ന് പറഞ്ഞിരുന്നതായും രണ്ട് മൂന്ന് തവണ അതെ കാര്യം പറഞ്ഞെന്നും ഇതിലെന്തോ പന്തികേടുണ്ടല്ലോയെന്ന് അന്ന് സുകുമാരിയമ്മ ചോദിച്ചതായും, പിന്നീട് ‘വേനലിലൊരു മഴയിലാണ്’ തങ്ങൾ പരസ്പരം കണ്ടതെന്നും അതിലൊരു ചെറിയ വേഷമായിരുന്നു കിട്ടിയതെന്നും അന്ന് താൻ കച്ചേരി അവതരിപ്പിച്ചപ്പോൾ അത്ത് കാണാനയി അദ്ദേഹം വന്നിരുന്നെന്നും താനത് പ്രതീക്ഷിച്ചില്ലെന്നും നന്നായിട്ടുണ്ടെന്ന് പറഞ്ഞതായും ഇടയ്ക്ക് വിളിച്ചിരുന്നതായും ശ്രീലത സൂചിപ്പിച്ചു.

അങ്ങനെയിരിക്കുന്ന സമയത്താണ് നമുക്ക് കെട്ടിയാലോ എന്ന് അദ്ദേഹം ചോദിച്ചതെന്നും അതുകേട്ട് കുറേ ചിരിച്ചതായും അതിൻ്റെ വരും വരായ്കകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോയെന്ന് താൻ ചോദിച്ചിരുന്നതായും അദ്ദേഹത്തിൻ്റെ അമ്മാവന്‍മാര്‍ ഗുരുവായൂരിലെ മേല്‍ശാന്തിമാരൊക്കെയായ കാലമായിരുന്നെന്നും കല്യാണം കഴിഞ്ഞാല്‍ വീട്ടില്‍ കയറ്റില്ലെന്ന് ഉറപ്പായിരുന്നെന്നും ശ്രീലത കൂട്ടിച്ചേർത്തു. പിന്നീട് വിവാഹം കഴിഞ്ഞ് അഭിനയം നിർത്തിയിരുന്നതായും, കുഞ്ഞ് ജനിച്ചതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ അച്ഛൻ ഭർത്താവിനെയും തന്നെയും വീണ്ടും നമ്പൂതിരി ആചാരങ്ങളോട് കൂടെ വീട്ടിലേയ്ക്ക് കയറ്റിയതെന്നും ശ്രീലത പറഞ്ഞു. 24 വർഷത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന ശ്രീലത നിരവധി സീരിയലുകളിൽ സജീവമാണിപ്പോൾ.

Articles You May Like

x