അസുഖമാണെന്ന് അറിഞ്ഞിട്ടും ശരണ്യയെ വിവാഹം കഴിച്ച വ്യക്തി; പക്ഷെ വീണ്ടും ട്യൂമർ വന്നപ്പോൾ കൈവിട്ടു, ശരണ്യ ശശിയുടെ വിവാഹവും ജീവിതവും

കേരളക്കര കഴിഞ്ഞ ദിവസം കേട്ട ഏറ്റവും ദുഃഖകരമായ വാർത്തയായിരുന്നു നടി ശരണ്യയുടെ വിയോഗം, തൻറെ അസുഖത്തിനോട് നീണ്ട പതിമൂന്ന് വർഷത്തെ പോരാട്ടത്തിന് ഒടുവിൽ ആണ് താരം ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്, അവസാന നാളുകളിൽ ശരണ്യയ്ക്ക് താങ്ങായും തണലായും സിനിമ സീരിയൽ മേഖലയിൽ നിന്ന് നടി സീമ ജി നായർ മാത്രമാണ് ഉണ്ടായിരുന്നത്, മമ്മൂട്ടിയും മഞ്ജുവാരിയറും അടക്കം നിരവതി താരങ്ങളാണ് ശരണ്യയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്, ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ശരണ്യയുടെ വിവാഹവും, ഭർത്താവിനെ കുറിച്ചുള്ള കാര്യങ്ങളും ശ്രെദ്ധേയം ആകുന്നത്

2014ൽ ആയിരുന്നു ശരണ്യയുടെ വിവാഹം നടന്നത്, ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട ബിനുവിനെയാണ് ശരണ്യ വിവാഹം കഴിച്ചത്, അസുഖമാണെന്ന് അറിഞ്ഞിട്ട് തന്നെയായിരുന്നു ബിനു ശരണ്യയുടെ കഴുത്തിൽ താലി ചാർത്തിയത്, 2012ൽ ആണ് ശരണ്യയ്ക്ക് ബ്രെയിൻ ടൂമർ പിടിപെടുന്നത്, ഒരു സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ തല കറങ്ങി വീഴുകയായിരുന്നു, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിൽസിച്ചപ്പോൾ ആണ് ബ്രെയിൻ ട്യൂമര്‍ ആണെന്ന് മനസിലാകുന്നത്, തുടർന്ന് നടന്ന ചികത്സയിൽ അസുഖം മാറിയെങ്കിലും വീണ്ടും അർബുദം പിടി പെടുകയായിരുന്നു

അങ്ങനെ ചികിത്സ തുടരുന്ന സമയത്തായിരുന്നു ബിനു വിവാഹ ആലോചനയും ആയി ശരണ്യയുടെ അടുത്ത് എത്തുന്നത്, പ്രശസ്‌ത സിനിമ പ്രൊഡക്ഷൻ കമ്പനിയായ യു ടിവിയിൽ ജോലി ചെയുകയായിരുന്നു ബിനു, അസുഖബാധിതയായ സമയത്ത് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന സമയത്ത് ഇപ്പോഴ് എന്താണ് അഭിനയിക്കാത്തത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു ബിനു വന്നത്, തനിക്ക് അസുഖമാണെന്ന് അറിയിച്ചപ്പോൾ ഒന്ന് വന്ന് കണ്ടോട്ടെ എന്ന് ചോദിക്കുകയായിരുന്നു, ബിനു ശരണ്യയെ കാണാൻ ചെന്ന സമയത്ത് കീമോ ചെയ്‌ത്‌ മുടിയൊന്നും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു

തുടർന്ന് ബിനു വന്ന് കാണുകയും തനിക്ക് ശരണ്യയെ വിവാഹം കഴിക്കാൻ താൽപര്യം ആണെന്ന് അറിയിക്കുകയും ആയിരുന്നു, തുടർന്ന് 2014 ഒക്ടോബറിൽ ബിനുവിന്റേയും ശരണ്യയുടെ വിവാഹം നടന്നത്, സിനിമ സീരിയൽ മേഖലയിൽ ഉള്ള കുറച്ച് പേര് മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്, എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ശരണ്യയ്ക്ക് അസുഖം വീണ്ടും പിടിപെട്ടതോടെ ശരണ്യയിൽ നിന്ന് ബിനു അകലുകയായിരുന്നു, അത് ശരണ്യയെ അകെ തളർത്തിയിരുന്നു, മുംബ് ഒരു അഭിമുഖത്തിൽ എൻറെ ഏട്ടനാണ് എൻറെ ബലം എന്ന് ശരണ്യ പറഞ്ഞിട്ടുള്ളതാണ്, ഈ അടുത്താണ് ബിനു മറ്റൊരു വിവാഹം കഴിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്, അസുഖം പിടിപെട്ട് ഈ പതിമൂന്ന് വർഷത്തിന് ഇടയിൽ നിരവതി വേദനകളും കഷ്ടതകളും ആണ് ശരണ്യ അനുഭവിച്ചത് എന്ന് തന്നെ പറയാം

Articles You May Like

x