ഉറങ്ങാന്‍പോലുമാവാതെ കഠിന വേധനയാണ് നടി ശരണ്യ അനുഭവിച്ചത്; മംമ്ത മോഹന്‍ദാസും യുവരാജ് സിങുമായിരുന്നു ശരണ്യയുടെ ഹീറോസ് അവരെപ്പോലെ തിരിച്ചു വരുമെന്ന് അവള്‍ മോഹിച്ചു എന്നാൽ

ലയാള ചലച്ചിത്ര ലോകത്തെ ഇഷ്ട താരമായിരുന്നു ശരണ്യ. ‘ചാക്കോ രണ്ടാമന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ‘ഛോട്ടോ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ മാര്‍ച്ച് 12’ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യയ്ക്ക് 2008ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായി. തലച്ചോറിലെ അര്‍ബുദം നീക്കാന്‍ 9 തവണ ബ്രയിന്‍ സര്‍ജറിയും, തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള രണ്ട് ശസ്ത്രക്രിയളും ചെയ്തിട്ടും ശരണ്യയെ പഴയ ജീവിതത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.

ഓണക്കോടിയെടുക്കാന്‍ കടയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയില്‍ എത്തിക്കുകയും ഇതിന് ശേഷം നടത്തിയ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് തുടര്‍ച്ചയായ ചികില്‍സയുടെ നാളുകളായിരുന്നു. ട്യൂമര്‍ ചികില്‍സിച്ച് മാറ്റിയെങ്കിലും ഇടയ്ക്കിടെ വീണ്ടും വില്ലനായി എത്തി. പത്താമത്തെ സര്‍ജറി കഴിഞ്ഞതോടെ താരത്തിന്റെ ശരീരം ഭാഗികമായി തളരുകയും ചെയ്തു. എന്നാല്‍ ശരണ്യ ഇതെല്ലാം മറികടന്ന് വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ച് നടന്നു. ആരോഗ്യസ്ഥ്തി പലതവണ മോശമായി വന്നു. എന്നാലും മനക്കരുത്തുകൊണ്ട് ശരണ്യ അതിനെയെല്ലാം നേരിട്ടു. നടി സീമ ജി നായരാണ് ശരണ്യയുടെ ചികില്‍സയ്ക്ക് എല്ലാ രീതിയിലും പിന്തുണ നല്‍കി കൂടെ നിന്നത്. മെയ് 23ന് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചതോടെ എല്ലാം കൈവിട്ടുപോവുകയായിരുന്നു. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും സ്ഥിതി പിന്നീട് കൂടുതല്‍ വഷളാവുകയായിരുന്നു. ആഗസ്റ്റ 9ന് വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ മടങ്ങി. മകളുടെ ചിരി മാഞ്ഞതോടെ മനസ് തകര്‍ന്ന അമ്മ ഗീതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശരണ്യയുടെ അനിയന്‍ ശരണ്‍ജിത്തും, അനിയത്തി ശോണിമയും. ശരണ്യയെക്കുറിച്ച് പറയുമ്പോള്‍ ഇരുവര്‍ക്കും നൂറു നാവാണ്.

സ്‌കൂളില്‍ പഠിക്കുമ്പോഴേ ശരണ്യയ്ക്ക് പാട്ടും ഡാന്‍സുമൊക്കെ വളരെ ഇഷ്ടമായിരുന്നു. ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ എടുത്ത ഒരു ചിത്രം മനോരമ ആഴ്ചപ്പതിപ്പിന്റെ കവര്‍ ഫോട്ടോ ആയി വന്നതായിരുന്നു ശരണ്യയുടെ ടേണിംങ് പോയിന്റെന്ന് ശോണിമ പറയുന്നു. എല്ലാവരും നല്ല സന്തോഷത്തിലും ആകാംഷയിലുമായിരുന്നു. ഞങ്ങളുടെ നാടായ പഴയങ്ങാടി നാട്ടിന്‍ പ്രദേശമാണ്. അതുകൊണ്ട് തന്നെ ചേച്ചിയുടെ ചിത്രം മാഗസീനില്‍ വന്നതിന്റെ ഗമയിലാണ് അന്ന് സ്‌കൂളില്‍ പോയതൊക്കെ. ആ കവര്‍ ഫോട്ടോ കണ്ട് ബാലചന്ദ്രമോനോന്‍ സീരിയലില്‍ അഭിനയിക്കാന്‍ ചേച്ചിയെ വിളിച്ചു. ദൂരദര്‍ശനു വേണ്ടിയുള്ള ‘സൂര്യോദയ’ത്തില്‍ മേനോന്‍ സാറിന്റെ മകളായാണ് ചേച്ചി അതില്‍ അഭിനയിച്ചത്. അതിനു ശേഷം ‘മന്ത്രകോടി’, ‘രഹസ്യം’ എന്നീ സീരിയലുകളിലും അഭിനയിച്ചു. എന്നാല്‍ കരിയര്‍ ബ്രേക്കായത് രഹസ്യമാണ്. അതിനുവേണ്ടി നീളന്‍ മുടിയൊക്കെ വെട്ടി മോഡേണ്‍ ലുക് ആയി മാറിയിരുന്നു. പിന്നീട് ചാക്കോ രണ്ടാമന്‍, തലപ്പാവ് തുടങ്ങിയ സിനിമകളിലും വേഷം കിട്ടി. ‘ഛോട്ടാ മുംബൈ’യില്‍ ലാലേട്ടന്റെ അനിയത്തിയുടെ റോളായിരുന്നു.”

2012ല്‍ തമിഴിലും തെലുങ്കിലും സീരിയലില്‍ ഏറെ ശ്രദ്ധ നേടിനില്‍കുന്ന സമയമായിരുന്നു. ഷൂട്ടിംങ് തിരക്കുകള്‍ക്കിടയില്‍ ചെറിയൊരു ബ്രേക്ക് കിട്ടിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും ഓണക്കോടി എടുക്കാന്‍ കടയില്‍ പോയി. ആ ദിവസം അവിടെവെച്ച് തലകറങ്ങി വീഴുകയും പിന്നീട് നടന്നതെല്ലാം ഓര്‍ക്കുമ്പോള്‍ സങ്കടമാണ് ശോണിമയ്ക്ക്. ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. എന്നാല്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ തലകറങ്ങി വീണ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗവിവരം അറിയുന്നതെന്നും ചേച്ചിയെ ഒരിക്കലും രോഗമാണെന്ന് പറഞ്ഞ് കരഞ്ഞ് കണ്ടിട്ടില്ലെന്നും ശോണിമ പറയുന്നു. ശ്രീചിത്രയിലേക്കു ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയത് കെ.ബി. ഗണേഷ് കുമാര്‍ സാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. ഡോ. ജോര്‍ജ് വിളനിലത്തെ കണ്ടപ്പോള്‍ ബ്രെയിന്‍ ട്യൂമറാണ്, ശസ്ത്രക്രിയ അല്ലാതെ മാര്‍ഗമില്ലെന്നും പറഞ്ഞു. ആ വര്‍ഷം തിരുവോണത്തിന്റെ പിറ്റേന്ന് ശസ്ത്രക്രിയ നടത്തി. ഒരു മാസത്തെ വിശ്രമത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി. മംമ്ത മോഹന്‍ദാസും യുവരാജ് സിങുമായിരുന്നു ശരണ്യയുടെ ഹീറോസ്. അവരെപ്പോലെ ജീവിതത്തിലേക്ക് വളരെ പോസിറ്റീവായി തിരിച്ചു വരുമെന്ന് അവള്‍ മോഹിച്ചിരുന്നു.

ആദ്യ ശസ്ത്രക്രിയയുടെ സമയത്താണ് സീമ ജി. നായരെ കണ്ടുമുട്ടിയത്. ഒന്നിച്ച് അഭിനയിച്ചിട്ടില്ലാഞ്ഞിട്ടും മുജ്ജന്മബന്ധം പോലെയാണ് ശരണ്യയുടെ ചേച്ചിയായതെന്ന് സീമ ജി. നായര്‍ പറഞ്ഞിരുന്നു. ഓരോ വര്‍ഷവും രോഗം വരുന്നതു പതിവായതോടെ വിദഗ്ധഅഭിപ്രായം തേടുകയും 2015ല്‍ മെറ്റാസ്റ്റാറ്റിക് കാര്‍സിനോമ ആണ് അസുഖമെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഫുള്‍ ബോഡി പെറ്റ് സ്‌കാനില്‍ പ്രശ്‌നം തൈറോയ്ഡ് ഗ്രന്ഥിയിലാണെന്നു കണ്ടെത്തി. രണ്ടു ശസ്ത്രക്രിയകളിലൂടെ ഗ്രന്ഥി നീക്കം ചെയ്തു. ഇനി രോഗം വരില്ല എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങളെല്ലാം. പക്ഷേ, അടുത്ത വര്‍ഷം വീണ്ടും കാന്‍സര്‍ സാന്നിധ്യം കണ്ടു. എന്നാല്‍ ഓരോ തവണ ശസ്ത്രക്രിയ കഴിയുമ്പോഴും വീണ്ടും രോഗം വരുമ്പോഴും ചിരിയോടെയാണ് ശരണ്യ നേരിട്ടത്. വാടകവീടുകള്‍ കയറിയിറങ്ങി ചികിത്സ തേടുന്നതു കണ്ടാണ് സ്വന്തമായി വീടെന്ന മോഹം അവള്‍ക്കു കൊടുത്തത്. അങ്ങനെ ചെമ്പഴന്തിയിലെ ഈ സ്ഥലം വാങ്ങി വീടു പണി തുടങ്ങിയതെന്നും സീമ പറയുന്നു.

2020 ഒക്ടോബര്‍ 24ന് പുതിയ വീട്ടിലേക്കു ശരണ്യ പ്രവേശിച്ചു. സ്‌നേഹത്തോടെ കൂടെ നിന്ന എന്നോടുള്ള ഇഷ്ടം ചേര്‍ത്ത് ശരണ്യ വീടിന് ‘സ്‌നേഹസീമ’ എന്ന് പേരിട്ടു. അധികദിവസം സന്തോഷത്തോടെ അവിടെ കഴിയാന്‍ വിധി അനുവദിച്ചില്ല. എട്ടാമത്തെ സര്‍ജറിക്കു ശേഷം വീട്ടിലെത്തിയ ചേച്ചി വളരെ അവശയായിരുന്നുവെന്ന് ശരണ്‍ജിത്ത് പറയുന്നു. വീട്ടില്‍ ആയിരുന്നു ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരുന്നത്. ഒരു ദിവസം നടുവേദനയെന്നു പറയുകയും ഉറങ്ങാന്‍പോലുമാവാതെ കഠിന വേധനയും ശരണ്യയ്ക്ക് അനുഭവപ്പെട്ടു. സ്‌കാന്‍ ചെയ്ത് റിപ്പോര്‍ വന്നു. അതുകണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. തലച്ചോറില്‍ രണ്ടു ഭാഗത്തേക്കും കഴുത്തിനു പിന്നിലേക്കും സുഷുമ്‌നാ നാഡിയിലേക്കും ട്യൂമര്‍ വ്യാപിച്ചിരിക്കുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ശരണ്‍ജിത്ത് പറയുന്നു.

കീമോ ആരംഭിക്കാന്‍ ഇരിക്കെയാണ് വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് പോസിറ്റീവായത്. ചേച്ചിയെ ആശുപത്രിയിലേക്ക് മാറ്റി. 12 ദിവസത്തിനകം തന്നെ കോവിഡ് നഗറ്റീവായി. എന്നാല്‍ വീട്ടില്‍ എത്തിയെങ്കിലും സോഡിയം നില താഴ്ന്ന് കണ്ണുപോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ആശുപത്രിയില്‍ എത്തിച് അടുത്ത സ്‌കാനിംങില്‍ തലച്ചോറു മുതല്‍ സുഷ്മ്‌നാ നാഡിയുടെ താഴ്ഭാഗം വരെ ട്യൂമര്‍ വ്യാപിച്ചു. ആശുപത്രിയിലേക്ക് അമ്മയെ നിര്‍ബന്ധിച്ച് ചേച്ചിയെ കാണാന്‍ എത്തിച്ചെങ്കിലും അമ്മ നിരസിച്ചു. സീമച്ചേച്ചിയും ഞാനും കാത്തുനില്‍ക്കുമ്പോള്‍ ഐസിയുവില്‍ നിന്ന് കോളെത്തി ചേച്ചി ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും പോയി. സങ്കടത്തോടെ ശരണ്‍ജിത്ത് പറഞ്ഞു നിര്‍്ത്തി.

Articles You May Like

x