കഴുത്തില്‍ക്കിടന്ന മാല അഴിച്ച്‌ അന്ന് രാധികാന്റി എനിക്ക് തന്നു, ചെരുപ്പും ഡ്രസ്സും വാങ്ങിത്തന്നു ; സുരേഷ് ഗോപിയുടെ ഭാര്യയെ കുറിച്ച് ഗായിക അമൃത സുരേഷ്

2007ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന ഗായികയാണ് അമൃത സുരേഷ്. ഇന്ന് നിരവധി സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പാടുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട് അമൃത.സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7-ൽ പ്രസിദ്ധയായ വ്യക്തികളുടെ റേഡിയോ അവതാരകയായി. 2014-ൽ അവർ അമൃതം ഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു. അതിൽ അമൃതയും സഹോദരി അഭിരാമി സുരേഷും പ്രധാന ഗായകരാണ്.2019-ൽ ജൂൺ എന്ന ചിത്രത്തിലെ “മിന്നി മിന്നി” എന്ന ഗാനം ആലപിച്ചതിന് മികച്ച സ്വീകാര്യത ലഭിച്ചു.ഈ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള മഴവിൽ സംഗീത അവാർഡിന് അമൃത നാമനിർദ്ദേശം ചെയ്യപ്പെട്ടു.ജീവിതത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് അമൃത പറഞ്ഞത് ശ്രദ്ധേയമായിരിക്കുകയാണ്.

ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ് ഈ രണ്ട് ടാഗും താന്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ കിട്ടിയെന്ന് അമൃത പറയുന്നു.ആരോടും പറയാതെ കരഞ്ഞ് തീര്‍ത്ത നിരവധി ദിനങ്ങള്‍ അമൃത സുരേഷിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. സ്വപ്‌ന തുല്യമായ ജീവിതം എന്നന്നേക്കുമായി ഉപേക്ഷിച്ച് പടിയിറങ്ങുമ്പോള്‍ അമൃതയുടെ കൈവശം ഉണ്ടായിരുന്നത് ഒരു സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസ്സുള്ള തന്റെ കുഞ്ഞും മാത്രമായിരുന്നു. തന്റെ കുഞ്ഞിന് വേണ്ടി മുന്നോട്ട് വിജയിച്ച് പോയേ മതിയാകൂ എന്ന ദൃഢനിശ്ചയത്തോടെ അമൃത മുന്നോട്ട് പോയി. ആ ദൃഢനിശ്ചയം കൊണ്ട് തന്നെയാണ് സ്വന്തം കാലില്‍ നിന്ന് മകളെ വളര്‍ത്താന്‍ അമൃത പാകപ്പെട്ടത്.മുന്നോട്ടുള്ള യാത്രയില്‍ നിരവധി പേര്‍ അമൃതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു.ഇപ്പോഴിതാ സുരേഷ് ഗോപിയും കുടുംബവുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ചും അമൃത പറയുകയാണ്‌.

സ്റ്റാര്‍ സിംഗര്‍ വേദിയില്‍ വെച്ചാണ് സുരേഷ് ഗോപിയേയും ഭാര്യ രാധികയേയും അമൃത പരിചയപ്പെട്ടത്. അന്ന് രാധിക അവരുടെ മാല അമൃതയ്ക്ക് ഊരി നല്‍കുകയും മറ്റുള്ളവരെ പോലെ അമൃതയും നന്നായി ഒരുങ്ങി എത്തണം എന്ന് പറയുകയും ചെയ്തു.മൂത്ത മകളെപ്പോലെ അവര്‍ അമൃതയെ കണ്ടു. ഏതെങ്കിലും ഡ്രസ്സ് കണ്ടാല്‍ അത് വാങ്ങിക്കാന്‍ അമൃതയോട് പറയും. ചെരുപ്പ് വാങ്ങിക്കാനും പണം കൊടുക്കും. തങ്ങള്‍ക്ക് അവരുടെ വീട്ടില്‍ വലിയ സ്ഥാനമാണ് നല്‍കിയതെന്ന് അമൃത പറയുന്നു.

സുരേഷ് ഗോപി അമൃതയെ കുറിച്ച് നേരത്തെ പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.” സ്റ്റാർ സിംഗർ വേദിയിൽ മിന്‍സാരക്കനവിലെ ഗാനം അമൃത പാടിയിരുന്നു. വളരെ മനോഹരമായ വേഷത്തിലായിരുന്നു അത്. പക്ഷെ ആ ചെരുപ്പ് മോശമായിരുന്നു, ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാൻ ശരത്തിനോട് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് അമൃതയുമായും അമൃതയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നത്. അഭിരാമിയും അമൃതയും അച്ഛനും അമ്മയുമെല്ലാം എന്റെ വീട്ടിൽ വരാറുണ്ട്. അമൃത എന്റെ വീട്ടിലെ ഒരു കുട്ടി തന്നെയായിട്ടാണ് ഞങ്ങൾ കാണുന്നത്. അമൃത മാത്രമല്ല അഭിരാമിയും. രാധികയുടെ ഇഷ്ട പുത്രിയാണ് അമൃത ”-നേരത്തെ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയാണ്‌.

Articles You May Like

x