ഇളയ മകന്‍ രുദ്രയെ നടക്കാന്‍ പഠിപ്പിച്ചും അഗസ്ത്യയ്ക്കൊപ്പം ഓടിക്കളിച്ചും നടി സംവൃത സുനില്‍ ; വീഡിയോ വൈറല്‍

ലയാള ചലചിത്ര രംഗത്ത് ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംവൃത സുനില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതയെ ആദ്യമായി സിനിമാ രംഗത്തേക്ക് ക്ഷണം ലഭിച്ചത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. എന്നാല്‍ 2004-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

2006-ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴിലും ‘എവിടെന്തേ നാകേന്തി’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അഭിനയിച്ചു. 2012-ല്‍ കോഴിക്കോട്ടുകാരനായ അഖില്‍ ജയരാജിനെയാണ് സംവൃത വിവാഹം ചെയ്തത്. ഇതിന് ശേഷം താരം സിനിമകളില്‍ അഭിനയിക്കാതെ കുടുംബജീവിതത്തില്‍ ഒതുങ്ങി കൂടി. ശേഷം 2019ല്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായാണ് സംവൃത എത്തിയത്.

സംവൃത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. തന്റെ വിശേഷങ്ങള്‍ ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാനും താരത്തിന് ഇഷ്ടമാണ്. അടുത്തിടെ തന്റെ ഒമ്പതാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് സംവൃത പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സംവൃതയ്ക്ക് രണ്ടുമക്കളാണുള്ളത്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകന്‍ അഗസ്ത്യയുടെ ജനനം. രണ്ടു വര്‍ഷം മുന്‍പെ ഫെബ്രുവരിയില്‍ ആയിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്. മകന്റെ ചോറൂണ്‍ വിശേഷങ്ങളുമെല്ലാം സംവൃത സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, ഇളയ മകന്‍ രുദ്രയെ നടക്കാന്‍ പഠിപ്പിക്കുന്ന സംവൃതയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മൂത്തമകന്‍ അഗസ്ത്യയ്ക്ക് ഒപ്പം ഓടുന്ന സംവൃതയേയും ആണ് വീഡിയോയില്‍ കാണാം. മക്കള്‍ക്കും ഭര്‍ത്താവ് അഖിലിനുമൊപ്പം നടത്തിയ യാത്രയില്‍ എടുത്ത വീഡിയോ ആണ് ഇത്. സംവൃതയെ കുറിച്ച് പറയുമ്പോള്‍തന്നെ താരത്തിന്റെ ആ നീളന്‍ മുടിയാണ് ആരാധകരുടെ മനസ്സില്‍ വരുന്നത്. മുടിയില്‍ താരം നടത്തിയ ഒരു പരീക്ഷണവും സേഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇടുപ്പറ്റം നീണ്ട മുടി തോളിനു മുകളില്‍ നിര്‍ത്തി മുറിച്ച സംവൃതയുടെ ചിത്രം പോസ്റ്റ് ചെയ്തത് കൂട്ടുകാരി മംമ്ത മോഹന്‍ദാസ് ആയിരുന്നു. കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ തന്റെ നീളന്‍ മുടിയിഴകള്‍ സംവൃത നല്‍കുകയായിരുന്നുവെന്നും എന്നാല്‍ ഇതാ വീണ്ടും നീളന്‍ മുടിയില്‍ സംവൃത കത്രിക വച്ചിരിക്കുന്നു.

 

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

 

 

 

 

Articles You May Like

x