മകൾക്ക് ഒപ്പമുള്ള കിടിലൻ വിഡിയോയും ആയി നടി ദിവ്യ ഉണ്ണി; രണ്ട് പേരും സൂപ്പർ എന്ന് പ്രേക്ഷകർ

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരോദയം ആയിരുന്നു ദിവ്യ ഉണ്ണി. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ദിവ്യ മാറിയിരുന്നു. മികച്ച കഥാപാത്രങ്ങളായിരുന്നു ദിവ്യയ്ക്ക് ലഭിച്ചിരുന്നത്. നായികയായും സഹനടിയായും ഒക്കെ മികച്ച വേഷങ്ങളായിരുന്നു ദിവ്യ കൈകാര്യം ചെയ്തിരുന്നത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ തുടക്കമെങ്കിലും ഒരു നർത്തകി എന്ന നിലയിലായിരുന്നു ദിവ്യ ശ്രദ്ധനേടുന്നത്. ആകാശഗംഗ, കല്യാണ സൗഗന്ധികം, ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ എടുത്തു പറയാവുന്ന ചിത്രങ്ങളിൽ ചിലതു മാത്രമാണ്.

അമേരിക്കൻ മലയാളിയെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും ഒരു വലിയ ഇടവേളയ്ക്ക് എടുക്കുകയായിരുന്നു. പിന്നീട് വാർത്തകളിൽ ദിവ്യയുടെ വിവാഹമോചനവും നിറഞ്ഞ് നിന്നു. വീണ്ടും അമേരിക്കയിൽ തന്നെയുള്ള മറ്റൊരു മലയാളിയെ വിവാഹം കഴിക്കുകയും കുടുംബ ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു ദിവ്യ. വിവാഹ ശേഷം സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവമായ ദിവ്യ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ അറിയിക്കുകയും ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ആണ് പ്രേക്ഷകർക്ക് മുൻപിൽ തന്റെ വിശേഷങ്ങൾ ദിവ്യ പങ്കുവയ്ക്കാറുള്ളത്. വീണ്ടും സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടാണ് ദിവ്യ എത്തിയിരിക്കുന്നത്. കുഞ്ഞു മകൾക്കൊപ്പം ഉള്ള മനോഹരമായ വീഡിയോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

മകൾ ദിവ്യയെ മടിയിൽ കിടത്തി കൗതുകത്തോടെ നോക്കുകയും അമ്മയുടെ നെറ്റിയിൽ ഉമ്മ നൽകുകയും ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദിവ്യയുടെ കുടുംബത്തിലെ പുതിയ അതിഥി കൂടിയാണ് മകളായ ഐശ്വര്യ. ഐശ്വര്യയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടുകയും ചെയ്തു.അമ്മയ്ക്ക് പകരം അമ്മ മാത്രം ആണ് എന്നും അമ്മയും മകളും തമ്മിലുള്ള ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല എന്നൊക്കെയാണ് ചിത്രം കണ്ട് പലരും കമന്റുകൾ ആയി പറഞ്ഞിരിക്കുന്നത്. 2020 ജനുവരി 14നായിരുന്നു മകൾ ഐശ്വര്യയെ ദിവ്യയ്ക്ക് ലഭിക്കുന്നത്. അർജുനും മീനാക്ഷിയും ആണ് ദേവിയുടെ മൂത്തമകൾ. അമേരിക്കയിൽ ഇപ്പോൾ സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി. സിനിമയിലേക്ക് തിരികെ മടങ്ങി വരാനുള്ള ശ്രമത്തിലാണ് താരം എന്നാണ് മനസ്സിലാക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകർ മുൻപിലേക്ക് പങ്കുവയ്ക്കാറുണ്ട് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്കു വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. അടുത്ത സമയത്ത് കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വലിയതോതിൽ തന്നെ വൈറലായി മാറിയിരുന്നു. ഒരു വെബ്സീരിസിൽ കൂടി മടങ്ങി വരവിന് ഒരുങ്ങുക ആണ് താരം എന്ന വാർത്തയും പ്രചരിച്ചിരുന്നു. ട്രഡീഷണൽ ലുക്കിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്.

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Articles You May Like

x