സ്വന്തമായി വിമാനം ഉള്ള ഏക നടി, കെ ആർ വിജയയെ വിവാഹം കഴിച്ചതിന് പിന്നാലെ ഭർത്താവ് കോടിശ്വരനായി ; നടി വിജയയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത്

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി കെ ആർ വിജയ. നായികയായി സിനിമ ലോകത്ത് തിളങ്ങിയ താരത്തിന് ആരാധകർ ഏറെയാണ്. അറുപതു വർഷത്തോളമായി അഭിനയരംഗത്തു തിളങ്ങി നിൽക്കുകയാണ് താരം. വിജയ തന്റെ പത്താമത്തെ വയസ്സ് മുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയതാണ്. അഭിനയത്തിൽ താരത്തിന് തന്റെ കഴിവ് തെളിയിക്കാൻ അതികം സമയമൊന്നും  വേണ്ടി വന്നില്ല. അന്ന് മുതൽ ഇന്നോളം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കെ ആർ വിജയ.

നൃത്തം പഠിക്കാതിരുന്ന വിജയ തനിക്ക് അറിയാവുന്ന രീതിയിൽ ഏറ്റവും നന്നായിട്ട് തന്നെ നൃത്തം ചെയ്തായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയതും. താരത്തിന്റെ നൃത്തം കണ്ടാൽ ഡാൻസ് പഠിക്കാത്ത ഒരാളാണെന്ന് തോന്നുകയും ഇല്ലായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ വിജയയുടെ പേര് ദേവ നായിക എന്നായിരുന്നു. പട്ടാള ഉദ്യോഗസ്ഥൻ രാമചന്ദ്രന്റെ മകളാണ് വിജയ. പട്ടാളത്തിൽ നിന്നും റിട്ടയർഡ് ആയി വന്നതോടെ വിജയയുടെ അച്ഛനും നാടകത്തിൽ അഭിനയിക്കാൻ തുടങ്ങി. ഒരു നാടക നടനായ രാമചന്ദ്രൻ വളരെ ആഗ്രഹമായിരുന്നു മകളെ ഒരു നടിയാക്കണം എന്നത്. നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വിജയയെ പരസ്യങ്ങളിൽ മോഡൽ ആകാൻ വിളിക്കുന്നത്.

പിന്നീട് കുറെ കാലം പരസ്യങ്ങളിൽ എല്ലാം മോഡലായും പ്രവർത്തിച്ചിരുന്നു വിജയ. എന്നാൽ ഒരു കലണ്ടറിന് വേണ്ടി വിജയ മോഡൽ ആയതോടെയാണ് സിനിമ മേഖലയിലേക്കുള്ള താരത്തിന്റെ ജീവിതം വഴി തുറക്കുന്നത്. കലണ്ടറിന് മോഡൽ ആയ വിജയയെ ആദ്യമായി സിനിമയിലേക്ക് എത്തിച്ചത് തമിഴ് സംവിധായകനും നിർമാതവുമായ കെ എസ് ഗോപാലകൃഷ്ണൻ ആണ്. ആദ്ദേഹമാണ് താരത്തിനെ ആദ്യമായി കാണുന്നതും ഇങ്ങനെ ഒരു അവസരം നൽകുന്നതും. ഗോപാലകൃഷ്ണന്റെ ചിത്രമായ കർപ്പാകം എന്ന സിനിമയിൽ അഭിനയിക്കാൻ വിജയയ്ക്ക് അവസരം നൽകുകയും ചെയ്തു.എന്നാൽ കർപ്പാകം എന്ന ഒറ്റ ചിത്രത്തിലൂടെ താരം തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായി താരം മാറുകയും ചെയ്തു.

കണ്ണടച്ച് തുറക്കും മുൻപേയാണ് താരത്തിന്റെ അഭിനയ രംഗത്ത് താരത്തിന്റെ ഓരോ വളർച്ചയും നടന്നത്.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ വിജയ ഇതിനോടകം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1962 ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് മലയാളം സിനിമയിലേക്ക് വിജയ എത്തുന്നത്. ആദ്യകിരണങ്ങൾ, അനാർക്കലി, ശകുന്തള,കൊടുങ്ങലൂരമ്മ, നഖങ്ങൾ തുടങ്ങി എഴുപതോളം ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ശ്രദ്ധേയമായവയാണ് ഇവയെല്ലാം. മലയാളത്തിൽ തന്നെ നിരവധി സിനിമകളിൽ നായികയായയും താരം അഭിനയിച്ചിട്ടുണ്ട്. എംജിആർ, സത്യൻ, മധു തുടങ്ങി പ്രശസ്ത നായകന്മാരുടെ നായികയായും വിജയ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരിമാർ ആയിരുന്ന കെ ആർ സാവിത്രിയും കെ ആർ വത്സലയും സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നവരാണ്.

ചിട്ടി ഫണ്ടിന്റെ ഉടമസ്തനായ സുദർശനെ ആണ് വിജയ 1966 ൽ വിവാഹം കഴിച്ചത്.ഒരു വലിയ വ്യവസായിയുടെ ഭാര്യയായി വലിയൊരു നല്ല ദാമ്പത്യ ജീവിതം തന്നെ ആയിരുന്നു താരം ജീവിച്ചിരുന്നത്. എന്നാൽ കുടുംബ ജീവിതം ഭദ്രമാക്കി വെച്ചുകൊണ്ട് തന്നെ നടി എന്ന നിലയിലും വിജയ സിനിമ മേഖലയിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ അതിനെക്കളെല്ലാമുപരി സ്വന്തമായി വീമാനമുള്ള നടിയെന്ന പദവിയും താരം നേടിയെടുക്കുകയും ചെയ്തു. എന്നാൽ വിമാനം വാങ്ങിയത് തന്റെ ഭർത്താവ് ആണെന്നും താൻ അതിൽ യാത്ര ചെയ്തു അത്രമാത്രം ഉള്ളു എന്നാണ് വിജയ പറഞ്ഞത്. ആ കാലത്ത് നാല് സീറ്റ് മാത്രമുള്ള വിമാനം സ്വന്തമാക്കിയ താരമെന്നതിന്റെ അഹങ്കാരം ഒന്നും വിജയയ്ക്കില്ലായിരുന്നു. ഇന്നും സിനിമ മേഖലയിൽ സജീവമായി തന്നെ മുൻനിര നായികമാർക്കൊപ്പം തന്നെ പ്രവർത്തിക്കുന്നുണ്ട് കെ ആർ വിജയ എന്ന നടി.

Articles You May Like

x