നടി നവ്യാനായരുടെ മുപ്പത്തിയാറാം പിറന്നാളിന് മകൻ സായി കൃഷ്‌ണ അമ്മയ്ക്ക് നൽകിയ സർപ്രൈസ്; വൈറലായി ജന്മദിന ആഘോഷ ചിത്രങ്ങൾ

മലയാളികൾക്ക് നന്ദനം എന്ന സിനിമയിൽ കൂടി ബാലാമണി ആയി ഏവരുടെയും ഹൃദയത്തിൽ കേറി പറ്റിയ താരമാണ് നടി നവ്യ നായർ, ഇന്ന് താരം തൻറെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ്, കൃഷ്ണനെ ഇഷ്ടപെടുന്ന പെൺകുട്ടിയായി തകർത്ത് അഭിനയിച്ച ബാലാമണി തൻറെ പിറന്നാളിന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇന്ന് ഗുരുവായൂർ അമ്പലത്തിൽ തൊഴുവാൻ എത്തിയ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ ലോകത്ത് ശ്രദ്ധേയം ആയി മാറീട്ടുണ്ട്, നവ്യയുടെ ആദ്യ ചിത്രം ദിലീപിനോട് ഒപ്പം അഭിനയിച്ചത് ഇഷ്ട്ടം ആയിരുന്നു

നന്ദനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരത്തിനെ തേടി എത്തുകയുണ്ടായി, 2001ലാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയാണ്, താരത്തെ തേടി 2005ൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുകയുണ്ടായി, മലയാള സിനിമയ്ക്ക് പുറമെ തമിഴിലും കന്നഡയിലും നവ്യ നായർ നായികയായി തിളങ്ങിട്ടുണ്ട്, താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം നടക്കുന്നത്

2010ലാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനാണ് താരത്തിൻറെ കഴുത്തിൽ താലി ചാർത്തിയത്, വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരത്തിന് ആ വർഷം തന്നെ മകൻ ജനിച്ചത്, നവ്യ നായരുടെ മകൻറെ പേര് സായി കൃഷ്‌ണ മേനോൻ എന്നാണ്, സിനിമയിൽ സജീവം അല്ലെങ്കിലും ടെലിവിഷൻ ഷോകളിലും റിയാലിറ്റി ഷോകളിലും നവ്യ നായർ സജീവമാണ്, ഈ അടുത്ത് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്‌തിരുന്ന നവ്യ നായർ പങ്കെടുത്തത് വളരെ ശ്രദ്ധേയം ആയിരുന്നു

ഇപ്പോൾ തൻറെ മുപ്പത്തിയാറാം പിറന്നാളിന് മകൻ ഒരുക്കിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുകയാണ് താരം. ജന്മദിനാശംസകൾ മമ്മ എന്ന കേക്ക് ആണ് മകൻ നവ്യക്ക് വേണ്ടി ഒരുക്കിയത്, വീട് മുഴുവൻ ചുമപ്പും വെള്ളയും കൊണ്ടുള്ള ബലൂണുകളാൽ അലങ്കരിച്ചിരുന്നു, നവ്യ കേക്ക് കണ്ടിക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട് കൂടാതെ മകനെ നൽകിയ സർപ്രൈസ് കണ്ട് താരം കുറിച്ചത്, … ഇത് തന്നെ എല്ലാമാണ് എന്റെ ജാന്‍, നിന്റെ സര്‍പ്രൈസ്.. നീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു എന്റെ കുട്ടി ഇതായിരുന്നു നടി നവ്യ നായർ കുറിച്ചത് നിരവധി പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്

Articles You May Like

x