‘ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും തട്ടികൊണ്ട് പോയി വിവാഹം നടത്തി, എതിര്‍പ്പുകളെ അതിജീവിച്ചു’ ; വിവാഹക്കഥ പറഞ്ഞ് പ്രസാദ്

പ്രണയിച്ച് വിവാഹം കഴിച്ച നിരവധി താരങ്ങള്‍ ഇന്ന് സമൂഹത്തിലുണ്ട്. ഇവരുടെ പ്രണയകഥകള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. മിനിസ്‌ക്രീനിലെ ഒരുപാട് പ്രണയ ജോഡികള്‍ ഈ അടുത്ത് വിവാഹിതരായിട്ടുണ്ട്. മൃദുല, യുവ കൃഷ്ണ , ചന്ദ്ര, ടോഷ് ക്രിസ്റ്റി ഈ താരങ്ങളുടെയെല്ലാം വിവാഹം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ പ്രസാദ് നൂറനാടും ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രസാദും തമ്മിലുള്ള പ്രണയവും, വിവാഹവുമെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

22 കൊല്ലമായി റിയാലിറ്റി ഷോകളും ഹിറ്റു സീരിയലുകളിലുമായി ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു. ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രം സംവിധാനം ചെയ്ത് അദ്ദേഹം സിനിമാ രംഗത്തേക്കും എത്തുകയായിരുന്നു. മലയാളികളുടെ ഇഷ്ട അവതാരകയും നടിയുമാണ് പ്രസാദിന്റെ ജീവിത നായികയായ ലക്ഷ്മി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹം കഴിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഒരുപാട് എതിര്‍പ്പുകളും അവഗണനയും ഉണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് ഇരുവരും ഒന്നായത്.

തന്റെ ആദ്യ വണ്ടിയില്‍ തന്റെ ഇടതുവശത്തെ സീറ്റില്‍ ആദ്യമായി കറിയ ആളായിരുന്നു ലക്ഷ്മിയെന്നും മഴ പെയ്യുന്ന സമയത്ത് വണ്ടിയില്‍ യാത്ര ചെയ്യാനാണ് ഇഷ്ടമെന്നും പ്രസാദ് മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകന്‍ ജനിക്കുന്നതെന്നും ഒരുപാട് കോമ്പ്‌ളിക്കേഷന്‍സ് നേരിട്ടാണ് മകന്‍ എത്തിയതെന്നും ലക്ഷ്മിയും ഒറു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും പിന്തുണയാണ് സീരിയലില്‍ സജീവമാവാന്‍ കാരണമായത്. പ്രസാദിന്റെ അമ്മയാണ് മക്കളെ നോക്കി എനിക്ക് കൂടുതല്‍ പിന്തുണ തരുന്നതെന്നും അഭിനയം സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുള്ള ആളായിരുന്നില്ല ഞാനെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

സിനിമയിലും അഭിനയിക്കാന്‍ അവസരം ലഭിച്ച ലക്ഷ്മിയ്ക്ക് സീതയിലെ ലിസമ്മ എന്ന കഥാപാത്രമാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹ വാര്‍ഷികം ആയിരുന്നു. ഭാര്യയ്ക്ക് വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു പ്രസാദ്. പ്രസാദിനും ലക്ഷ്മിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിട്ടുമുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Nov 14, 15 വര്‍ഷം മുന്‍മ്പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്നത് നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ബാക്കിപത്രമായിരുന്ന്..
എനിക്കോ അവള്‍ക്കോ പിന്‍മാറാമായിരുന്ന്..
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും തട്ടികൊണ്ട് പോയി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തിയതിന്റെ പേരില്‍ എന്നെയും സുഹ്യത്തുക്കളെയും ക്രൂശിക്കാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വിധി എന്ന രണ്ടക്ഷരം ഞങ്ങളെ കൂട്ടി കെട്ടി രണ്ട് കുട്ടികളെയും തന്നു ജീവിക്കടെ എന്നു പറഞ്ഞു..
ഞങ്ങള്‍ പങ്കിടുന്ന അവിശ്വസനീയമായ സ്‌നേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം എന്റെ ഹൃദയം തുടിക്കുന്ന്. വരും വര്‍ഷങ്ങളില്‍ ഇത് പങ്കിടാന്‍ ജീവിതം വികസിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സത്യം പറഞ്ഞാല്‍ ഒരു കുട്ടി കളിയായിരുന്നു സ്വന്തമാക്കണം എന്ന വാശി ഉണ്ടല്ലോ!

Articles You May Like

x