അമ്മയുടെ ഒക്കത്തിരിക്കുന്ന ഈ കൊച്ചു മിടുക്കി ആരാണെന്നറിയുമോ ?

സെലിബ്രെറ്റികളുടെ കുഞ്ഞു നാളിലെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. താരങ്ങളുടെ കുടുംബ വിശേഷങ്ങളും, അഭിനയ വിശേഷങ്ങളുമെല്ലാം അറിയാൻ പ്രേക്ഷകർ വലിയ ഉത്സാഹം കാണിക്കാറുണ്ട്. സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്. ഒരു കൗതുകം, അല്ലെങ്കിൽ രസത്തിനെന്നോണം ഇവർ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. മലയാളികൾക്ക് പരിചിതയും, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കടന്നു വന്ന് സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ഒരു നടിയിപ്പോൾ തൻ്റെ കുഞ്ഞുനാളിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ചുവപ്പ് സാരി അണിഞ്ഞ് വലിയ പൊട്ട് കുത്തി സുന്ദരിയായ അമ്മയുടെ ഒക്കത്ത് അതിനേക്കാൾ ഭംഗിയിൽ ഒരു കൊച്ച് സുന്ദരി. ഒറ്റ നോട്ടത്തിൽ എന്തായാലും ആരാണീ തരാമെന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയില്ല. കാരണം നിലവിലെ മുഖ സാദൃശ്യത്തിൽ നിന്നും വലിയ രീതിയിലുള്ള വ്യത്യാസം താരത്തിൻ്റെ കുഞ്ഞുനാളിലെ ഫോട്ടോയിൽ പ്രകടമാണ്. നിരവധി ആളുകളാണ് താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ വ്യത്യസ്ത കമെന്റുകളുമായി രംഗത്തെത്തിയത്.

മലയാള സിനിമയിൽ ഒരു കാലത്ത് വ്യത്യസ്ത വേഷങ്ങളിലൂടെ കടന്ന് വന്ന് പരിചിതമായ മുഖമാണ് ഈ നടിയുടേത്. അഭിനേത്രി എന്നതിന് പുറമേ നർത്തകി, റേഡിയോ ജോക്കി എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ആരെക്കുറിച്ചാണ് ഇത്രമാത്രം ഹൈപ്പ് കൊടുത്ത് പറയുന്നതെന്ന് വായനക്കാരിൽ ചിലർക്കെങ്കിലും തോന്നിയേക്കാം. മറ്റാരുമല്ല ആ സുന്ദരി കുട്ടി. നടി ശിൽപ ബാലയുടെ കുട്ടിക്കാല ചിത്രമാണത്.

അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത ശിൽപ ബാല അവതാരകയായയും, റേഡിയോ ജോക്കിയെന്ന നിലയിലും തൻ്റെ കരിയർ മുൻപോട്ട് കൊണ്ടു പോവുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും, ശിൽപ്പയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനൽ കൂടിയുണ്ട്. യൂട്യൂബിലും, ഇൻസ്റ്റാഗ്രാമിലും ശിൽപ പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ വേഗത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പുതിയ ചിത്രങ്ങളും, കുടുംബ വിശേഷങ്ങളും, യാത്രകളുമെല്ലാം തൻ്റെ യുട്യൂബ് ചാനൽ വഴിയാണ് ശില്പ പങ്കുവെക്കാറുള്ളത്. നിഷ്കളങ്കതയോട് കൂടിയ മുഖവും, ലാളിത്യം കലർന്ന സംസാര രീതിയുമാണ് ശിൽപയുടേത്. വിവാഹ ശേഷം കുടുബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ശിൽപ ബാല.

കാസർഗോഡ് – കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ ബാല ദുബായിലാണ് പഠിച്ചതും, വളർന്നതും. പിന്നീട് നാട്ടിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. മലയാളത്തിൽ വിരലിലെണ്ണാവുന്ന ചുരുക്കം ചില സിനിമകളിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളു. കെമിസ്ട്രി, ആഗതൻ, ഓർക്കുക വല്ലപ്പോഴും തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ ശിൽപ ബാല ചെയ്തിരിക്കുന്നത്. ശിൽപ ബാല പങ്കുവെച്ചിരിക്കുന്ന തൻ്റെ കുട്ടിക്കാല ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി പേരാണ് കമെന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതി സുന്ദരിയെന്നും, ക്യൂട്ട് എന്നും തുടങ്ങിയ വ്യത്യസ്തമായ കമെന്റുകളാണ് പോസ്റ്റിന് താഴെ ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

Articles You May Like

x