അകത്തുള്ളതൊക്കെ പുറത്തു വന്നുതുടങ്ങിയല്ലോ, ഇപ്പോൾ ഫുൾ കാണിക്കൽ ആണല്ലോ, പണ്ടൊന്നും കാണിക്കാൻ പറ്റാത്തതിൻ്റെ എല്ലാം കഴപ്പും തീർക്കുവാണോ; നവ്യക്കെതിരെ സൈബർ ആക്രമണം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

നവ്യയുടെ പുതിയ വീഡിയോക്കു വന്ന കമന്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അകത്തുള്ളതൊക്കെ പുറത്തു വന്നുതുടങ്ങിയല്ലോ, ഇപ്പോൾ ഫുൾ കാണിക്കൽ ആണല്ലോ. മോഡേൺ. പണ്ടൊന്നും കാണിക്കാൻ പറ്റാത്തതിന്റെ എല്ലാം കഴപ്പും തീർക്കുവാണോ. കഷ്‌ടം. ഹസ്ബൻഡ് പാവമായോണ്ടാ’, ‘ബട്ടൻസ് തുറന്നിടൻ കാണിച്ച ആ മനസ്സ്’ എന്നിങ്ങനെ പോകുന്നു കമന്റുകളുടെ പെരുമഴ.

മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിൽ തിരഞ്ഞെടുത്ത ഒരുപിടി ചിത്രങ്ങളുമായി നവ്യ നായർ അതിശക്തമായ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. എല്ലാ ചിത്രങ്ങളിലും നവ്യക്ക് നല്ലൊരു കുടുംബിനിയുടെ വേഷമാണ് ലഭിച്ചത് എന്നതും പ്രേക്ഷകർ നവ്യക്ക് നൽകിയ സ്വീകാര്യതയുടെ തെളിവായി ശേഷിക്കുന്നു.

അതേസമയം, 2010 ലാണ് നവ്യ വിവാഹം കഴിക്കുന്നത്. ബിസിനസുക്കാരനായ സന്തോഷ് മേനോൻ ആണ് ഭർത്താവ്. ഇവർക്ക് ഒരു മകനുണ്ട്. വിവാഹശേഷം മുംബൈയിൽ ആയിരുന്നു നവ്യ. അടുത്തിടെയാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. മഴവിൽ മനോരമയിൽ കിടിലം എന്ന പരിപാടിയിൽ ജഡ്‌ജായി നവ്യ എത്തുന്നുണ്ട്.

Articles You May Like

x