“വിവാഹമോചനം അവളുടെ മാത്രം തീരുമാനമായിരുന്നു, കാവേരിക്കായി ഞാൻ ഇന്നും കാത്തിരിക്കുന്നു” – കണ്ണ് നിറഞ്ഞ് ഭർത്താവ് സൂര്യ കിരൺ

പ്രേക്ഷക ഹൃദയങ്ങളിൽ എക്കാലവും തങ്ങി നിൽക്കുന്ന സിനിമകളിൽ ഒന്നാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. വമ്പൻ ഹിറ്റായ ചിത്രത്തിൽ അന്ധനായി നായക വേഷം കൈകാര്യം ചെയ്തത് കലാഭവൻമണിയായിരുന്നു. ചിത്രത്തിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സിനിമയിലൂടെ കലാഭവൻമണിയ്‌ക്കൊപ്പം തന്നെ ശ്രദ്ധ നേടിയ താരമാണ് കാവേരി. ശാലീന സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന പെൺകുട്ടിയായി നിരവധി ചിത്രങ്ങളിൽ ശ്രദ്ധ നേടിയ നടിയാണ് കാവേരി. ‘അമ്മാനം കിളി’ എന്ന പരമ്പരയിലൂടെ ബാല താരമായിട്ടാണ് കാവേരിഅഭിനയ രംഗത്തേയ്ക്ക് ചുവട് വെക്കുന്നതും പതിയെ സിനിമയിലേയ്ക്ക് എത്തുന്നതും.

മലയാളത്തിന് പുറമേ നിരവധി തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും കാവേരി വേഷമിട്ടിട്ടുണ്ട്. സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ് കാവേരി ചെയ്തത്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, ഒരു അഭിഭാഷക എൻ്റ കേസ് ഡയറി, ഉദ്യാന പാലകൻ, ഗുരു, ദാദാ സാഹിബ് തുടങ്ങി ഒട്ടനവധി സിനിമകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയായും, സഹനടിയായും താരം തിളങ്ങുകയായിരുന്നു.

പൃഥ്വിരാജും, കാവ്യ മാധവനും പ്രധാന വേഷത്തിലെത്തിയ ‘കങ്കാരു’ എന്ന ചിത്രത്തിൽ കാവേരി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി നായക വേഷത്തിലെത്തിയ ‘ജനകൻ’ എന്ന ചിത്രമാണ് മലയാളത്തിൽ അവസാനമായി കാവേരി അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ജനകനിൽ കാവേരി അവതരിപ്പിച്ചത്. തെലുങ്ക് സിനിമ സംവിധായകനായ സൂര്യ കിരണാണ് കാവേരിയെ വിവാഹം ചെയ്തത്. നടി സുചിത്രയുടെ സഹോദരൻ കൂടിയാണ് സൂര്യ കിരൺ. 2005 മെയ് ഒന്നിന് തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരുമിച്ച് സിനിമയിൽ പ്രവർത്തിച്ച് പരിചയമുള്ള വ്യക്തികളായതിനാൽ വിവാഹം പ്രണയ വിവാഹമാണെന്ന് പലരും സംശയിച്ചിരുന്നു.

എന്നാൽ ഇരുവരുടേതും പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ പരസ്പരം ആലോചിച്ച് തീരുമാനിച്ച് ഉറപ്പിച്ചതാണെന്നും കാവേരി പറഞ്ഞിരുന്നു. സൂര്യ കിരണിൻ്റെ വീട്ടുകാർ കേരളീയരാണെന്നും അവർ നേരിട്ട് വീട്ടിൽ വന്ന് ആലോചിക്കുകയായിരുന്നുവെന്നും കാവേരി തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് കിരണും, കാവേരിയും വിവാഹമോചിതരാവുകയും ചെയ്തു. രണ്ട് പേരും വിവാഹബന്ധം വേർപ്പെടുത്തി എന്ന വാർത്ത പുറത്തുവന്നെങ്കിലും ഇതിനെ സംബന്ധിച്ച് പ്രതികരിക്കുവാനോ വെളിപ്പെടുത്തലുകൾ നടത്തുവാനോ രണ്ട് പേരും മാധ്യമങ്ങൾക്ക് മുൻപിലെത്തിയിരുന്നില്ല.

പരസ്പരം ചെളിവാരി എറിയാതെ രണ്ടുപേരും മാധ്യങ്ങളിൽ നിന്നും പിന്മാറി ജീവിക്കുകയായിരുന്നു. അതിനിടെ കിരൺ നൽകിയ ഒരു അഭിമുഖം ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ ഇപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്നും സ്വന്തം ഇഷ്ട പ്രകാരമാണ് തന്നെ പിരിഞ്ഞതെന്നും, കാവേരി തന്നെ ഉപേക്ഷിച്ചു പോയി എന്നത് സത്യമാണെന്നും എന്നാൽ അത് അവളുടെ മാത്രം തീരുമാനമായിരുന്നെന്നും തന്നോടൊപ്പം ജീവിക്കാൻ കഴിയില്ലെന്ന കാരണമാണ് അവൾ പറഞ്ഞതെന്നും സൂര്യ കിരൺ കൂട്ടിച്ചേർത്തു.

Articles You May Like

x