ഒരു വർഷം തികക്കില്ലെന്ന് പറഞ്ഞവർ കണ്ടോളൂ ; ഭർത്താവിനെ കുറ്റം പറഞ്ഞവർക്ക് ചുട്ട മറുപടി നൽകി അനന്യ വിവാഹ വേദിയിൽ

ജയസൂര്യ നായക വേഷത്തിലെത്തിയ ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് അനന്യ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ അനന്യയ്ക്ക് സാധിച്ചു. ആസിഫ് അലിയ്ക്കൊപ്പം ‘ഇത് ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ മലയാള സിനിമയിലെ തന്നെ മികച്ചൊരു ഒരു നായികയായി മാറാൻ അനന്യയ്ക്ക് സാധിച്ചു. പിന്നീട് വലുതും, ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ അനന്യയ്ക്ക് സാധിച്ചു.

നല്ല മുഖശ്രീയുള്ള നടിയാണ് അനന്യ എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്ന് അനന്യ പിന്മാറുകയായിരുന്നു. അൽപ്പം വിവാദങ്ങൾ നിറഞ്ഞൊരു വിവാഹമായിരുന്നു അനന്യയുടേത്. എന്നാൽ പിന്നീട് വിവാഹം തീർത്തും വ്യകതിപരമായ കാര്യമാണെന്നും, അതിനെക്കുറിച്ച് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം തനിയ്ക്ക് മാത്രമാണുള്ളതെന്ന് അനന്യ വ്യകതമാക്കുകയായിരുന്നു. ഇടയ്ക്ക് വിവാഹത്തിന് ശേഷവും ചില സിനിമകളിൽ അനന്യ അഭിനയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞൊരു ദിവസമാണെന്ന് അനന്യ പറയുകയുണ്ടായി.

നടനും, അനന്യയുടെ സഹോദരനുമായ അർജുന്റെ വിവാഹം കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഗംഭീരമായി നടക്കുകയുണ്ടായി. മാധവി എന്നാണ് വധുവിൻ്റെ പേര്. സഹോദരൻ്റെ വിവാഹം മുന്നിൽ നിന്ന് ഒരു കുറവും വരുത്താതെ നോക്കി നടത്തിയത് അനന്യയായിരുന്നു. തൻ്റെ ജീവിതത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷമാണ് ഇതെന്നും, ഏറ്റവും വലിയൊരു സ്വപ്നം ഇപ്പോൾ യാഥാർഥ്യമായെന്നാണ് അനന്യ അനിയൻറെ വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഏറെ വൈകാരികമായ മുഹൂർത്തങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം വിവാഹ വേദി സാക്ഷ്യം വഹിച്ചത്. വിവാഹദിവസം സഹോദരൻ്റെ ഭാര്യ കരഞ്ഞപ്പോൾ അനന്യയും, അർജുനും ചേർന്ന് മാധവിയെ ആശ്വസിപ്പിച്ച നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായി മാറുകയായിരുന്നു.

സന്തോഷം കൊണ്ടാണ് തന്റെ കണ്ണുകൾ നിറഞ്ഞെതെന്നായിരുന്നു വധു പ്രതികരിച്ചത്. അനിയൻറെ വിവാഹദിവസം തനിയ്ക്ക് നല്ല ഭയം ഉണ്ടായിരുന്നതായും, ഒരുപാട് വിവാഹങ്ങൾ ഗുരുവായൂരിൽ വെച്ച് നടക്കുന്ന ദിവസമായതുകൊണ്ട് എല്ലാം ഭംഗിയായി നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നതായും അനന്യ പങ്കുവെച്ചു. എന്നാൽ എല്ലാ കാര്യങ്ങളും വിചാരിച്ചതിനേക്കാൾ ഭംഗിയായി നടന്നെന്നും സന്തോഷമുണ്ടെന്നായിരുന്നു അനന്യ പ്രതികരിച്ചത്. സഹോദരൻറെ വിവാഹദിവസത്തിൽ വരനെക്കാളും, വധുവിനേക്കാളും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചത് അനന്യയ്ക്കായിരുന്നു. സുന്ദരിയായി സാരി അണിഞ്ഞു കൊണ്ടായിരുന്നു അനന്യ വിവാഹവേദിയിലെത്തിയത്.

വിവാഹവേദിയിൽ എല്ലാവരും തിരക്കിനിടയിൽ അനന്യയുടെ ഭർത്താവിനെ തിരക്കിയിരുന്നു. അന്യനയ്‌ക്കൊപ്പം തന്നെ വേദിയിൽ നിറ സാനിധ്യമായി ഭർത്താവ് ആഞ്ജനേയനും ഉണ്ടായിരുന്നു. വീട്ടുകാരുടെ പൂർണ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നില്ല തങ്ങളുടേതെന്നും, ആരംഭത്തിൽ അൽപ്പം പ്രശ്‌നം തൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായിരുന്നതായും, എന്നാൽ പിന്നീട് അതെല്ലാം മാറി താനും, ഭർത്താവും സന്തോഷത്തോട് കൂടെയാണ് ജീവിക്കുന്നതെന്നായിരുന്നു അനന്യ മറുപടി നൽകിയത്.

Articles You May Like

x