വിവാഹ ശേഷവും പഴയ കാമുകി ശ്രീവിദ്യയെ തേടി ഭരതന്‍ പോയപ്പോള്‍; ഭരതൻറെ മുഖത്ത് നോക്കി ലളിത പറഞ്ഞത് ഒന്നുമാത്രം

ലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടിയായിരുന്നു കെപിഎസി ലളിത. അഭിനയത്തിലെ മികവ് കൊണ്ട് ലളിത സിനിമയുടെ പടവുകള്‍ മുന്നേറിക്കൊണ്ടിരുന്നു. അഭ്രപാളിയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും അത്ര സുന്ദരമായ ജീവിതമായിരുന്നില്ല അവരുടേത്. ദൈവം ഒരു പ്രേക്ഷകനാണെങ്കില്‍ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിന് ഇഷ്ടമെന്ന് ഒരിക്കല്‍ ലളിത പറഞ്ഞിരുന്നു.ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രാരാബ്ധങ്ങളും കടവും നിറഞ്ഞതായിരുന്നു.സംവിധായകന്‍ ഭരതനുമായുള്ള ദാമ്പത്യവും ഏറെ വിപ്ലവകരമായിരുന്നു. ഭരതന്റെ എല്ലാ പ്രണയങ്ങളെയും അറിഞ്ഞുകൊണ്ടാണ് കെപിഎസി ലളിത അദ്ദേഹവുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്.വിവാഹത്തിന് ശേഷവും പഴയ കാമുകിയെ തേടി ഭരതന്‍ പോയപ്പോഴും കെപിഎസി ലളിത തളര്‍ന്നില്ല.ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസം വീട്ടിലെ ഇരുളില്‍ ഒതുങ്ങിപ്പോയി ലളിത.

ഭര്‍ത്താവ് വരുത്തിവെച്ച വലിയ ബാധ്യതകള്‍ കഴിവുകൊണ്ടും അക്ഷീണമായ പ്രയത്‌നം കൊണ്ടും ലളിത ഇല്ലാതാക്കി. അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പക്ഷെ സാമ്പത്തിക ബാധ്യതകള്‍വിടാതെ പിന്തുടര്‍ന്നു. തന്റെ പ്രണയത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും ലളിത നേരത്തെ ഒരു ചാനല്‍ പരിപാടിയ്ക്കിടെ തുറന്ന് പറഞ്ഞിരുന്നു.ഭരതന് ശ്രീവിദ്യയുമായുള്ള പ്രണയത്തിന് ഇടനിലക്കാരിയായി നിന്നത് കെപിഎസി ലളിത ആയിരുന്നു.ലളിതയുടെ വീട്ടില്‍ വന്നാണ് ഭരതന്‍ അന്ന് ശ്രീവിദ്യയെ വിളിക്കാറ്. പിന്നീട് ആ പ്രണയം ഇല്ലാതായി. അതിന് കാരണവും ലളിതയ്ക്കറിയാം. പ്രണയ പരാജയത്തോടെ ഭരതന്‍ തകര്‍ന്ന അവസ്ഥയിലായി. പിന്നീട് ഒരുപാട് പ്രണയ പരാജയങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. അതിനെല്ലാം സാക്ഷി ലളിത തന്നെയായിരുന്നു. ആരെ ക്കണ്ടാലും കല്യാണം കഴിക്കാം എന്ന് ഭരതന്‍ പറയുന്നത് കൊണ്ട് ലളിത അദ്ദേഹത്തെ കല്യാണ രാമന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

നീലത്താമര സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഒരു ഇല്ലാക്കഥ പടര്‍ന്ന് പിടിച്ചത്. കെപിഎസി ലളിതയും ഭരതനും ഒരുമിച്ച് ട്രെയിനില്‍ സഞ്ചരിച്ചു എന്നായിരുന്നു ആ വാര്‍ത്ത. ആ വാര്‍ത്ത സത്യമായിക്കൂടേ എന്നാണ് ഇതറിഞ്ഞ ഭരതന്‍ ലളിതയോട് പറഞ്ഞത്. കളിതമാശയ്ക്ക് ഞാനില്ല…കല്ല്യാണമെങ്കില്‍ നേരിട്ട് എന്നായിരുന്നു മറുപടി. അവര്‍ തമ്മിലുള്ള പ്രണയം അവിടെ തുടങ്ങുകയായിരുന്നു.എന്നാല്‍ ലളിതയുടെ വിവാഹം നേരത്തേ കഴിഞ്ഞതാണെന്നും അതില്‍ മക്കളുണ്ട് എന്നൊക്കെയുള്ള നുണക്കഥകള്‍ ആരോ ഭരതന്റെ വീട്ടുകാരെ അറിയിച്ചു. അങ്ങനെ, അവര്‍ രജിസ്റ്റര്‍ വിവാഹം കഴിക്കുകയാണ് ചെയ്തത്.

അവര്‍ തമ്മിലുളള വിവാഹ ശേഷം ശ്രീവിദ്യയോട് വീണ്ടും ഭരതന് പ്രണയം തോന്നി. അപ്പോഴേക്കും സിദ്ധാര്‍ത്ഥ് ജനിച്ചിരുന്നു. ഞാനെന്ത് പറഞ്ഞിട്ടും ഒഴിഞ്ഞു മാറുന്നില്ല…ഞാനെന്താ ചെയ്യുക എന്നാണ് ശ്രീവിദ്യ കെപിഎസി ലളിതയോട് പറഞ്ഞത്. കെപിഎസി ലളിത ഈ ബന്ധത്തെയോര്‍ത്ത് ഇടയ്ക്ക് പൊട്ടിക്കരയമായിരുന്നു. പക്ഷേ ഒരിക്കലും എതിര്‍പ്പ് പറഞ്ഞില്ല. ഭരതന്റെ ഇഷ്ടം അതാണെങ്കില്‍ നടക്കട്ടെ…പക്ഷേ, മറ്റൊരാള്‍ പറഞ്ഞ് താന്‍ ഒന്നും അറിയാന്‍ പാടില്ല…എന്തും തന്നോട് നേരിട്ട് പറയണം എന്ന രീതിയാണ് ലളിത സ്വീകരിച്ചത്. മകനെ അവര്‍ കൊണ്ടുപോകാം എന്ന പറഞ്ഞപ്പോള്‍ ലളിത സമ്മതിച്ചില്ല. ഭരതനെ തനിക്ക് ലഭിച്ചത് ശ്രീവിദ്യയില്‍ നിന്നാണെങ്കിലും തിരികെ തരില്ല എന്ന നിലപാടാണ് അവര്‍ കൈക്കണ്ടത്.

Articles You May Like

x