എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാൽ എനിക്ക് പനി പിടിക്കും,പണ്ട് മുതൽ ഇത് സംഭവിക്കാറുണ്ട്, ഒരു നല്ലകാര്യം സംഭവിച്ച് കഴിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറ്: മുകേഷ്

മലയാളികളുടെ എല്ലാക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് നടനും എം എൽ എയുമായ മുകേഷ്. സിനിമയിൽ മാത്രമല്ല, ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മുകേഷിനെ നമ്മൾ ഒരുപാട് ഇടങ്ങളിൽ മുന്നേയും കണ്ടിട്ടുണ്ട്. രസകരമായ രീതിയിൽ കഥ പറയാൻ കഴിവും മുകേഷിനുണ്ട്. പല വേദികളും താരം അതുപോലെ പഴയ കഥകൾ പറഞ്ഞിട്ടുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ സിനിമയ്ക്ക് പുറകിലെ അണിയറകഥകളും താരങ്ങളുടെ തമാശക്കഥകളും നടൻ പങ്കുവെക്കാറുണ്ട്.

എംഎൽഎ ആയതുകൊണ്ട് പലരും ഫോൺ വിളിച്ചും മറ്റും ചൂഷണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്. ഫോൺ കോളുകൾ താൻ അറ്റന്റ് ചെയ്യുന്നത് ദൃഷ്ടിദോഷം മാറ്റാനാണ് എന്നാണ് മുകേഷ് പറഞ്ഞത്. ‘എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്.’

ദൈവം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. പക്ഷെ ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക് അതുണ്ട്. എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാൽ എനിക്ക് പിന്നെ പനി പിടിക്കും. പണ്ട് മുതൽ ഇത് സംഭവിക്കാറുണ്ട്. ഒരു നല്ലകാര്യം സംഭവിച്ച് കഴിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറ്.

അത് മാനസീകമാണോയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഉടൻ ഒരു വിഷമം വന്നാൽ ദൃഷ്ടിദോഷം മാറും. ഈ ദൃഷ്ടിദോഷം മാറ്റാനാണ് ഇടയ്ക്ക് ഞാൻ ഫോൺ കോളുകൾ അറ്റന്റ് ചെയ്യുന്നത്. അപ്പോൾ അവരും ഹാപ്പിയാകും ഞാനും ഹാപ്പിയാകും. പുതിയൊരു ജീവിതം തുടങ്ങുന്നത് പോലെ തോന്നുമെന്നാണ്’, എന്നും വിവാദങ്ങളെ കുറിച്ച് സംസാരിച്ച് മുകേഷ് പറഞ്ഞത്.

Articles You May Like

x