ഇരുപത് വർഷം മുംബ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്

ലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രീറ്റുമെന്റുമായാണ് ചുരുളി എത്തിയതും. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒറു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്. ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. പിന്നീടാണ് ലിജോ ജോസ് അത് സിനിമയാക്കി റിലീസ് ചെയ്തത്.

ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ. എങ്ങനെയാണ് ഈ കേസിലെ പ്രതിയെ പിടിച്ചതെന്ന് ജോസ് മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്.

”ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ സിസിടിവി ക്യാമറയോ ഒന്നും ഈ കേസ് നടന്ന സമയത്ത് ഇല്ലായിരുന്നു. വയനാട്ടിലെ ക്രൈം സ്‌ക്വാഡിലായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ബിനോയിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതിലെ സാധ്യതകള്‍ മനസ്സിലായി. കര്‍ണാടകയില്‍ പോയിട്ടാണ് ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത്. സാമ്പത്തികമായി വലിയൊരു കുടുംബത്തിലെ ഗൃഹനാഥന്റെ ഇളയ മകനാണ് കോസിലെ പ്രതി ആയിരുന്നത്. പത്തേക്കറോളം ഭൂസ്വത്താണ് ഇവര്‍ക്കുള്ളത്. കേസായതോടെ ഒരു രാത്രി ഇവര്‍ കുടുംബത്തോടെ കാണാതാവുകയായിരുന്നു. ഒരാള്‍ക്കും ഇവര്‍ എവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടും പോലും പറയാതെ ആയിരുന്നു ഇവര്‍ കടന്നു കളഞ്ഞത്. ഫോണ്‍ വിളിക്കുകപോലും ഇവര്‍ ചെയ്തില്ല.

വയനാട്ടിലെ സ്ഥലം വിറ്റ ശേഷമാണ് ഇവര്‍ മുങ്ങിയത്. ഇത് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. കാണാതായ ദിവസം ലോറി വന്നിരുന്നുവെന്നത് കണ്ടുവെന്ന് ആദിവാസികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അതിനും യാതൊരു തെളിവും ഇല്ലായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അന്ന് പരിശോധിക്കാനാവില്ലയിരുന്നു. ബന്ധുക്കള്‍ വഴിയൊക്കെ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ആരെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചില്ല. ഇവരുടെ ഒരു അകന്ന ബന്ധു പിന്നീട് ഇവര്‍ കര്‍ണാടകയിലുണ്ടെന്ന സൂചന സംസാരത്തിലൂടെ തന്നു. അതാണ് കേസില്‍ വഴിത്തിരിവായത്. പിന്നീട് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പിടിക്കുന്നത്. ഇഞ്ചിക്കൃഷി വലിയ തോതില്‍ നടക്കുന്ന സമയമായിരുന്നു അത്. അവിടെ ജോലി തേടി എന്ന രീതിയിലാണു ഞങ്ങള്‍ ിവരെ പിടിക്കാന്‍ പോയത്.

അവിടെ എത്തിയപ്പോള്‍ ഒരു ചായക്കട കണ്ടു. അത് നടത്തിയത് ഒരു വയനാട്ടുകാരനായിരുന്നു. സമീപത്തു തന്നെ ഒരു ചാരായ ഷാപ്പുണ്ടായിരുന്നു. അവിടെയും ആകസ്മികമായ ഒരു കാര്യം നടന്നു. ചായക്കടക്കാരനോട് ഞാന്‍ കാണാതായവരിലെ ഗൃഹനാഥന്റെ പേരു ചോദിച്ചപ്പോള്‍ ഞങ്ങളെത്തിയ സമയത്ത് അയാള്‍ അവിടുന്നു പോയതേയുള്ളു എന്ന് മറുപടി പറഞ്ഞു. ശേഷം അയാളെ പിന്തുടര്‍ന്നു കണ്ടെത്തുകയും ഞങ്ങള്‍ക്കു തല്‍ക്കാലം ജോലി ശരിയാക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരബദ്ധം പറ്റിയിരുന്നു. കടയില്‍ സംസാരിക്കുന്നതിനിടെ ആ ഭാഗത്തെ പള്ളീലച്ചനെ പരിചയമുണ്ടെന്നും സമപ്രായക്കാരാണെന്നും അറിയാതെ പറഞ്ഞു. അതു കേട്ട് നാട്ടുകാര്‍ 75 വയസുള്ള അച്ചനെങ്ങനെ സമപ്രായമാകുമെന്നു ചോദിച്ചു. ഞങ്ങളുടെ ഭാഗ്യത്തിന് ആ അച്ചന്‍ അവിടെ വന്നിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളു. അതുകൊണ്ട് പഴയ അച്ചന്റെ കാര്യമാണു പറഞ്ഞത് എന്നു തുടങ്ങി എന്തൊക്കെയോ നുണകള്‍ പറഞ്ഞു രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രതിയുടെ അച്ഛനൊപ്പമാണ് ഞങ്ങള്‍ അയാളുടെ വീട്ടിലെത്തിയത്. ദേഹത്ത് മരം വീണ് ഒരു യുവാവ് അവിടെ കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ആരാണെന്ന് മനസിലാക്കാന്‍ പറ്റിയില്ല. അന്നാരു ബുധനാഴ്ച അവിടെ പള്ളിയില്‍ ഒരു ആദ്യ കുര്‍ബാനയുണ്ടെന്നറിഞ്ഞു. ഞങ്ങള്‍ പെട്ടെന്നു തന്നെ വീട്ടുകാരായി നല്ല ബന്ധത്തിലായി. ഒരേ നാട്ടുകാരും ജോലി അന്വേഷിച്ചു വന്നവരുമായതിനാല്‍ അവര്‍ ഞങ്ങളെ കാര്യമായി പരിഗണിച്ചു. വീട്ടകാരെയെല്ലാം പരിചയപ്പെടുത്തി. പക്ഷേ ഒരാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങള്‍ ആരെയാണോ തേടിയെത്തിയത് വീട്ടുകാര്‍ അവന്റെ പേരു പോലും പറയാതെ ഒളിച്ചുവെച്ചു. പ്രതിയുടെ അച്ഛന്‍ മദ്യപിക്കാത്തയാളാണ്. വൈകിട്ട് ആഘോഷങ്ങള്‍ക്കിടെ അയാള്‍ സ്വകാര്യമായി എന്നെ വിളിച്ചു. ‘നിങ്ങള്‍ പൊലീസല്ലേ, നിങ്ങള്‍ എന്റെ മകനെ തേടിയല്ലേ വന്നത് ?’ എന്ന് ചോദിച്ചു. എന്റെ ശരീര ഭാഷയും സംസാര ഭാഷയും കണ്ടാല്‍ അതിലെ പൊലീസുകാരനെ ഒളിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലായി. ഒറ്റ രാത്രി കൊണ്ട് കുടുംബത്തെ മുഴുവന്‍ അതിര്‍ത്തി കടത്തി മകനെ സുരക്ഷിതനാക്കിയ അയാളുടെ ബുദ്ധി, സൂക്ഷ്മ നിരീക്ഷണം ഞങ്ങളെ തിരിച്ചറിയുക തന്നെ ചെയ്തു. നടുവിന് പരിക്കേറ്റ് കിടന്നത് അയാളുടെ മകന്‍ തന്നെയായിരുന്നു. ഇയാളെ എടുത്ത് കൊണ്ട് പോകാനാവില്ല. പിന്നീട് ബന്ധുക്കള്‍ എല്ലാം സഹകരിച്ചു. നാട്ടുകാര്‍ സിഐഡികളെ കാണാനായി തടിച്ച് കൂടിയിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആ കേസ് അങ്ങനെയാണ് കണ്ടെത്തിയത്.

Articles You May Like

x