ഷാപ്പിലെ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞു ഞാൻ ചെയ്‍തു ; ചുരുളി സിനിമയിൽ എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചുരുളിയിലെ ഷാപ്പിലെ കറിക്കാരി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒരു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ചുരുളിയില്‍ പറയുന്നത്. ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്.

ഇപ്പോഴിതാ ചുരുളി ഷാപ്പിലെ കറിക്കാരിയായ സന്ധ്യയുടെ ആഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വന്തം ജീവിതത്തില്‍ ഒരു കര്‍ഷകയാണ് സന്ധ്യ. സാധാരണക്കാരിയായ വീട്ടമ്മയാണ്. ചിത്രത്തില്‍ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞതുപോലെ ചെയ്യാന്‍ ശ്രമിച്ചു. അത് എങ്ങനെയാകുമെന്ന് ആശങ്കയുണ്ടായിരുന്നെന്നും ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമെന്നും സന്ധ്യ പറയുന്നു. സിനിമയിലേക്ക് എത്തിയത് ഇവിടെ ഓഡിഷന്‍ വെച്ചിരുന്നുവെന്നും അതില്‍ പങ്കെടുക്കാന്‍ ഞാനും പോയിരുന്നു. കിട്ടുമെന്ന് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പെട്ടന്നാണ് ഒരു ദിവസം അവര്‍ അവിടേയ്ക്ക് എത്താന്‍ പറഞ്ഞത്. മുന്‍പ് സിനിമകളിലൊന്നും അഭിനയിച്ച് എനിക്ക് ഒരു പരിജയവും ഉണ്ടായിരുന്നില്ല. എല്ലാവരും വളരെ സപ്പോര്‍ട്ട് തന്നിരുന്നുവെന്നും സന്ധ്യ പറഞ്ഞു.

തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ തെറിവിളിച്ചത്. ഇങ്ങനെയുള്ള തെറികള്‍ കേട്ടപ്പോള്‍ ആദ്യം ഒരു പേടിയുണ്ടായിരുന്നു. എങ്ങനെ പറയും എന്നുള്ള ടെന്‍ഷനും ഉണ്ടായിരുന്നു. പിന്നെ ആ സമയത്ത് എങ്ങനെയോ ചെയ്തു. ജീവിതത്തില്‍ ഇങ്ങനെയുള്ള വാകകുകള്‍ ഉപയോഗിക്കാത്തതിന്റെ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. അവര്‍ എന്നെ വിശ്വസിച്ച് ഒരു കാര്യം ഏല്‍പ്പിക്കുമ്പോള്‍ ചെയ്യാതിരിക്കാന്‍ പറ്റില്ല. അങ്ങനെ അത് ചെയ്തു. അവര്‍ നമ്മളോട് പറഞ്ഞ കാര്യം ചെയ്തുവെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. ഇനിയും സിനമകളില്‍ അഭിനയിക്കാന്‍ ആരെങ്കിലും വിളിച്ചാല്‍ അത് ചെയ്യും. ഇത് ഒരു പ്രൊഫഷന്‍ ആയിട്ട് എടുക്കുന്നില്ല.

ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ.

Articles You May Like

x