മണിയുടെ മരണത്തില്‍ പലരും പഴിച്ചു; ഉള്ളുലച്ച ആ ദിവസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ജാഫര്‍ ഇടുക്കി

ടനായും മിമിക്രി ചെയ്തും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജാഫര്‍ ഇടുക്കി. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കയ്യൊപ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാഫര്‍ ഇടുക്കി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നൂറിലേറെ ചിത്രങ്ങളാണ് താരം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നത്. ജാഫര്‍ ഇടുക്കിയുടെ കരിയറിലെ തന്നെ ശ്രദ്ധേയമായ വേഷങ്ങളാണ് മഹേഷിന്റെ പ്രതികാരം, ഇഷ്‌ക്, ജല്ലികെട്ട് എന്നീ ചിത്രങ്ങളിലേത്. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയും രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത കനകം കാമിനി കലഹവുമായിരുന്നു ജാഫര്‍ ഇടുക്കിയുടെ അവസാനമായി റിലീസ് ചെയ്ത സിനിമകള്‍. രണ്ടു സിനിമയിലും ജാഫറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച് ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ ജാഫര്‍ ഇടുക്കി അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ മരണത്തില്‍ പലരും പഴിച്ചെങ്കിലും തനിക്ക് സങ്കടമില്ലെന്ന് പറയുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ തന്റെ മനസ് തുറന്നത്. ”രണ്ട് കൊല്ലത്തോളം ഈ പഴികള്‍ കേട്ട് വെറുതേ വീട്ടില്‍ ഇരിക്കേണ്ടി വന്നു. എന്റെ ഭാര്യ പലതവണ പറഞ്ഞു എന്തെങ്കിലും ജോലിയ്ക്ക് പോകാന്‍. പലയിടത്തു നിന്നും മാറ്റി നിര്‍ത്തിയപ്പോഴൊന്നും എനിക്ക് സങ്കടമൊന്നും ആയിട്ടില്ല. കാരണം ദൈവതുല്യനായിട്ടുള്ള ഒരാളായിരുന്നു മണി. ഒരുപാട് ആളുകള്‍ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാനായി കരയുകവരെ ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ മരിച്ചുവെന്ന് അറിഞ്ഞാല്‍ തലേ ദിവസം കണ്ടവരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കില്ലേ? ‘ ജാഫര്‍ ഇടുക്കി ചോദിച്ചു.

മണി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുജനും നാട്ടുകാരും ഞങ്ങളെ വിമര്‍ശിച്ചു. അതിന് അവര്‍ക്ക് പൂര്‍ണ അധികാരം ഉണ്ട്. ഇതിന്റെ പേരില്‍ എന്നെ സിനിമയില്‍ നിന്ന് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. പക്ഷേ സിനിമ കുറയാന്‍ കാരണം കേസും ചോദ്യം ചെയ്യലുമെല്ലാം ഉണ്ടായിരുന്നതുകൊണ്ട് ഷൂട്ടിംങിന് പറഞ്ഞ സമയത്ത് എത്താന്‍ പറ്റിയില്ലെങ്കിലോ എന്ന ഒരു വിഷയം വന്നതുകൊണ്ടാണ്. രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ കേസ് തള്ളിപ്പോയി. തന്റെ ആത്മസുഹൃത്തുവരെ അവരെ അകപ്പെടുത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി പറയാന്‍ നിന്നിട്ടില്ല. ആ സമയത്ത് കരയാന്‍ പോലും പറ്റിയിരുന്നില്ലെന്ന് കരഞ്ഞുകൊണ്ട് ജാഫര്‍ പറയുന്നു. തന്റെ പുതിയ ചിത്രങ്ങളെ ക്കുറിച്ചും ജാഫര്‍ ഇടുക്കി പറയുന്നുണ്ട്. തന്റെ 15ഓളം സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നതെന്നും പറഞ്ഞു. സിനിമകള്‍ ഒരിക്കലും കുറച്ച് ആളുകളിലേക്ക് ഒതുങ്ങരുത്. ഒരുപാട് കഴിവുകളുള്ള കുട്ടികള്‍ ഇപ്പോള്‍ ഉണ്ടെന്നും താരം പറയുന്നു.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6ന് കലാഭവന്‍ മണി മരണത്തിന് കീഴടങ്ങിയത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു മരണം സംഭവിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയിരുന്നു. സുഹൃത്തുക്കലഞ് ചേര്‍ന്ന കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജന്‍ പറയുകയുണ്ടായി. ആദ്യം സംശയം പോയത് തരികിട സാബു, ജാഫര്‍ ഇടുക്കി എന്നിവരിലേയ്ക്കായിരുന്നു. മണി മരിയ്ക്കുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയില്‍ നടന്ന മദ്യവിരുന്നില്‍ ഇവര്‍ വന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംശയം ഇവരിലേക്ക് വന്നത്.

 

 

 

 

 

Articles You May Like

x