കാവ്യാ മാധവൻ എന്റെ അടുത്ത കൂട്ടുകാരിയാണ് അവൾക്കൊരു പ്രശനം വന്നപ്പോൾ ഞാൻ ഒപ്പം നിന്നു ദിലീപേട്ടന്‍ എന്റെ ഏട്ടനാണ് ; വൈറലായി നടി സുജാ കാർത്തികയുടെ വാക്കുകൾ

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുജ കാര്‍ത്തിക. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. അഭിനയ രംഗത്തുനിന്ന് മാറിയപ്പോള്‍ ജോലിയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടി ഡോക്ടര്‍ സുജയായി മാറിയിരിക്കുകയാണ് താരമിപ്പോള്‍.ദിലീപിന്റേയും കാവ്യയുടേയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് സുജ കാര്‍ത്തിക. കാവ്യയുടെയും തന്റെയും സുഹൃത്ബന്ധത്തെ കുറിച്ച സുജ കാർത്തിക പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

മലയാള സിനിമയിലെ എല്ലാരുടെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. കാവ്യ ആദ്യമായി നായികാ ആയി അരങ്ങേറ്റം കുറിച്ച സിനിമയിൽ ദിലീപായിരുന്നു നായകൻ. ജീവിതത്തിൽ എന്ന പോലെ സിനിമയിലും ഇവർ പെർഫെക്റ്റ് ജോഡികളാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി വര്‍ഷങ്ങള്‍ക്ക് ശേഷമായി ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇവര്‍. വിവാഹശേഷം സിനിമയിൽ നിന്നും മാറി സന്തോഷകരമായ കുടുംബ ജീവിതം ആസ്വദിക്കുകയാണ് കാവ്യ. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവിനെ കുറിച്ച ചിന്തിക്കുന്നേ ഇല്ല എന്നാണ് കാവ്യ പറഞ്ഞിരിക്കുന്നത്.

കാവ്യാ എന്റെ അടുത്ത കൂട്ടുകാരിയാണ്. അവൾക്കൊരു പ്രശനം വന്നപ്പോൾ ഒപ്പം നിന്ന് ഞാൻ സപ്പോർട്ട് കൊടുത്തിരുന്നു.ദിലീപേട്ടന്‍ എന്റെ ഏട്ടനാണ്, അന്നും ഇന്നും അങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു മുന്‍പ് സുജ കാര്‍ത്തിക പറഞ്ഞത്. മഹാലക്ഷിമിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ സുജയും പങ്കെടുത്തിരുന്നു. അന്ന് കാവ്യോടൊപ്പം എടുത്തിരുന്ന ചിത്രങ്ങൾ സുജ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരുന്നു.2001ൽ അമ്മയുടെ മീറ്റിംഗിൽ വച്ചാണ് കാവ്യയെ ആദ്യമായി കണ്ടത്. സുഹൃത്തുക്കളായി മാറിയ ഞങ്ങള്‍ പിന്നീട് ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുകയായിരുന്നുവെന്നും സുജ കാര്‍ത്തിക പറഞ്ഞിരുന്നു. വിശേഷാവസരങ്ങളിലെല്ലാം കാവ്യയ്ക്കും കുടുംബത്തിനും ആശംസ അറിയിച്ച് സുജ എത്താറുണ്ട്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത സമയത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു സുജ കാര്‍ത്തിക.

വളരെ യാദൃച്ഛികമായാണ് താൻ അഭിനയരംഗത്തേക്ക് എത്തിയതെന്ന് പറയുകയാണ് സുജ കാർത്തിക. കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിക്കുന്ന ശീലമുണ്ടാരുന്നു. ശാലിനിയും ജ്യോതികയും ആണ് പ്രിയപ്പെട്ട നായികമാർ. നമ്മൾ ഒരു കാര്യത്തെ കുറിച്ച് തീവ്രമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം നടക്കും. മനസിലെ ആഗ്രഹം തീവ്രമാണെങ്കില്‍ അത് നമ്മളിലേക്ക് എത്തുമെന്ന് മനസിലാക്കിയത് സ്വന്തം അനുഭവത്തിലൂടെയാണ്. സീരിയലിലൂടെയായി 15ാമത്തെ വയസിലായിരുന്നു അഭിനയരംഗത്തേക്കെത്തിയത്.റൺവേയിൽ ദിലീപേട്ടന്റെ സഹോദരി ആയിട്ടാണ് വേഷമിട്ടത്. അമ്പിളി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇത് റണ്‍വേയിലെ അമ്പിളിയല്ലേയെന്ന് കുട്ടികള്‍ വരെ ചോദിക്കാറുണ്ടായിരുന്നു. അതേ പോലെ തന്നെ അമ്പിളി ദേവിയുമായി സാമ്യമുണ്ടെന്നും ആളുകള്‍ പറയാറുണ്ടായിരുന്നു. തന്നെ കാണുമ്പൊൾ അമ്പിളി ദേവി ആണോ എന്ന കൺഫ്യൂഷൻ പലർക്കും തോന്നാറുണ്ട് സമയമെന്ന സീരിയലിലൂടെയായിരുന്നു അമ്പിളി ദേവി വന്നത്. അതേ സമയത്ത് വന്ന സ്വരരാഗത്തിലൂടെയായിരുന്നു ഞാന്‍ വന്നത്. അതുകൊണ്ടാകാം ആളുകൾക്കി സംശയം.

Articles You May Like

x