“മകളുടെ വിവാഹത്തിന് ശേഷമാണ് ഞാൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്, എനിയ്ക്ക് അത് അനിവാര്യമായിരുന്നു” : നാണമില്ലേ രണ്ടാമതൊരു വിവാഹം ഈ പ്രായത്തിൽ കഴിക്കാനെന്ന് ചോദിച്ചവരോട് മങ്ക മഹേഷ് പറഞ്ഞത് ഇങ്ങനെ

സിനിമകളിലും , സീരിയലുകളിലും സജീവ സാനിധ്യമായി നില്‍ക്കുന്ന നടിയാണ്  മങ്കാ മഹേഷ്. സഹനടിയായും, അമ്മയായും, സഹോദരിയായുമെല്ലാം അഭിനയിച്ച് മലയാള സിനിമ – സീരിയല്‍ ആസ്വാദകരുടെ പ്രിയങ്കരിയായി മാറാൻ മങ്ക മഹേഷിന് വേഗത്തിൽ സാധിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിനിയാണ് മങ്ക മഹേഷ്. മങ്കയുടെ കുട്ടിക്കാലവും, വിദ്യാഭ്യാസ കാലഘട്ടവുമെല്ലാം ആലപ്പുഴയിലായിരുന്നു. ആറ് മക്കളടങ്ങുന്ന വലിയൊരു കൂട്ടുകുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. മക്കളില്‍ ഏറ്റവും ഇളയ കുട്ടിയായിരുന്നു മങ്ക. സ്‌കൂള്‍ കാലഘട്ടം മുതലേ കലാമേഖലയില്‍ കഴിവ് തെളിയിച്ച താരം അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലായിരുന്നു നൃത്തം അഭ്യസിച്ച് തുടങ്ങിത്.

മങ്ക മഹേഷ് അവരുടെ അഭിനയജീവിതം ആരംഭിക്കുന്നത് കെപിഎസിയിലൂടെയാണ്. പ്രൊഫഷണല്‍ നാടകങ്ങളിലൂടെ പിന്നീട് ശ്രദ്ധ ആകർഷിക്കുവാൻ തുടങ്ങി. അഭിനയത്തിൽ സജീവമായി തുടരുന്ന സമയത്താണ് മങ്ക തൻ്റെ ജീവിത പങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള നീണ്ട നാളത്തെ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് എത്തുകയായിരുന്നു. മഹേഷിനെ വിവാഹം കഴിച്ചതിന് ശേഷമാണ് മങ്ക പിന്നീട് തിരുവനന്തപുരത്തേയ്ക്ക് താമസം മാറുന്നത്. പിന്നീട് മഹേഷിനും, മങ്കയ്ക്കും ഒരു മകള്‍ ജനിക്കുകയും അഭിനയ രംഗത്ത് നിന്ന് താരം ചെറിയൊരു ഇടവേളയെടുക്കുകയുമായിരുന്നു.

മകൾ വളർന്നതിന് ശേഷം മങ്ക അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നു. പിന്നീട് അങ്ങോട്ട് മങ്കയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അപ്രതീക്ഷതമായ കാര്യമായിരുന്നു. മങ്കയുടെ ഭര്‍ത്താവ് മഹേഷ് മരണപ്പെട്ടു. മഹേഷിന്റെ അപ്രതീക്ഷിത വിയോഗം മങ്കയെ വല്ലാതെ തളര്‍ത്തി കളഞ്ഞു. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ മങ്ക തിരുവനന്തപുരത്തെ വീടും,സ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക് തിരിച്ച് വന്നു. ഇതിനിടയില്‍ മകളുടെ വിവാഹവും കഴിഞ്ഞു.

വിവാഹം കഴിഞ്ഞതോടെ മകളും, കുടുംബവും വിദേശത്തേയ്ക്ക് പോവുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തു. മകൾ വിദേശത്തേയ്ക്ക് പോയതോട് കൂടെയാണ് മങ്ക ജീവിതത്തിത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങിയത്.    വ്യക്തി ജീവിതത്തിൽ താൻ ഒറ്റയ്ക്ക് ആവാൻ പോകുന്നു എന്ന് തോന്നി തുടങ്ങിയപ്പോഴാണ് മങ്ക മഹേഷ് രണ്ടാമതൊരു വിവാഹം കൂടെ കഴിച്ചത്.

രണ്ടാമത് വിവാഹം കഴിച്ചതിൻ്റെ പേരിൽ തനിയ്ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളും, പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും മങ്ക മഹേഷ് സൂചിപ്പിച്ചു. നമ്മുക്ക് നേരേ നടക്കുന്ന ഗോസിപ്പുകളിൽ എന്തിനാണ് ശ്രദ്ധിക്കുന്നത് എന്നായിരുന്നു താരത്തിൻ്റെ പ്രതികരണം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം ആലപ്പുഴ വീട്ടിലാണ് ഇരുവരും താമസം. സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന് ശേഷം സീരിയലുകളിൽ സജീവമായ മങ്ക മഹേഷ് ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.  പ്രായം ഇത്ര ആയില്ലേ ? ഇനിയും രണ്ടാം വിവാഹം കഴിക്കണോ ? തുടങ്ങി അടുത്ത ബന്ധുക്കളുടെ ഭാഗത്ത് നിന്ന് പോലും വലിയ വിമർശനങ്ങളും, ചോദ്യങ്ങളും നേരിട്ടതായിമങ്ക   മഹേഷ് കൂട്ടിച്ചേർത്തു.

Articles You May Like

x